Connect with us

More

അസാമാന്യ പ്രതിഭ- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ബെര്‍ണബുവിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മെസി ഫൗള്‍ ചെയ്യപ്പെട്ടത് പതിനാല് തവണ..! റയലിന്റെ ബ്രസീല്‍ ഡിഫന്‍ഡര്‍ മാര്‍സിലോയുടെ ഫൗളില്‍ മേല്‍ചുണ്ട് പൊട്ടി, പല്ല് നഷ്ടമായി രക്തം വാര്‍ന്നൊലിച്ചു. ടീം ഡോക്ടര്‍ നല്‍കിയ ടിഷ്യുവുമായി രക്തം തുടച്ച്, ആ ടിഷ്യു കടിച്ചുപിടിച്ച് കളി തുടര്‍ന്നു മെസി. കാസിമിറോ, സെര്‍ജിയോ റാമോസ് തുടങ്ങി റയല്‍ ഡിഫന്‍സിലെ പലരും അര്‍ജന്റീനക്കാരനെ മാരകമായി കൈകാര്യം ചെയ്തു. റാമോസ് ചുവപ്പ് കാര്‍ഡുമായി പുറത്തായപ്പോള്‍ മെസിയെ തുടക്കത്തിലേ ഫൗള്‍ ചെയ്ത് മഞ്ഞ വാങ്ങിയ കാസിമിറോയെ റയല്‍ കോച്ച് സിദാന്‍ രണ്ടാം പകുതിയില്‍ പിന്‍വലിച്ചു. പ്രതിയോഗികളുടെ ബലിഷ്ട കരങ്ങള്‍ക്കും കാലുകള്‍ക്കും നടുവിലും തന്റെ ഫുട്‌ബോളിനും സമീപനത്തിനും മാറ്റമില്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള മെസി പ്രതിഷേധത്തിനും തിരിച്ചടികള്‍ക്കും നില്‍ക്കാതെ രണ്ട് വട്ടം ഗോളടിച്ചു. രണ്ടും എണ്ണം പറഞ്ഞ ഗോളുകള്‍. രണ്ടാം ഗോള്‍ മല്‍സരത്തിന്റെ അവസാന സെക്കന്‍ഡില്‍-അതും കളം നിറഞ്ഞ റയല്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിഷ്പ്രഭനാക്കി കൊണ്ട്. എല്‍ക്ലാസിക്കോയിലെ ബാര്‍സയുടെ ജയത്തില്‍ മാത്രമല്ല ലോക ഫുട്‌ബോളില്‍ നിറയുന്ന പ്രപഞ്ച സത്യമായി മെസി മാറുകയാണ്-പകരം വെക്കാനില്ലാത്ത പ്രതിഭയായി. ക്ലബ് ഫുട്‌ബോളില്‍ അദ്ദേഹം 500 ഗോളുകള്‍ തികച്ചത് ഒരു ലക്ഷത്തോളം വരുന്ന റയല്‍ ഫാന്‍സിന് നടുവിലായിരുന്നു. ലോക ഫുട്‌ബോളില്‍ നിറയുന്ന രണ്ട് താരങ്ങള്‍-കൃസ്റ്റിയാനോയും മെസിയും. ഇവര്‍ തമ്മിലുളള ബലാബലത്തില്‍ കണ്ടത് രണ്ട് പേരും തമ്മിലുള്ള മാറ്റം തന്നെ. കഠിനാദ്ധ്വാനത്തിന്റെ പ്രതിഫലന രൂപമാണ് കൃസ്റ്റിയാനോ. പന്ത് ലഭിച്ചാല്‍ ഞൊടിയിടയില്‍ മാറുന്നയാളാണ് അദ്ദേഹം-ഏത് ആങ്കിളിലും അദ്ദേഹം വല ലക്ഷ്യമാക്കും. അത് രണ്ട് കാലുകളാവാം, തലയാവാം- അസാമാന്യമായ ശരീര മെയ്‌വഴക്കത്തില്‍ പ്രതിയോഗികളെ മറികടക്കുന്ന കൃസ്റ്റിയാനോക്ക് പക്ഷേ സ്വന്തം മൈതാനത്ത് അവസരങ്ങള്‍ പലത് ലഭിച്ചു-ഒന്നും ഫലവത്തായില്ല. അതേ സമയം മെസിക്ക് നാല് സുവര്‍ണാവസരങ്ങള്‍ കിട്ടി-അതില്‍ രണ്ടും ഗോളായി. നെയ്മറെ പോലെ ശക്തനായ കൂട്ടുകാരന്‍ ഇല്ലാതിരുന്നിട്ടും മെസിയിലെ താരം നിരാശനായി മൈതാനത്ത് നടന്നില്ല. പന്ത് ലഭിക്കുമ്പോഴെല്ലം അദ്ദേഹം അപകടകാരിയായി. അദ്ദേഹത്തെ തടയാനുള്ള ശ്രമത്തിലാണ് കാസിമിറോയും റാമോസും മാര്‍സിലോയുമെല്ലാം സ്വന്തം ഗെയിമിനെ പണയം വെച്ചത്.
റയല്‍ സംഘത്തില്‍ കൃസ്റ്റിയാനോയെക്കാള്‍ തകര്‍ത്തു കളിച്ചത് പരുക്കേറ്റ ബെയിലിന് പകരം അവസരം ലഭിച്ച അസുന്‍സിയോയായിരുന്നു. വലത് വിംഗില്‍ നിന്നും അദ്ദേഹത്തിന്റെ കുതിച്ചുകയറ്റം ബാര്‍സ ഡിഫന്‍സിന് തലവേദനയായിരുന്നു. പക്ഷേ ലക്ഷ്യബോധത്തില്‍ മെസിയോളമെത്തിയില്ല ആരും. ആ അവസാന ഗോള്‍ തന്നെ ചരിത്രമല്ലേ-ലോക ഫുട്‌ബോളില്‍ ഇത്തരത്തിലൊരു ഗോള്‍, അതും ക്ലബിനായി അഞ്ഞുറാമത് ഗോള്‍ ആരും നേടിയിട്ടുണ്ടാവില്ല. ആ ഗോള്‍ നേട്ടത്തിന് ശേഷം അത് വരെ അടക്കിവെച്ച വികാരങ്ങളെല്ലാം മെസി പുറത്തെടുത്തു. റയല്‍ ഫാന്‍സിനെ നോക്കി അദ്ദേഹം തന്റെ ജഴ്‌സി അഴിച്ചു-ആരാണ് താനെന്ന് വിളിച്ച് പറഞ്ഞു. ലോകം മറക്കാത്ത മറ്റൊരു മെസി മുദ്ര…!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

kerala

അമ്മു സജീവിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കി

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 1 ലാണ് പ്രതികളെ ഹാജരാക്കിയത്.

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ അന്വേഷണം തടസ്സപെടുത്താൻ ഒരുപക്ഷെ പ്രതികൾ ഇടപെട്ടേക്കും. കേസിന് ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.  പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

Continue Reading

Trending