Connect with us

Video Stories

മെഡി.കോളജ് കുംഭകോണം വിഷയം പാര്‍ട്ടി പോരല്ല

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ സ്വകാര്യമെഡിക്കല്‍കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയെടുക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയെടുത്തെന്ന വിവരം പുറത്തുവന്നിട്ട് നാളേറെയായി. ബി.ജെ.പി യുവജന സംഘടനയുടെ പ്രാദേശിക നേതാക്കളായ സഹോദരങ്ങള്‍ കള്ളനോട്ടടി യന്ത്രം വീട്ടില്‍ സ്ഥാപിച്ച് പുതിയ രണ്ടായിരം രൂപയുടേതടക്കം കള്ളനോട്ടുകള്‍ വ്യാപകമായി അച്ചടിച്ച് വിതരണം ചെയ്തതായി പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ജൂണ്‍ 22നായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ബാങ്കുജോലിക്കുള്ള പരീക്ഷയുടെ റാങ്കു പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇതേപാര്‍ട്ടിയുടെ തന്നെ മലപ്പുറം ജില്ലാനേതാവ് പത്തു ലക്ഷം രൂപ കോഴ കൈപ്പറ്റിയതായും വാര്‍ത്തയുണ്ട്. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ അഴിമതിക്കഥയാണ് ഇതോടെ പുറത്തായിരിക്കുന്നത്. കോഴിക്കോട്ട് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായിപിരിച്ച കോടികള്‍ മുക്കിയെന്ന വാര്‍ത്തയും പുറകെയുണ്ട്. അധികാരം നേടാന്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യുന്ന പാര്‍ട്ടി അധികാരം ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ നെറികേടിന്റെ മറ്റൊരു വശമാണ് പുറത്തുവരുന്നത്. പാവപ്പട്ടവരും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും ദലിതുകളും എഴുത്തുകാരുമൊക്കെ സ്വജീവന്‍ നിലനിര്‍ത്താന്‍ പെടാപാടുപെടുമ്പോള്‍ ജനങ്ങളുടെ സമ്പാദ്യംകൊണ്ട് അധികാര സോപനത്തില്‍ അന്തിയുറങ്ങുന്ന പകല്‍മാന്യന്മാരുടെ മുഖംമൂടിയാണിപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നത്. അതേസമയം പ്രശ്‌നത്തെ പാര്‍ട്ടി ഉള്‍പോരാക്കി തടിതപ്പാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്നുവേണം കരുതാന്‍.
വര്‍ക്കലയിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. ഷാജിയാണ് മെഡി.കോളജിനുവേണ്ടി ബി.ജെ.പി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിലൂടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പണം നല്‍കിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബി.ജെ.പി നിയോഗിച്ച പാര്‍ട്ടിതല അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നാണ് വിവരം വെളിച്ചത്തായത്. പതിനേഴു കോടിരൂപ ആവശ്യപ്പെട്ടെന്നും അതില്‍ 5.60 കോടി രൂപ കൈപ്പറ്റിയെന്നും ഈ തുക ഡല്‍ഹിയിലേക്ക് ഹവാലവഴി അയച്ചുകൊടുത്തെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നതിന്റെ പേരില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനകത്ത് പുകയുയര്‍ന്നുകൊണ്ടിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌വിഭാഗം പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രംകൂടി ഉള്‍പെട്ട നിലക്ക് സി.ബി.ഐ അന്വേഷണം നടന്നാല്‍തന്നെ അത് സുതാര്യമാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കോഴയേക്കാളുപരി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നിയമാധിഷ്ഠിതവും ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിക്കുന്നതുമായ ഒരു സംവിധാനത്തിലെ പുഴുക്കുത്താണ് ബി.ജെ.