Connect with us

kerala

തിരുവനന്തപുരത്ത് വീണ്ടും ചികിത്സാ പിഴവ്; കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിലായി

ചികിത്സപ്പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സപ്പിഴവെന്നു പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

ചികിത്സപ്പിഴവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടര്‍ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

kerala

എ.ഡി.ജി.പി അജിത്കുമാര്‍ –ആര്‍എസ്എസ് കൂടിക്കാഴ്ച; മൗനം പാലിച്ച് പിണറായി വിജയന്‍

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.

Published

on

ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ഉള്‍പ്പടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉയര്‍ന്നിട്ടും മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കൊളുത്തി വിട്ടതാണെങ്കിലും എം.ആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ കയ്യിലാണ്. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു.അന്ന് സെന്‍കുമാര്‍ ആര്‍എസ്എസ് പാളയത്തിലാണ് എന്ന് പറഞ്ഞായിരുന്നു അന്ന് പിണറായി വിജയന്‍ പ്രതിരോധം തീര്‍ത്തത്.

ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ അതിനെതിരെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമര്‍ശനം ഉയര്‍ത്തി.എന്നാല്‍ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഇപ്പോഴും മൗനമാണ്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ എം.വി ഗോവിന്ദന്‍ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ വിവാദമുയര്‍ന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.എം.ആര്‍ അജിത് കുമാറും,ആര്‍.എസ്.എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുന്നണിക്കുള്ളില്‍ തന്നെ എതിരഭിപ്രായമുണ്ട്. നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം കൂടി.

സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും,അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. എം.ആര്‍ അജിത്കുമാറിനെ ഇനിയും സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്.

Continue Reading

kerala

മാമിയുടെ തിരോധാനം, രജനീഷിന്റെ മരണം പോലീസ് പങ്കാളിത്തം അന്വേഷിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

Published

on

ഒരു വർഷമായി കാണാതായിട്ടും കോഴിക്കോടുള്ള ബിസിനസുകാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ ഇടപെടൽ പോലീസ് നടത്തിയിട്ടുണ്ടോയെന്നും കനോലി കനാലിൽ വീണ് മരിച്ച രജനീഷ് എന്ന വ്യക്തിയുടെ മരണം പോലീസിൻ്റെ നിയമ വിരുദ്ധമായ പിന്തുടരിൽ സംഭവിച്ചതെന്ന് തെളിവുണ്ടായിരിക്കെ അത് മറച്ചു വെച്ച് രക്ഷപ്പെടാനുള്ള പോലീസ് നീക്കവും അന്വേഷണ വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അർ ശുൽ അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് സീനിയർവൈസ് പ്രസിഡണ്ട് . ജാഫർ സാദിഖ്, ഷെഫീഖ് കിണർ, ഷിജിത്ത് ഖാൻ,മൊയ്തീൻ ബാബു, എൻ.സി. സെമീർ,ജില്ലാ എം എസ് എഫ് പ്രസിഡണ്ട് അഫ്നാസ് ചോറോട്, ശുഹൈബ് മുഖദാർ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ബഷീർ മുഖദാർ, യൂനസ് കോതി, ഷമീർ കല്ലായി,കോയമോൻ പുതിയപാലം, നാസർ ചക്കും കടവ്, സിറാജ് കപ്പക്കൽ, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട്, അഫ് ലു പട്ടോത്ത്, സെക്രട്ടറിസാജിദ് റഹ്മാൻ,മേഖലാ ഭാരവാഹികളായ നസീർ ചക്കുക്കടവ്, നസീർ കപ്പക്കൽ,ഹൈദർ മാങ്കാവ്, സലിം കൊമ്മേരി, അസ്കർ പന്നിയങ്കര,റമീസ് കോട്ടമ്മൽ, മനാഫ് കോതി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.മണ്ഡലം സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

Trending