Connect with us

More

ക്രിസ്റ്റ്യാനോ എന്റെ സുഹൃത്തല്ല ലയണല്‍ മെസ്സി

Published

on

ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ സുഹൃത്തല്ലെന്ന് മുന്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം ഏറ്റൂവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ക്രിസ്റ്റിയനോയുമായുള്ള ബന്ധത്തെക്കുറിച്ച് മെസ്സി മനസ്സു തുറന്നത്.

സുഹൃത്ത്ബന്ധം തുടങ്ങുന്നത് രണ്ടു പേര്‍ തമ്മില്‍ ഇടപഴകുമ്പോഴും ഒന്നിച്ച് സമയം
ചെലവഴിക്കുമ്പോളാണ്. എന്നാല്‍ മാത്രമേ സുഹൃത്തുകള്‍ തമ്മില്‍ പരസ്പരം മനസ്സിലിക്കാന്‍ പറ്റൂ. ഞാനും ക്രിസറ്റിയാനോയും കാണുന്നത് തന്നെ വല്ലപ്പോഴും അവാര്‍ഡ് പരിപാടികള്‍ക്കിടെയാണ്. ആ സമയങ്ങളില്‍ സംസാരിക്കുകയും സൗഹൃതം പങ്കിടാറുമുണ്ട്. പക്ഷെ അദ്ദേഹം എന്റെ നല്ല അടുപ്പമുള്ള സുഹൃത്തല്ല. ഭാവിയില്‍ അദ്ദേഹവും ഞാനുമായി നല്ല ബന്ധം ഉണ്ടാകുമോയെന്നും ഇപ്പോള്‍ പറയാനാകില്ല. മെസ്സി പറഞ്ഞു.

നടപ്പു ഫുട്‌ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാരാണ് മെസ്സിയും ക്രിസ്റ്റിയാനോയും, സ്പാനിഷ് ലീഗില്‍ ബാര്‍സക്കായി മെസ്സി കളിക്കുമ്പോള്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ ബാര്‍സയുടെ ബന്ധവൈരികളായ റയലിനു വേണ്ടിയാണ് കളിക്കുന്നത്. ക്ലബുകള്‍
തമ്മിലുള്ള വൈര്യം ഇരുവരും തമ്മിലുള്ള ബന്ധത്തിലും ബാധകമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

2016-17 സീസണില്‍ ലാലിഗയില്‍ 37 ഗോളുകള്‍ നേടിയാണ് മെസ്സി കരിയറിലെ നാലാം സുവര്‍ണ പാദുകം സ്വന്തമാക്കിയത്. ഇതോടെ, ഈ നേട്ടത്തില്‍ മെസ്സി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കൊപ്പമെത്തി. 2010, 2012, 2013 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് മെസ്സി യൂറോപ്പിലെ ഗോള്‍വേട്ടക്കാരനായത്. നേരത്തെ ഒക്ടോബറില്‍ അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍ പട്ടം നേടി ക്രിസ്റ്റ്യനോ ഈ നേട്ടത്തില്‍ മെസ്സിക്ക് ഒപ്പമെത്തിയിരുന്നു.

kerala

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍

​സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇലന്തൂര്‍ ഇരട്ട നരബരി കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

india

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മു കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുന്നു

Published

on

ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ‌ ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.

കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ സർക്കർ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 

Continue Reading

Trending