Connect with us

Sports

ജനിക്കും മുമ്പേ മൂന്നാമത്തെ മകന് പേരിട്ട് മെസ്സി

Published

on

ബാര്‍സലോണ: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, ഭാര്യ ആന്റോനെല്ല റൊക്കൂസോയുടെ ഗര്‍ഭപാത്രത്തിലുള്ള തങ്ങളുടെ പുതിയ കുഞ്ഞിന് പേരിട്ടു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചെറു വീഡിയോയിലാണ് പുതിയ കുട്ടിയുടെ ‘സിറോ’ എന്ന പേര് മെസ്സി വെളിപ്പെടുത്തിയത്. റൊക്കൂസോയുടെ വയറ്റില്‍ ഗര്‍ഭസ്ഥശിശു ചവിട്ടുന്നതിന്റെ വീഡിയോയാണ് ‘ബേബി സിറോ’ എന്നു രേഖപ്പെടുത്തി മെസ്സി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആയിരിക്കും സിറോയുടെ വരവ് എന്നാണ് സൂചന. മെസ്സിയും റൊക്കൂസോയും വിവാഹിതരായതിനു ശേഷമെത്തുന്ന ആദ്യ കുഞ്ഞാണ് സിറോ.

അഞ്ചു വയസ്സുമുതല്‍ പരസ്പരം പരിചയമുള്ളവരാണ് മെസ്സിയും റൊക്കൂസോയും. 2009-ലാണ് തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം മെസ്സി സ്ഥിരീകരിച്ചത്. 2012-ല്‍ ഇവരുടെ ആദ്യ കുഞ്ഞായ തിയാഗോ ജനിച്ചു. 2015-ല്‍ മാറ്റിയോക്കും റൊക്കൂസോ ജന്മം നല്‍കി. 2017 ജൂണ്‍ 30-നാണ് ഇരുവരും വിവാഹിതരായത്.

2017 ഒക്ടോബറില്‍ റൊക്കൂസോയാണ് തങ്ങള്‍ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

News

ഇന്ത്യഓസ്ട്രേലിയ രണ്ടാം ട്വന്റി20ക്കും മഴ ഭീഷണി

മെല്‍ബണില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Published

on

മെല്‍ബണ്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനും മഴ വില്ലനായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെല്‍ബണില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ മഴ ലഭിക്കാനിടയുണ്ടെന്ന് സൂചിപ്പിക്കുന്നു.

നേരത്തെ കാന്‍ബറയില്‍ നടന്ന ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടിയിരിക്കെയായിരുന്നു മഴ എത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (39), ഉപനായകന്‍ ശുഭ്മന്‍ ഗില്‍ (37) എന്നിവര്‍ മികച്ച ഫോമിലായിരുന്നു.

അതേസമയം, ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയ 21ന് വിജയം നേടിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങള്‍ ഓസീസിനും, മൂന്നാമത് ഇന്ത്യയ്ക്കുമായിരുന്നു വിജയം.

മഴ വീണ്ടും കളിയെ തടസ്സപ്പെടുത്തുകയാണെങ്കില്‍, ഇന്ത്യക്ക് പരമ്പരയിലെ നിര്‍ണായക വിജയം നേടാനുള്ള സാധ്യതകള്‍ പ്രതിസന്ധിയിലാകും.

 

Continue Reading

News

വുമണ്‍സ് അണ്ടര്‍19 ടി20 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Published

on

വുമണ്‍സ് അണ്ടര്‍19 ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് എട്ട് വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിങ്ങില്‍ മഹാരാഷ്ട്ര 34 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു ഓപ്പണര്‍ അമീറ ബീഗം വെറും നാല് റണ്‍സിന് പുറത്തായി. ശ്രദ്ധ സുമേഷ് (16)യും ശ്രേയ പി. സിജു (5)യും പവലിയനിലേക്ക് മടങ്ങിയതോടെ കേരളം പ്രതിസന്ധിയിലായി.
തുടര്‍ന്ന് ലെക്ഷിത ജയന്‍ (33)യും ഇസബെല്‍ (30)യും മാത്രമാണ് പ്രതിരോധം കാഴ്ചവച്ചത്.

മഹാരാഷ്ട്രയ്ക്കായി ജാന്‍വി വീര്‍കര്‍ മൂന്ന് വിക്കറ്റും അക്ഷയ ജാധവ് രണ്ടും നേടി.

ലക്ഷ്യചേസ് ഏറെ എളുപ്പമാക്കി മഹാരാഷ്ട്രയുടെ ഓപ്പണര്‍ ഈശ്വരി അവസാരെ, 46 പന്തുകളില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരള ബൗളര്‍മാരില്‍ അക്സ എ.ആര്‍., മനസ്വി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

14.2 ഓവറുകള്‍ക്കുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി മഹാരാഷ്ട്ര എളുപ്പ വിജയം നേടി.

 

Continue Reading

News

ഒളിംപിക്സ് മെഡല്‍ ജേതാവും ഹോക്കി ഇതിഹാസതാരവുമായ മലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയായി മാറിയതും അദ്ദേഹത്തിലൂടെയാണ്.

Published

on

ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ ഒളിംപിക്സ് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കണ്ണൂരില്‍ ജനിച്ച ഫ്രെഡറിക്, 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു ഒളിംപിക് മെഡല്‍ നേടിയ ആദ്യ മലയാളിയായി മാറിയതും അദ്ദേഹത്തിലൂടെയാണ്.

ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായി സേവനം അനുഷ്ഠിച്ച ഫ്രെഡറിക്, തന്റെ അതുല്യമായ പ്രതിഭയാല്‍ ആരാധകരുടെ മനസില്‍ അജരാമരനായി. 2019ല്‍ ലഭിച്ച ധ്യാന്‍ചന്ദ് അവാര്‍ഡ് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളുടെ ഔദ്യോഗിക അംഗീകാരമായി.

ഹെല്‍മെറ്റ് ധരിക്കാതെയും ചിലപ്പോള്‍ നെറ്റികൊണ്ട് ബോള്‍ തടയുകയും ചെയ്ത ധൈര്യം അദ്ദേഹത്തെ ”ഇന്ത്യന്‍ ടൈഗര്‍” എന്ന പേരിന് അര്‍ഹനാക്കി. അതുല്യമായ പ്രതികരണശേഷിയും ആത്മധൈര്യവും കൊണ്ട് ഫ്രെഡറിക് ഹോക്കി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി.

1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഇന്ത്യ ആറു ജയങ്ങളോടെ സെമിഫൈനലിലെത്തിയപ്പോള്‍, മാത്രം എട്ട് ഗോള്‍ വഴങ്ങിയാണ് ഫ്രെഡറിക് ടീമിനെ മുന്നോട്ട് നയിച്ചത്. ആ കാലഘട്ടത്തിലെ ഹോക്കി ഇതിഹാസനായ ധ്യാന്‍ചന്ദ് പോലും ഫ്രെഡറിക്കിന്റെ പ്രകടനത്തെ പ്രശംസിച്ച് വിസ്മയിച്ചുവെന്നത് അദ്ദേഹത്തിന്റെ മികവിന്റെ തെളിവാണ്.

 

Continue Reading

Trending