Connect with us

film

മീറ്റ് ദിസ് മമ്മി… കോമഡി, ഫാന്റസി, ഹൊറര്‍ തകര്‍പ്പന്‍ ട്രെയിലറുമായ് ‘ഹലോ മമ്മി’ !

നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും.

Published

on

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, റാണ ദഗ്ഗുബതി എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്ത ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേര്‍ന്ന ട്രെയ്ലര്‍ രംഗങ്ങള്‍ ഇതിനൊടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹാങ്ങ് ഓവര്‍ ഫിലിംസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍, ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാന്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തത്തിന് ശേഷം എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഹലോ മമ്മി’. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് സ്വന്തമാക്കിയത്.

സാന്‍ജോ ജോസഫ് കഥയും തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ‘ആസ്പിരന്റ്‌സ്’, ‘ദി ഫാമിലി മാന്‍’, ‘ദി റെയില്‍വേ മെന്‍’ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സരിഗമ മ്യൂസിക്ക് മ്യൂസിക് റൈറ്റ്‌സ് കരസ്ഥമാക്കിയ ചിത്രത്തിലെ ‘റെഡിയാ മാരന്‍’ എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. മൂ.രിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പി ആര്‍ & മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കിടെ ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തില്‍ സ്ഥാപിതമായ ലോകത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2002 ലെ ഗുജറാത്ത് കലാപം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഭാഗങ്ങള്‍ എമ്പുരാന്‍ സിനിമയില്‍ ഉണ്ടായിരുന്നു. സിനിമ റിലീസായതോടെ വന്‍ സ്വീകാര്യം കിട്ടിയ സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തിയുള്ള ആശിര്‍വാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിഞ്ഞത്.

 

Continue Reading

film

എമ്പുരാനില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ: നടി ഷീല

റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

Published

on

എമ്പുരാന്‍ സിനിമയില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

മാങ്ങയുള്ള മരത്തിലേ കല്ലെറിയൂവെന്നും വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാനെന്നും ആളുകള്‍ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ക്കാണ് റീ എഡിറ്റിങ്ങില്‍ കട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ദിവസം തന്നെ 67 കോടി രൂപ കലക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

 

Continue Reading

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

Trending