Connect with us

kerala

മതമൈത്രിയുടെ സന്ദേശവാഹകന്‍-പി.കെ കുഞ്ഞാലിക്കുട്ടി

സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകള്‍ നടത്താതെ ചൂടേറിയ പ്രശ്നങ്ങളെപോലും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്,സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി, ഏറ്റവും ജനകീയത കൈവരിച്ച രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.

Published

on

പി.കെ കുഞ്ഞാലിക്കുട്ടി

(ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിംലീഗ്‌)

മതമൈത്രിയുടെ സന്ദേശവാഹകന്‍ വിടചൊല്ലി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഉന്നതമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസുമുഴുവന്‍ പ്രവര്‍ത്തിച്ച ജനനായകന്റെ അപരിഹാര്യമായ നഷ്ടമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ആദരണീയനായ ഹൈദരലി ശിഹാബ് തങ്ങളുടെ വിയേഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്.

ഇത് കേവലം രാഷ്ട്രീയമായ ശൂന്യത മാത്രമല്ല സൃഷ്ടിക്കുന്നത്. നമ്മുടെ മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്. കേരളീയ പൊതുസമൂഹത്തില്‍ പാണക്കാട് സയ്യിദ് കുടുംബം ചെലുത്തിയ സ്വാധീനം അളവറ്റതാണ്. ഒരേസമയം രാഷ്ട്രീയ നേതൃത്വത്തിലും മതനേതൃത്വത്തിലും പ്രവര്‍ത്തിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും കണ്ണികളായി വര്‍ത്തിക്കാനും ഒരുമയുടെ പൊതുവേദികള്‍ സൃഷ്ടിക്കാനും അവര്‍ക്കു കഴിഞ്ഞു.

മുസ്‌ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും ഇവ്വിധം സമൂഹത്തില്‍ നിറഞ്ഞുനിന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മൂന്നര പതിറ്റാണ്ടോളം മുസ്്ലിംലീഗിനും സമൂഹത്തിനും സാംസ്‌കാരിക മണ്ഡലത്തിനും നല്‍കിയ ധൈഷണികവും സൗമ്യവും ദീപ്തവുമായ നേതൃത്വം അഭിമാനപൂര്‍വമായ നേട്ടങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. രാജ്യമാകെ അറിയപ്പെട്ട ആ ഗോപുര സമാനമായ വ്യക്തിത്വം വിടപറഞ്ഞപ്പോള്‍ ഉണ്ടായ കനത്ത നഷ്ടം എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചിന്തയില്‍ നിന്ന് നാട് ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞ പേരായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലധികം കാലം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഘടനയുടെയും സമുദായത്തിന്റെയും അമരം നയിച്ചു. മുസ്്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും അനേകം വിദ്യാഭ്യാസ, അഗതി, അനാഥശാല സ്ഥാപനങ്ങളുടെ സാരഥിയുമായി. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ചു. ഇങ്ങനെയെല്ലാം ജനഹൃദയങ്ങളുടെ ആഴത്തില്‍ സ്ഥാനം പിടിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, താന്‍ നേതൃത്വം നല്‍കിയ സര്‍വ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനതക്കും കിടയറ്റ നേട്ടങ്ങള്‍ സമ്മാനിച്ചു.

സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകള്‍ നടത്താതെ ചൂടേറിയ പ്രശ്നങ്ങളെപോലും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്,സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി, ഏറ്റവും ജനകീയത കൈവരിച്ച രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.

അദ്ദേഹം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ഘട്ടത്തില്‍ മുസ്‌ലിം ലീഗ് അതിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു.പാണക്കാട് കുടുംബത്തിന്റെ പരമ്പരാഗത സിദ്ധിവിശേഷങ്ങളായ സൗമ്യതയും മന്ദഹാസവും കൂടുതല്‍ സമയം ജനങ്ങള്‍ക്കിടയില്‍ കഴിയലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ വര്‍ധിത തോതില്‍ കാണപ്പെട്ടു.

ഉന്നതമായ പദവികള്‍ പലതും വഹിച്ചിട്ടും, പലവിഷയങ്ങളിലും ഇടപെടേണ്ടി വന്നിട്ടും വിവാദങ്ങളും വിഭാഗീയതയുമില്ലാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട, ആരും അനുസരിക്കുന്ന മഹത് വ്യക്തിത്വമായി നിലകൊണ്ടു. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്ന മറ്റാര്‍ക്കും നേടാനാവാത്ത ബഹുമതിയാണിത്. മാധ്യസ്ഥ ചര്‍ച്ചകളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ തങ്ങള്‍ ‘പറഞ്ഞതു കൊണ്ട് ഞങ്ങള്‍ അനുസരിക്കുന്നു’ എന്ന് ആ തീരുമാനം കൊണ്ട് നേട്ടം കുറഞ്ഞവര്‍ പോലും സമ്മതിക്കുമായിരുന്നു. ആ നിസ്വാര്‍ത്ഥതയും നിഷ്‌കളങ്കതയും ആരിലും മതിപ്പ് വര്‍ധിപ്പിച്ചു.