പി വഴി വെളിപ്പെട്ടിരിക്കുന്നത് എന്നതാണ് വലിയ ഗൗരവം അര്‍ഹിക്കുന്നത്. രാജ്യത്തെ ഭാവി ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെഡിക്കല്‍ കോളജുകളുടെ സൗകര്യങ്ങള്‍ കൂലങ്കഷമായി പരിശോധിച്ച് അവക്ക് ഔദ്യോഗികമായി പ്രവര്‍ത്തനാനുമതി നല്‍കേണ്ട സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സിലിനെ കോഴപ്പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നത് പുതിയ ആരോപണമല്ലെങ്കിലും അതിനുപിന്നിലെ രാഷ്ട്രീയാധികാരത്തിന്റെ കരങ്ങളെ ലളിതമായി കാണാന്‍വയ്യ. കൗണ്‍സിലംഗങ്ങളെ നിയമിക്കുന്നത് കേന്ദ്ര ഭരണകക്ഷിയും ആരോഗ്യമന്ത്രാലയവുമാണ് എന്നിടത്താണ് കോഴപ്പണത്തിന്റെ ഭാഗം ആരിലേക്ക് പോകുന്നുവെന്ന സൂചനകള്‍ നല്‍കുന്നത്. നൂറുകണക്കിന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓരോവര്‍ഷവും അനുമതി നല്‍കുന്നത്. അഞ്ചരക്കോടി രൂപ കൈപ്പറ്റിയെന്നും ആയതിന് വിനോദിനെ പാര്‍ട്ടി പുറത്താക്കിയെന്നും മറ്റുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നൊക്കെയാണ് ഇപ്പോള്‍ ആ പാര്‍ട്ടി നേതൃത്വം പറയുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്റെ പി.ആര്‍.ഒ വഴിയാണ് പണം കൈമാറിയതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് പങ്കുണ്ടെന്നുമൊക്കെയാണ് വാര്‍ത്തകള്‍. കേരളത്തിലെ എം.പിമാര്‍ കഴിഞ്ഞ രണ്ടുദിവസമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും വിഷയത്തെ തൃണവല്‍ഗണിക്കാനാണ് ലോക്‌സഭാ സ്പീക്കറുടെയും കേന്ദ്ര ആരോഗ്യമന്ത്രിയുടെയും ശ്രമം.
ബി.ജെ.പിയുടെ അഖിലേന്ത്യാനേതാക്കള്‍ ഉള്‍പ്പെട്ട ഡസന്‍കണക്കിന് അഴിമതികളാണ് കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ രാജ്യത്തുടനീളം പുറത്തുവന്നത്. വാജ്‌പേയിയുടെ കാലത്ത് നൂറുകണക്കിന് പെട്രോള്‍ പമ്പുകളും വാതക ഏജന്‍സികളും അനുവദിക്കുന്നതിന് ബി.ജെ.പിക്കാര്‍ വാങ്ങിയ കോഴക്കോടികളുടെ കണക്കുകള്‍ ഇന്നും സര്‍ക്കാരിന്റെയും കോടതിയുടെയും കയ്യിലുണ്ട്. ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, പുതിയ നോട്ടുകള്‍ വ്യാപകമായി സ്വന്തക്കാര്‍ക്കായി കടത്തിയത്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതി, വായ്പാതട്ടിപ്പുകാരന്‍ ലളിത് മോദിക്കുവേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് നടത്തിയ വഴിവിട്ട നീക്കം, ബി.ജെ.പി എം.പിയും ശതകോടി തട്ടിപ്പുകാരനുമായ വിജയ്മല്യയെ രക്ഷപ്പെടാന്‍ കാട്ടിയ സഹായം, കര്‍ണാടക മുന്‍ നേതാവിന്റെ ആര്‍ഭാടക്കല്യാണം, മുമ്പ് ദേശീയാധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍ നേരിട്ട് ഹവാലപണം വാങ്ങിവെക്കുന്ന ദൃശ്യം പുറത്തുവന്നത്.. തുടങ്ങിയവയില്‍നിന്നൊക്കെ ജനശ്രദ്ധതിരിച്ച് വര്‍ഗീയതയുടെയും ഗോമാതാവിന്റെയും പിന്നാലെ പായുകയായിരുന്നു ബി.ജെ.പിയും അതിന്റെ അമരക്കാരും. അധികാരത്തിനും അനര്‍ഹമായ ധനസമാഹാരണത്തിനും വേണ്ടിയാണ് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തി വര്‍ഗീയതയെ അവരുപയോഗിക്കുന്നതെന്നത് ഇതിനകം തന്നെ ലോകം വിലയിരുത്തിക്കഴിഞ്ഞതാണ്. വലതുപക്ഷ തീവ്ര വര്‍ഗീയ കക്ഷികളുടെ പൊതുസ്വഭാവമാണ് കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിലൂടെ മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
മോദി യുഗത്തിലും നേമത്തു വീണു കിട്ടിയ നിയമസഭാകസേരക്കപ്പുറം നീങ്ങാന്‍ കഴിയാതിരിക്കുന്ന കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്റെ അലസതക്കും ആര്‍ഭാടത്തിനുമെതിരെ ദേശീയാധ്യക്ഷന്‍ തന്നെ നേരിട്ടെത്തി താക്കീത് ചെയ്തുപോയിട്ട് നാളേറെയായിട്ടില്ല. അതിനിടെയാണ് ആരുടെയോ സമ്മര്‍ദത്തിനുവഴങ്ങിയെങ്കിലും പേരിനൊരു റിപ്പോര്‍ട്ടുണ്ടാക്കി ഒരു മാസത്തിനുശേഷം അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത ്‌നല്ലപിള്ള ചമയാനുള്ള പാഴ്ശ്രമം.

