Connect with us

Football

മെസിയുടെ പൂര്‍ണതയ്ക്ക് ഇന്നേക്ക് ഒരാണ്ട്‌

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്.

Published

on

ഇതിഹാസപൂര്‍ണതയ്ക്ക് ലോകകപ്പ് വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടിയായി ഖത്തറില്‍ മെസിയുടെ കിരീടധാരണത്തിന് ഇന്നേക്ക് ഒരാണ്ട്. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലെ ആര്‍ത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നില്‍ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ലോക ഫുട്ബോളിന്റെ സിംഹാസനത്തിലേക്ക് അര്‍ജന്റീനയുടെ സ്ഥാനാരോഹണം. വിമര്‍ശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകര്‍ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്.

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണല്‍ മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അര്‍ജന്റീനയ്ക്ക് മുന്നില്‍ ചാട്ടൂളി പോലെ ഫ്രാന്‍സിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ.

ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ 2 കിക്കുകള്‍ ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാല്‍പന്തിനെ നെഞ്ചോടുചേര്‍ക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓര്‍മയായി മനസില്‍ കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.

ലോകഫുട്ബോളിന്റെ രാജാക്കന്‍മാരെ തങ്കക്കസവുള്ള മേലങ്കി ചാര്‍ത്തി ആദരിക്കുകയായിരുന്ന ഖത്തര്‍. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.

ആദ്യ മത്സരത്തില്‍ സഊദി അറേബ്യയോട് അപ്രതീക്ഷിത പരാജയുമായി തുടങ്ങിയ അര്‍ജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകള്‍ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുര്‍ത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അര്‍ജന്റൈന്‍ ആരാധകരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വീണ്ടും പുതുജീവന്‍ നല്‍കിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയില്‍ യൂറോപ്പിലെ പേരുകേട്ട വമ്പന്‍മാരെയെല്ലാം തകര്‍ത്തെറിഞ്ഞിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബോയ്കോട്ട് സമ്മര്‍ദം; ഇസ്രാഈല്‍ ഫുട്‌ബോള്‍ ടീം ജേഴ്സിയില്‍ നിന്ന് ചിഹ്നം പിന്‍വലിക്കാന്‍ ശ്രമിച്ച് റീബോക്ക്

ഇസ്രാഈല്‍ ഭീഷണിക്ക് വഴങ്ങി പിന്മാറ്റം

Published

on

ഇസ്രാഈല്‍ ജേഴ്സിയില്‍ നിന്നും തങ്ങളുടെ ചിഹ്നം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട റീബോക്ക് ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. ബോയ്‌കോട്ടിനെതിരെ നിയമങ്ങളുണ്ടെന്നും പിന്‍വലിച്ചാല്‍ റീബോക്കിനെതിരെ കേസിന് പോവുമെന്നുമായിരുന്നു ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി.

റീബോക്ക് പോലൊരു കമ്പനി ബോയ്കോട്ട് ആഹ്വാനങ്ങളുടെ സമ്മര്‍ദത്തിന് കീഴടങ്ങിയത് ദുഃഖകരമാണെന്ന് ഇസ്രാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഗസ്സ വംശഹത്യയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇസ്രാഈലിനെതിരെ ഉയരുന്ന ബഹിഷ്‌കരണത്തിനിടയിലാണ് ഇസ്രാഈല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാന്‍ റീബോക്ക് ആവശ്യപ്പെട്ടത്. 2024 ല്‍ ഇസ്രാഈല്‍ ജേഴ്സി സ്‌പോണ്‍സര്‍ ചെയ്തിരുന്ന പ്യൂമ ബോയ്കോട്ട് ആഹ്വാനങ്ങളുടെ ഫലമായി കരാര്‍ പുതുക്കാതിരുന്നതോടെയാണ് 2025 ല്‍ റീബോക്ക് രംഗത്ത് വന്നത്. തുടര്‍ന്ന് കമ്പനിക്കെതിരെ ബിഡിഎസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.

Continue Reading

Food

ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

Published

on

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുവേഫയുടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അത്തരമൊരു നടപടി ഇസ്രാഈല്‍ ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് തടയും. ഇസ്രാഈല്‍ പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഫിഫയുടെ നേതാവ് ജിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്‌ബോള്‍ ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.

ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷക്കണക്കിന് സന്ദര്‍ശക ആരാധകര്‍ക്കുമുള്ള വിസകള്‍ പ്രോസസ് ചെയ്യാനും, അടുത്ത വര്‍ഷം യു.എസ്., കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഫിഫ ഒരു വിജയകരമായ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.

ലോകകപ്പില്‍ നിന്ന് ഇസ്രാഈല്‍ ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്ന് എട്ട് പേര്‍ ഉള്‍പ്പെടുന്നു.

ഗസ്സയില്‍ നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില്‍ ഇസ്രയേലിനെ ഫുട്ബോളില്‍ നിന്നും മറ്റ് കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചു. 2022 ല്‍ ഉക്രെയ്നിലെ പൂര്‍ണ്ണമായ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

ഈ ആഴ്ച ആദ്യം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.

Continue Reading

Football

64 വര്‍ഷത്തെ കാത്തിരിപ്പ്; സുബ്രതോ കപ്പ് ജേതാക്കളായി കേരളം

ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്.

Published

on

അറിപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജേതാക്കളായി കേരളം. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മത്സരിച്ചത്. ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോണ്‍സര്‍ഷിപ്പും നല്‍കിയത്.

ഫൈനല്‍ പോരാട്ടത്തില്‍ കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂള്‍, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി. ജോണ്‍ സീന (20) , ആദി കൃഷ്ണയുമാണ് (60) കേരളത്തിനായി ഗോളുകള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്. വി പി സുനീര്‍ ആണ് ടീം ഹെഡ് കോച്ച്. മനോജ് കുമാര്‍ ആണ് ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷബീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റന്‍.

Continue Reading

Trending