ബാല്യം തൊട്ട് ഒരുമിച്ചു വളര്‍ന്ന ഏറ്റവും പ്രിയപ്പെട്ട സഹോദരന്റെ നഷ്ടമാണ് വ്യക്തിപരമായി എന്നെ സംബന്ധിച്ച് ഈ വിയോഗം വരുത്തിയിട്ടുള്ളത്.അദ്ദേഹത്തിനു കീഴില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും മറ്റുമുള്ള പല ഉത്തരവാദിത്തങ്ങളും നിറവേറ്റി. ഓരോ ചുവടിലും അദ്ദേഹത്തിന്റെ അനുവാദവും അംഗീകാരവും വാങ്ങി മാത്രമേ മുന്നോട്ട് പോയതുള്ളു.കൂടിയാലോചനകളും കൂടിക്കാഴ്ചകളുമില്ലാത്ത നാളുകള്‍ കുറവായിരുന്നു. ഇനിയതെല്ലാം മനസ്സു വിങ്ങുന്ന ഓര്‍മകള്‍ മാത്രം.

പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനുള്ള സ്നേഹബന്ധത്തിനും അടുത്തിടപഴകലിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിലൂടെ കൈമാറിവന്ന സ്നേഹമാണത്. ഒരു വീട് പോലെ കഴിഞ്ഞു പോന്നത്. ഇന്ന് അതില്‍ നിന്നൊരാള്‍, ഏറ്റവും പ്രധാനപ്പെട്ട കണ്ണി കൊഴിഞ്ഞു പോയിരിക്കുകയാണ്.

‘ആറ്റപ്പൂ’ എന്ന ഓമനപ്പേരിലാണ് എല്ലാവരും അദ്ദേഹത്തെ സംബോധന ചെയ്തത്. ‘ആറ്റപ്പൂവ്’ എന്നാല്‍ കൂടുതല്‍ ഇമ്പമുള്ള പൂവ് എന്ന അര്‍ത്ഥത്തില്‍. കുഞ്ഞുന്നാളിലെ മനസ്സുനിറഞ്ഞ ഇഷ്ടവും ഓമനത്തവും തുളുമ്പുന്ന പേര്. ആ സുഗന്ധം നിറഞ്ഞ,സ്നേഹ നൈര്‍മല്യം പരത്തിയ മഹാനായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹണി ട്രാപ്പ്; വൈദികനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു

Published

on

വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. നേഹ, സാരഥി എന്നിവരെ വൈക്കം പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

Continue Reading

kerala

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കില്ല; പി.കെ കുഞ്ഞാലിക്കുട്ടി

പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ല

Published

on

വര്‍ഗീയത കൊണ്ട് കേരളത്തില്‍ ആരും ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിംലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിച്ചിട്ടും പാലക്കാട് യു.ഡി.എഫ് ജയിച്ചു. ഏതുതരം വര്‍ഗീയത കൊണ്ടു കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ലീഗിനെതിരായ സാമ്പാര്‍ മുന്നണിയിലെ കഷ്ണങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. താനൂരില്‍ ഇടതുപക്ഷം ജയിച്ചത് ഈ സാമ്പാര്‍ മുന്നണി കൊണ്ടാണ്. ലീഗിനെതിരായ പ്രചാരണമൊന്നും ജനം ഏറ്റെടുക്കില്ല. വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ക്കൊപ്പം ജനം നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരായ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ഇത്തരം വിവാദങ്ങളുണ്ടാകുന്നവരുടെ ഉദ്ദേശ്യം വേറെയാണ്. സമസ്തയില്‍ അച്ചടക്കമുണ്ടാക്കേണ്ടത് സമസ്ത നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിംലീഗ്‌ പൊതുസമൂഹത്തെ കൂട്ടിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍

സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു

Published

on

പത്തനംതിട്ടയിലെ പീഡനക്കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ദേശീയ വനിതാ കമ്മീഷന്‍. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. 2019ല്‍ വിവാഹ വാഗ്ദാനം നല്‍കി കാമുകനായിരുന്നു പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതായാണ് വിവരം.

പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. 64 പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ രാജീവ് പറഞ്ഞിരുന്നു.

Continue Reading

Trending