Connect with us

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Football

ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യം വെച്ച് വമ്പന്മാര്‍ ഇന്ന് കളത്തില്‍; ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍

മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.

Published

on

അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷൻ റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനക്കാർ യൂറോ ക്വാർട്ടർ ഫൈനല്‍ തേടി ഇന്ന് മുഖാമുഖം.

എംബാപ്പെ നയിക്കുന്ന ഫ്രാൻസും കെവിൻ ഡിബ്രൂയിന് കീഴിലിറങ്ങുന്ന ബെല്‍ജിയവും തമ്മിലെ തീപാറും പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെമ്ബാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍.

ഇരുടീമും ഫിഫ റാങ്കിങ്ങില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടെങ്കിലും അതിനുതകുന്ന പ്രകടനം യൂറോയില്‍ ഇനിയും പുറത്തെടുത്തിട്ടില്ല. മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.

പോർചുഗലിന് സ്ലൊവേനിയ

ഫ്രാങ്ക്ഫർട്ട്: താരതമ്യേന ദുർബലരായ ജോർജിയയോട് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പോർചുഗലിന് ഇന്ന് യൂറോയില്‍ പ്രീക്വാർട്ടർ. സ്ലോവേനിയയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംഘത്തിന്റെ എതിരാളികള്‍. ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോല്‍പിച്ച്‌ നോക്കൗട്ടിലെത്തിയ പറങ്കിപ്പട എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർജിയയോട് തോറ്റത്.

39കാരനായ ക്രിസ്റ്റ്യാനോ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ല. യൂറോയിലെ ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്കോററാവാൻ 39കാരന് കഴിയുമോയെന്ന് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെ സ്ലൊവേനിയ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ നോക്കൗട്ട് കളിക്കുന്നത്.

പോളണ്ടിനെതിരായ കളിയില്‍ വിശ്രമം അനുവദിച്ച അന്റോണിയോ ഗ്രീസ്മാൻ തിരിച്ചെത്തുന്നതോടെ ഫ്രഞ്ച് ടീമിന്റെ മധ്യനിര കൂടുതല്‍ ശക്തമാവും. ഇതിനകം ബെല്‍ജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ മൂന്ന് ഗോളുകളാണ് വാർ പരിശോധനയില്‍ നിഷേധിക്കപ്പെട്ടത്. താരത്തിന് ഇനിയും അക്കൗണ്ട് തുറക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് യൂറോയിലും ക്വാർട്ടറില്‍ പുറത്താവുകയായിരുന്നു ബെല്‍ജിയം.

Continue Reading

Football

കോപ അമേരിക്ക: അര്‍ജന്റീന നാളെ പെറുവിനെതിരെ

മെ​സ്സി​ക്ക് നാ​ള​ത്തെ ക​ളി​യി​ൽ വി​ശ്ര​മം അ​നു​വ​ദി​ക്കും.

Published

on

കോ​പ അ​മേ​രി​ക്ക​യി​ൽ അ​ർ​ജ​ന്റീ​ന​ക്ക് എ ​ഗ്രൂ​പ്പി​ൽ നാ​ളെ അ​വ​സാ​ന മ​ത്സ​രം. പെ​റു​വാ​ണ് ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും എ​തി​രാ​ളി​ക​ൾ. ര​ണ്ട് ക​ളി​ക​ളി​ൽ ആ​റ് പോ​യ​ന്റു​മാ​യി അ​ർ​ജ​ന്റീ​ന ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.

മെ​സ്സി​ക്ക് നാ​ള​ത്തെ ക​ളി​യി​ൽ വി​ശ്ര​മം അ​നു​വ​ദി​ക്കും. പേ​ശീ​വ​ലി​വ് അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ലാ​ണ് മെ​സ്സി​ക്ക് വി​ശ്ര​മം. മ​റ്റു ചി​ല പ്ര​ധാ​ന താ​ര​ങ്ങ​ളെ​യും കോ​ച്ച് സ്ക​ലോ​ണി മാ​റ്റും. ​ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ കാ​ന​ഡ ചി​ലി​യെ നേ​രി​ടും.

സസ്‌പെന്‍ഷനിലുള്ള സ്‌കലോണിയുടെയും ഇഞ്ചുറിയിലുള്ള മെസ്സിയുടെയും അഭാവത്തില്‍ അയ്മറിന്റെയും ഡി മരിയയുടെയും നേത്രത്വത്തില്‍ പെറുവിനെതിരായ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിനായി നാളെ പുലര്‍ച്ചെ 5:30 നാണ് ആല്‍ബിസെലസ്റ്റകള്‍ പന്തുതട്ടാന്‍ ഇറങ്ങുന്നത്.

ഓള്‍റെഡി ക്വാര്‍ട്ടറില്‍ പ്രവേശിച്ചതിനാല്‍ മെയിന്‍ 11 ലെ പലര്‍ക്കും വിശ്രമം കൊടുത്ത് അവസരം കിട്ടാത്തവരെ പരിഗണിക്കുമെന്ന് സ്‌കലോണി പറഞ്ഞതിനാല്‍ ഗര്‍ണാച്ചോക്ക് ഒക്കെ കോപ്പ അരങ്ങേറ്റത്തിന് സാധ്യതയുണ്ട്.

 

Continue Reading

Football

ചിലിയുടെ പ്രതിരോധം തകര്‍ത്ത് രാജാക്കന്മാരുടെ രാജ വാഴ്ച്ച; അര്‍ജന്റീന ക്വാര്‍ട്ടറില്‍

നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്.

Published

on

ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യില്‍ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാര്‍ട്ടര്‍ പ്രവേശനം.

