Connect with us

gulf

മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം സൗദിയില്‍ അംഗീകാരം

.സൗദിയില്‍ ഇതാദ്യമായാണ് വിദ്യാഭയസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.

Published

on

അഷ്റഫ് ആളത്ത്
ദമ്മാം.

സൗദി പ്രവാസി വിദ്യാര്‍ത്ഥികളുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് സൗദി റേബ്യയില്‍ അംഗീകാരം ലഭിച്ചതായി എഡ്യൂക്കേഷന്‍ പാര്‍ട്ടണേഴ്സ് കമ്പനി ഡയറക്ടര്‍ ഡോക്ടര്‍ ടി പി മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സൗദി അറേബ്യയിലെ ദമ്മാമില്‍ അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജുബൈല്‍ ഡ്യൂണ്‍സ് സ്‌കൂള്‍ എന്നിവവരുടെ സംയുക്ത സഹകരണത്തില്‍ ഈ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനുള്ള എല്ലാ സാധ്യതകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത എഡ്യൂക്കേഷന്‍ പാര്‍ട്ടിനേഴ്സ് കമ്പനി ആണ് ഇന്ത്യയിലെ പ്രമുഖ എന്‍ട്രന്‍സ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്‌ക് ഐ ഐ ടിയന്‍സ്സുമായി ചേര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.സൗദിയില്‍ ഇതാദ്യമായാണ് വിദ്യാഭയസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്.

2007 മുതല്‍ 90 ഇല്‍ അധികം മുന്‍ ഐ ഐ ടിയന്മാരും മുപ്പതിലധികം മെഡിക്കല്‍ രംഗത്തെ പ്രമുഖരും ചേര്‍ന്ന് ഇന്ത്യയില്‍ ഡല്‍ഹി ആസ്ഥാനമായി നടത്തിവരുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രമുഖ സഥാപനമാണ് ആസ്‌ക് ഐ ഐ ടിയന്‍സ്.
കഴിഞ്ഞ പത്തു വര്‍ഷമായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ സൗദിയിലുള്ള ഇന്ത്യന്‍ വിദ്യാര്ഥികള്ക് നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകളില്‍ പരിശീലനം നല്‍കി മികച്ച വിജയം കാഴ്ചവെച്ച സ്ഥാപനമാണ് ആസ്‌ക് ഐ ഐ ടിയന്‍സ്.
സ്‌കൂള്‍ സമയം കഴിഞ്ഞായിരിക്കും സ്‌കൂളുകളില്‍ ഫിസിക്കല്‍ ക്ലാസുകള്‍ നടക്കുക. ഉച്ച കഴിഞ്ഞുള്ള സമയങ്ങളില്‍ വിദ്യാലയങ്ങള്‍ ഈ ആവശ്യങ്ങള്കായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി സ്ഥപനങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള പരിചയസമ്പന്നരായ ഐഐടിയിലെ അധ്യാപകര്‍, വിശകലനത്തോടുകൂടിയ റെഗുലര്‍ ടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും, കരിയര്‍ കൗണ്‍സിലിംഗും പിടിഎമുകള്‍ , സ്വയം-പഠനവും പുനരവലോകനവും, ആറാം ക്ളാസ് മുതലുള്ള കുട്ടികള്‍ക്കു ഫൌണ്ടേഷന്‍ ക്ലാസുകള്‍ എന്നിവയാണ് സംരംഭത്തിന്റെ പ്രത്യേകതകള്‍.കോച്ചിങ്ങുമായി ബന്ധപ്പെട്ട അന്യോഷണത്തിനുമായി എല്ലാ ദിവസവും രാത്രി 8 മാണി വരെ ദമ്മാം അല്‍ മുന സ്‌കൂളിലും ജുബൈല്‍ ഡ്യൂണ്‍സ് സ്‌കൂളിലും എഡ്യൂക്കേഷന്‍ പാര്‍ട്ടിനേഴ്സ് ടീമിന്റെ സേവനം ലഭ്യമായിരിക്കും.സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് മെയ് 13 നു രാത്രി ഏഴു മണിക്ക് ദമ്മാം റോസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടത്തും.ദമ്മാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അല്‍ മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാസ്സര്‍ അല്‍ സഹ്റാനി, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍, ആസ്‌ക് ഐ ഐ ടിയന്‍സ് സി ഇ ഓ സതീഷ് റാവു ചീഫ് കോഓര്‍ഡിനേറ്റര്‍ ഹര്‍ഷ് പട്ടോഡിയ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

gulf

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്.

Published

on

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിക്കുകയായിരുന്നു.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട്? ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാന്‍ 29 ശനിയാഴ്ച എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറ ദര്‍ശിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading

Trending