Connect with us

News

മറക്കാനാവാത്ത ഒരു വര്‍ഷമാണ് കഴിഞ്ഞു പോയതെന്ന് മെസി

Published

on

മറക്കാനാവാത്ത ഒരു വര്‍ഷമാണ് കഴിഞ്ഞു പോയതെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. കാത്തിരുന്ന ആഗ്രഹം സഫലമായ ആണ്ട്. അതിന് സഹായിച്ച കുടുംബം ,സുഹൃത്തുക്കള്‍ , വിവിധ നാടുകളിലെ എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ജനങ്ങള്‍ … എല്ലാവര്‍ക്കും എന്റെ പുതുവര്‍ഷാശംസകള്‍.

കൂടാതെ എല്ലാവര്‍ക്കും വലിയൊരു ആലിംഗനം മെസി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

May be an image of 3 people, child, people sitting, people standing and indoor

May be an image of 3 people, people standing and outdoors

May be an image of 5 people, child, people standing, balloon and indoor

 

 

 

 

 

 

 

 

 

 

News

ഗസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രാഈല്‍; 24 മരണം

ഈ മാസം 18 ന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസയില്‍ നടന്ന ആക്രമണങ്ങളില്‍ 921 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

തെക്കന്‍ ഗസയിലെ റഫയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രാഈല്‍ സൈന്യം. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ചതായി ഹമാസ് പറഞ്ഞതിന് പിന്നാലെ ഒരു ബദല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ആഴ്ചയില്‍ അഞ്ച് ബന്ദികളെ മോചിപ്പിക്കണമെന്നാണ് നിര്‍ദേശം.

ഇസ്രാഈല്‍ എല്ലാ ഭക്ഷണസാധനങ്ങളും മറ്റ് സാധനങ്ങളും എന്‍ക്ലേവിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം റമദാന്‍ അവസാനിക്കുമ്പോള്‍, ഗസയിലെ ഫലസ്തീനികള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ച് മാത്രമുള്ള മറ്റൊരു ഈദുല്‍-ഫിത്തറിന് തയ്യാറെടുക്കുകയാണ്.
ഗസയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 50,277 ഫലസ്തീനികള്‍ മരിക്കുകയും 114,095 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസും മരണസംഖ്യ 61,700 ആയി അപ്‌ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി കരുതപ്പെടുന്നു.

ഈ മാസം 18 ന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസയില്‍ നടന്ന ആക്രമണങ്ങളില്‍ 921 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

kerala

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കാനാണ് സാധ്യത.

Published

on

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ ശക്തമാകാന്‍ സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ലഭിക്കാനാണ് സാധ്യത. എങ്കിലും പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടാകില്ല.

ഉഷ്ണ തരംഗ സാധ്യതകള്‍ കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകല്‍ സമയങ്ങളില്‍ പുറം ജോലിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയത്.

 

Continue Reading

gulf

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്.

Published

on

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിക്കുകയായിരുന്നു.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട്? ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാന്‍ 29 ശനിയാഴ്ച എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറ ദര്‍ശിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading

Trending