Connect with us

Football

ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി അവസാന സ്ഥാനക്കാരായ മെസ്സിപ്പട വീണ്ടും ഫൈനലില്‍

മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം.

Published

on

അമേരിക്കന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിന്‍സിനാറ്റിയെ വീഴ്ത്തി അവസാന സ്ഥാനത്തുള്ള ഇന്റര്‍മയാമി ഈ സീസണില്‍ രണ്ടാം ഫൈനലില്‍ കടന്നു.

അമേരിക്കന്‍ ഓപ്പണ്‍ കപ്പിന്റെ സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇന്റര്‍ മയാമി ഫൈനലില്‍ കടന്നത്. നിശ്ചിത സമയവും അധിക സമയവും ഇരുടീമുകളും സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മെസ്സി പടയുടെ വിജയം. മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മയാമിയുടെ ജയം. മത്സരത്തില്‍ 2:0 ത്തിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്റര്‍ മയാമിയുടെ തിരിച്ചുവരവ്.

ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ തന്നെ സിന്‍സിനാറ്റി മുന്നില്‍ എത്തി. മയാമിയുടെ പ്രതിരോധ പിഴവ് മുതലെടുത്തായിരുന്നു സിന്‍സിനാറ്റി മുന്നിലെത്തിയത്. ലൂസിയാനോ അക്കോസ്റ്റ ആണ് ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 21ാം മിനിറ്റില്‍ സിന്‍സിനാറ്റി വീണ്ടും വലചലിപ്പിച്ചു. പക്ഷേ ഇത്തവണ ഓഫ്‌സൈഡില്‍ കുരുങ്ങി സിന്‍സിനാറ്റിയുടെ ഗോള്‍ നഷ്ടമായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ സിന്‍സിനാറ്റി മുന്നില്‍ നിന്നു.

ആവേശവും അപ്രതീക്ഷിത ട്വിസ്റ്റുകളും ഒരുപോലെ നിറഞ്ഞ് നിന്നതായിരുന്നു രണ്ടാം പകുതി. തുടക്കത്തില്‍ പന്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സിന്‍സിനാറ്റി 53ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബ്രാന്‍ഡന്‍ വാസ്‌ക്വസ് ആണ് രണ്ടാം ഗോള്‍ നേടിയത്. 60 മിനിറ്റ് പിന്നിട്ട ശേഷമാണ് മയാമി മത്സരത്തിലേക്ക് തിരികെ വന്നത്. 67ാം മിനിറ്റില്‍ ലിയോനാര്‍ഡോ കാമ്പാന മയാമിയുടെ ആദ്യ ഗോള്‍ നേടി. പിന്നീട് മയാമിയ്ക്ക് സമനില നല്‍കാതിരിക്കാന്‍ സിന്‍സിനാറ്റി കിണഞ്ഞ് ശ്രമിച്ചു. ലീഡ് ഉയര്‍ത്താനുള്ള സിന്‍സിനാറ്റിയുടെ ശ്രമങ്ങളും ശക്തമായിരുന്നു. പക്ഷേ ഇഞ്ചുറി ടൈമില്‍ മയാമിയുടെ തിരിച്ചുവരവ്. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ലിയോനാര്‍ഡോ കാമ്പാനയുടെ രണ്ടാം ഗോള്‍. സ്‌കോര്‍ 22 ന് തുല്യം. ഇതോടെ മത്സരം അധിക സമയത്തിലേക്ക്.

അധിക സമയത്ത് തുടക്കം തന്നെ മയാമി ലീഡെടുത്തു. ജോസഫ് മാര്‍ട്ടിനെസ് ആയിരുന്നു ?ഗോള്‍ കുറിച്ചത്. സ്‌കോര്‍ 32 ന് മയാമി മുന്നില്‍. 02 പിന്നില്‍ നിന്ന ശേഷം മയാമിയുടെ തിരിച്ചുവരവ്. സമനില ഗോളിനായി സിന്‍സിനാറ്റി ആക്രമണം കടുപ്പിച്ചു. ഒരു വിധം പ്രതിരോധിച്ച് മയാമി പിടിച്ചുനിന്നു. എന്നാല്‍ 113ാം മിനിറ്റില്‍ സിന്‍സിനാറ്റി ഒപ്പമെത്തി. യുയ കുബോയുടെ ഗോള്‍ സിന്‍സിനാറ്റിയെ ഒപ്പമെത്തിച്ചു. ബാക്കിയുള്ള ഏഴ് മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മറ്റൊരു ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്റര്‍ മയാമിക്ക് ജയം.

Football

ബാഴ്സ താരം ലമിന്‍ യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്.

Published

on

ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് കാരണം ചികിത്സ തേടി. ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്. മൂന്നോ നാലോ ആഴ്ചത്തേക്ക് വിശ്രമം ആവശ്യം വരും. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്സ മാനേജ്മെന്റ് ഇന്നലെ പറഞ്ഞു.

ഇതോടെ ഈ വരുന്ന ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരവുംയമാലിന് കളിക്കാനാവില്ല.

ജനുവരി നാലിന് കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്‌ട്രോയ്‌ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യം. ശേഷം സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഇതിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്സലോണയ്ക്കുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ 75-ാം മിനിറ്റ് വരെ താരം കളത്തില്‍ തുടര്‍ന്നു.

നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

 

 

Continue Reading

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading

Football

സെവൻസ് കളിക്കിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിക്കയറി; വിദേശ താരത്തിന് വിലക്ക്

സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

Published

on

മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറിനിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിക്കയറി വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ്് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫ്‌ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കളിക്കുന്നതിനിടെ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരമായ വിദേശ താരം സാമുവൽ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോൾ അടിച്ച് ജയിച്ച് നിൽക്കുന്ന സമയത്താണ് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്.
ഈ സീസണിലെ ടൂർണമെന്റുകളിലാണ് എസ്.എഫ്.എ വിലക്കേർപ്പെടുത്തിയത്. ചവിട്ടിക്കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫുട്ബാൾ പ്രേമികൾ താരത്തിനെതിരെ നടപടിക്കായി ശബ്ദം ഉയർത്തിയത്. ഇദ്ദേഹത്തെ കളിപ്പിച്ചാൽ കളിക്കളങ്ങൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.

വിലക്ക് എർപ്പെടുത്തിയ തീരുമാനം എസ്.എഫ്.എ പ്രസിഡൻറ് ഹബീബ്, ജനറൽ സെ ക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ എസ് എം. അൻവർ എന്നിവർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സാമുവൽ സന്ദർശിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.

Continue Reading

Trending