Education
വിവര ചോര്‍ച്ച; ഒത്തുതീര്‍പ്പിന് കോടികള്‍ നല്‍കാമെന്ന് മെറ്റ
വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുന്നതിന് വേണ്ടി 72.5 കോടി ഡോളര്‍ നല്‍കാമെന്ന് അറിയിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ.

ഫെയ്‌സ്ബു്ക്കിന്റെ വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കുന്നതിന് വേണ്ടി 72.5 കോടി ഡോളര്‍ നല്‍കാമെന്ന് അറിയിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. രാഷ്ടീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപനമാണ് കേംബ്രിജ് അനലറ്റിക്ക.
ഇവര്‍ക്കുള്‍പ്പെടെ ഇത്തരത്തില്‍ വിവിധ കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. എന്നാല്‍ ഇത്ര വലിയ തുക നല്‍കി കേസ് തീര്‍പ്പാക്കാന്‍ കോടതി അനുവദിക്കുമൊ എന്നാണ് ഇനിയറിയേണ്ടത്. ഉപഭോക്താക്കളുടെ വിശ്വാസ്യതയ്ക്കും, സ്വകാര്യതയ്ക്കും വില നല്‍കികൊണ്ട് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സേവനങ്ങള്‍ തുടരുമെന്ന് മെറ്റ അറിയിച്ചു.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
Education
ഒമ്പതാം ക്ലാസിലെ സയന്സ്, സോഷ്യല് സയന്സ് പരീക്ഷകളില് മാറ്റം വരുത്തി സി.ബി.എസ്.ഇ
സ്റ്റാന്ഡേര്ഡ്, അഡ്വാന്സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള് നടത്തുക

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്സ്, സോഷ്യല് സയന്സ് വിഷയങ്ങളിലെ പരീക്ഷകളില് മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്ഡേര്ഡ്, അഡ്വാന്സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള് നടത്തുക.
2028 അധ്യയന വര്ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്ദേശത്തിന് ബോര്ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.
2019-20 അധ്യയന വര്ഷം മുതല്‍ മാത്സ് വിഷയത്തില് രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള് ഉള്പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള് ഉള്പ്പെടുന്ന സ്റ്റാന്ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില് വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില് സയന്സ്, സോഷ്യല് സയന്സ് വിഷയങ്ങളിലെ പരീക്ഷകള് സ്റ്റാന്ഡേര്ഡ്, അഡ്വാന്സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില് എത്തുമ്പോള് വിദ്യാര്ഥികള്ക്ക് തീരുമാനിക്കാം.
അഡ്വാന്സ്ഡ് വിദ്യാര്ഥികള്ക്കുള്ള അധിക ചോദ്യങ്ങള് ഉള്പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്ക്കും പ്രത്യേകം ചോദ്യപേപ്പര് ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില് പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന് ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള് എഴുതാന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
News17 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
kerala2 days ago
‘കേരളത്തില് ഷവര്മ കഴിച്ചു മരിച്ചവരില് ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്എസ്എസ് നേതാവ്