Connect with us

india

ഗോവയില്‍ വിമാനത്തില്‍ പരിചയപ്പെട്ടു; പീഡനം, അറസ്റ്റ്

ഗോവയില്‍ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍.

Published

on

പനാജി: ഗോവയില്‍ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഓഗസ്റ്റ് 23നായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ഗുജറാത്ത് സ്വദേശിയായ 47കാരന്‍ ലക്ഷ്മണ്‍ ശിയാറിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും ലക്ഷ്മണും തമ്മില്‍ നേരത്തെ തന്നെ പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും വിമാനത്തില്‍വെച്ച് കണ്ടുമുട്ടുകയും പരസ്പരം നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച യുവതിയും ലക്ഷ്മണും വേറെവേറെയായി ഗോവ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഓഗസ്റ്റ് 23ന് ലക്ഷ്മണ്‍ യുവതിയ്ക്ക് ഫോണ്‍വിളിച്ചു.

തുടര്‍ന്ന് ഗോവയില്‍ താന്‍ താമസിക്കുന്ന റിസോര്‍ട്ടിലേക്ക് യുവതിയെ ക്ഷണിച്ചു. റിസോര്‍ട്ടിലെത്തിയ യുവതിയെ ലക്ഷ്മണ്‍ റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി എന്ന് പോലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്

Published

on

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. നടിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്. തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫാണ്.

ഭാരതിയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.

Continue Reading

GULF

വിസ്താര വിട വാങ്ങി; അബുദാബിയിലേക്ക് വന്നത് വിസ്താര തിരിച്ചുപോയത് എയര്‍ ഇന്ത്യ

വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ വിസ്താര വിടവാങ്ങി. ഒമ്പത് വര്‍ഷക്കാലം ആകാ ശ യാത്രയില്‍ അനേകങ്ങള്‍ക്ക് മികച്ച സേവനം നല്‍കിയ വിസ്താര 11ന് അര്‍ധരാത്രിയാണ് അവസാന യാത്ര നടത്തിയത്. മുംബൈയില്‍നിന്നും 11ന് തിങ്കളാഴ്ച രാത്രി 11.15ന് അബുദാബിയിലെത്തിയ വിസ്താര എയര്‍വേസ് യുകെ 255 പുലര്‍ച്ചെ 12.15ന് എഐ 2256 എന്ന കോഡില്‍ എയര്‍ ഇന്ത്യയായാണ് മുംബൈയി ലേക്ക് മടങ്ങിയത്. വിസ്താരയുടെ അവസാന യാത്രാ വിമാനത്തില്‍ ഒന്നാണ് അബുദാബിയിലെത്തിയത്. അബുദാബിയിലേക്കുള്ള യാത്രയില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
എയര്‍ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര വിസ്മൃതിയലേക്കാണ്ടത്.
ഈ മാസം 12നോ അതിനുശേഷമോ വിസ്താരയില്‍ ടിക്കറ്റെടുത്തവര്‍ക്ക് എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുന്നതിന് സൗകര്യമേര്‍പ്പെടത്തിയിട്ടുണ്ട്. വിസ്താരയുടെ എല്ലാ വിമാനങ്ങളും ഇനി എയര്‍ഇന്ത്യയാണ് പ്രവര്‍ ത്തിപ്പിക്കുക. ഈ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിംഗുകള്‍ ഇതിനകം മാറ്റിയി ട്ടുണ്ട്. വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും സ്ഥിരമായ ആശയ വിനിമയവും സൗകര്യവും ഉറപ്പാക്കും. ലയനവും അനുബന്ധ സര്‍വ്വീസുകളും സുഗമവും തടസ്സ രഹിതവുമാണെന്ന് വിസ്താരയും എയര്‍ ഇന്ത്യയും വ്യക്തമാക്കി.
2015 ജനുവരി 9നാണ് സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വിസ്താര എയര്‍വേയ്‌സ് ഇന്ത്യയിലേക്ക് കടന്നുവന്നത്. 53 എയര്‍ബസ് എ320നിയോ, 10 എയര്‍ബസ് എ321നിയോ, ഏഴ് ബോയിംഗ് 787, ഒമ്പത് ഡ്രീംലൈ നര്‍ എന്നിവയുള്‍പ്പെടെ 70 വിമാനങ്ങളാണ് കഴിഞ്ഞ ദിവസംവരെ വിസ്താരക്കുണ്ടായിരുന്നത്. ലയനം പൂര്‍ത്തിയായതോടെ എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1% ഓഹരിയുണ്ടാകും.  നേരത്തെ യുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വിസ്താരയുടെ ക്രൂ, എയര്‍ക്രാഫ്റ്റ്, എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫി ക്കറ്റ് എന്നിവ റ്റാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് കൈമാറി. നിലവിലെ വിമാനങ്ങള്‍, ഷെഡ്യൂ ള്‍, ഓപ്പറേറ്റിംഗ് ക്രൂ എന്നിവയ്ക്ക് 2025 ആദ്യം വരെ മാറ്റമുണ്ടാകില്ല. ലയനത്തോടെ റ്റാറ്റഗ്രൂപ്പിനുകീഴില്‍ എയര്‍ഇന്ത്യക്ക് 218 വിമാനങ്ങള്‍ സ്വന്തമായുണ്ടാകും.
2013ല്‍ സ്ഥാപിതമായ വിസ്താര 2015ലാണ് ഇന്ത്യയിലെത്തുന്നത്. 2024 ആയപ്പോഴേക്കും വിസ്താര ഇന്ത്യയുടെതായിമാറുകയായിരുന്നു. അതേസമയം എയര്‍ഇന്ത്യയില്‍ 25.1ശതമാനം ഓഹരി വിസ്താരയുടെ യഥാര്‍ത്ഥ ഉടമ സിങ്കപ്പൂര്‍ കമ്പനിയും സ്വന്തമാക്കിയിരിക്കുകയാണ്. 69 വര്‍ഷങ്ങള്‍ക്കുമുമ്പ് റ്റാറ്റ കുടുംബത്തില്‍ പിറന്ന എയര്‍ ഇന്ത്യയെ ഇന്ത്യാ ഗവണ്മെന്റില്‍നിന്നും വിലക്കുവാങ്ങി 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവന്നു.

Continue Reading

crime

സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ

പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല

Published

on

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.

Continue Reading

Trending