അവസാന ഘട്ടം വരെ അര്‍ജന്റീനയെ സമര്‍ഥമായി തടഞ്ഞുനിര്‍ത്തിയ ചിലി പ്രതിരോധം ആദ്യപകുതിയില്‍ കോട്ട കെട്ടിയിരുന്നു. പന്തിന്മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍നിന്ന് മെസ്സിയെയും സംഘത്തെയും അവര്‍ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികള്‍ക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലിയുടെ നീക്കങ്ങള്‍. ഇടവേളവരെ ചിലിയുടെ വെറ്ററന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. ബോക്‌സിന് പുറത്തുനിന്ന് ഷോട്ടുകള്‍ തൊടുക്കാനുള്ള ഹൂലിയന്‍ ആല്‍വാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റി.

13 ഷോട്ടുകള്‍ ആദ്യപകുതിയില്‍ അര്‍ജന്റീന പായിച്ചതില്‍ ഗോള്‍വലക്ക് നേരെയെത്തിയത് മൂന്നെണ്ണം മാത്രം. പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയ ചിലിയാകട്ടെ, ആദ്യപകുതിയില്‍ ഒരു ഷോട്ടുപോലും അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് പായിച്ചില്ലെന്നത് ശ്രദ്ധേയമായി. ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം പ്രകടമായ ആദ്യപകുതിയില്‍ നിക്കോളാസ് ഗോണ്‍സാലസിന് ബോക്‌സില്‍ അപകടകാരിയാവാന്‍ കഴിഞ്ഞില്ല. 35-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത തകര്‍പ്പന്‍ ഗ്രൗണ്ടര്‍ വലതു പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.

ഇടവേളക്കുശേഷം ഇരുനിരയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിറങ്ങിയപ്പോള്‍ കളി ആവേശകരമായി. 50-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നഹുവേല്‍ മൊളീനയുടെ കിടിലന്‍ ഷോട്ട് ശ്രമകരമായാണ് ബ്രാവോ തടഞ്ഞത്. ഇതിനു ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്നുവന്ന നീക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഷോട്ട് ചിലി ഡിഫന്‍ഡറുടെ കൈകളില്‍തട്ടി വഴിമാറിയെങ്കിലും അര്‍ജന്റീനയുടെ പെനാല്‍റ്റി വാദങ്ങളെ റഫറി അംഗീകരിച്ചില്ല. അര്‍ജന്റീന ആക്രമണം കനപ്പിച്ചുതുടങ്ങുകയായിരുന്നു. 56-ാം മിനിറ്റില്‍ മെസ്സി ബോക്‌സിലേക്ക് ഉയര്‍ത്തിയിട്ട ഫ്രീകിക്കില്‍ മക് അലിസ്റ്റര്‍ക്ക് ഒന്നുകാല്‍വെച്ചാല്‍ വല കുലുക്കാമായിരുന്നു. പ?ക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണം അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. പന്തുമായി ബോക്‌സില്‍ കയറിയ നി?ക്കോളാസ് ഗോണ്‍സാലസിന്റെ ചാട്ടുളി കണക്കേയുള്ള ഷോട്ട് ബ്രാവോയുടെ കൈകളില്‍ തട്ടിയശേഷം ഗോള്‍പോസ്റ്റിനിടിച്ചാണ് ലക്ഷ്യംതെറ്റിയത്.

മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ മാറ്റി അര്‍ജന്റീന ജിയോവാനി ലോ ചെല്‍സോയെ കൊണ്ടുവന്നു. ഗോളെന്ന അജണ്ട മുന്‍നിര്‍ത്തി ഡി മരിയയും ലൗതാറോ മാര്‍ട്ടിനെസും പിന്നാലെയെത്തി. ആല്‍വാരെസും ഗോണ്‍സാലസും തിരിച്ചുകയറി. ഇതോടെ മുന്നേറ്റം ചടുലമായി. ഇതിനിടയില്‍, മത്സരത്തിലെ തങ്ങളുടെ ആദ്യത്തെ ഉറച്ച അവസരം ചിലി തുറന്നെടുത്തത് 71-ാം മിനിറ്റില്‍. റോഡ്രിഗോ എചെവെറിയയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് ശ്രമകരമായി തടഞ്ഞു. ഇതിന്റെ തനിയാവര്‍ത്തനം 76-ാം മിനിറ്റില്‍. ഇക്കുറിയും മാര്‍ട്ടിനെസിന്റെ വിശ്വസ്ത കരങ്ങള്‍ അര്‍ജന്റീനയുടെ കൂട്ടിനെത്തി.

അവസാന ഘട്ടത്തില്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. അര്‍ജന്റീയാകട്ടെ, വല ലക്ഷ്യമിട്ട് നിറയൊഴിക്കാനാകാതെ ചിലി ഡിഫന്‍സിനുമുന്നില്‍ നിരന്തരം തോല്‍വി വഴങ്ങി. ഒടുവില്‍ കോര്‍ണര്‍ കിക്കില്‍നിന്നുവന്ന നീക്കത്തില്‍ ലൗതാറോ മാര്‍ട്ടിനെസ് വല കുലുക്കിയതോടെ കളത്തിലും ഗാലറിയിലും ആഘോഷം കനക്കുകയായിരുന്നു. വാറിലെ പരിശോധനയിലും വിശുദ്ധമാക്കപ്പെട്ട് ഗോള്‍ അംഗീകരിച്ചതോടെ മെസ്സിക്കും കൂട്ടര്‍ക്കും ആശ്വാസമായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കേ രണ്ടാം ഗോളിനുള്ള അവസരം മാര്‍ട്ടിനെസ് അവിശ്വസനീയമായി പാഴാക്കിയില്ലെങ്കില്‍ അര്‍ജന്റീന വിജയം കൂടുതല്‍ കേമമായേനേ.

Continue Reading

Trending