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

സി.പി.എം എന്ന വർഗീയതയുടെ കാളിയൻ

രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Published

on

മുന്‍കൂട്ടി തയ്യാറാക്കിയ പൊറാട്ടുനാടകങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും പരിഹാസ്യരായി മാറുകയും ചെയ്തപ്പോള്‍ കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ മാറാപ്പുപേറുന്ന സി.പി.എമ്മിന്റെ നെറികെട്ട സമീപനം കണ്ട് കേരളം മൂക്കത്തുവിരല്‍ മൂക്കത്തുവിരല്‍ വെച്ചുപോവുകയാണ്. ഈ രാഷ്ട്രീയത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കുടുതല്‍ അബദ്ധങ്ങളിലേക്ക് നേതാക്കളെ തള്ളിവിടുമ്പോള്‍ ഈ പാര്‍ട്ടിക്കിതെന്തുപറ്റിയെന്ന് സ്വന്തം അണികള്‍ തന്നെ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

കേരളം ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തവിധം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി സംസ്ഥാനം മാറിയപ്പോള്‍ ഭരണത്തെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സംഘവും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനങ്ങള്‍ തരാതതരംപോലെ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ ഈ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞ ജനാധിപത്യ വിശ്വാസികള്‍ മൂര്‍ത്താവ് നോക്കി പ്രഹരം നല്‍കിയിട്ടും അതില്‍നിന്നൊന്നും ഒരുപാഠവും പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിച്ചിട്ടില്ല എന്നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൗരത്വ വിഷയവും ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ മണിപ്പൂരുമെല്ലാം ഉയര്‍ത്തിപ്പിടിച്ച് പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തിയെങ്കിലും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ ലക്ഷോപലക്ഷം വോട്ടുകള്‍ക്കാണ് അവരെ തൂത്തെറിഞ്ഞത്. എന്നിട്ടും പുഴുത്തുനാറിയ ഇതേ തന്ത്രങ്ങള്‍ തന്നെ വീണ്ടുംപയറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടതുമുന്നണി യെന്ന സംവിധാനം എത്തിപ്പെട്ട അപചയം എത്രമേല്‍ ഭീതിതമാണെന്നതാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എത്രമാത്രം പച്ചയായ രീതിയിലാണ് വര്‍ഗീയതയുടെ വിഷവിത്തുകള്‍ സി.പി.എം വിതറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവില ത്തെ ഉദാഹരണമാണ് ഇന്നലെ രണ്ടുപത്രങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍. തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപോലും നേടാതെ മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നടത്തുന്ന പത്രങ്ങള്‍ക്ക് വര്‍ഗീയ വിഷംചീറ്റുന്ന പരസ്യങ്ങള്‍ നല്‍കിയതിലൂടെ ന്യൂനപക്ഷവോട്ടുകള്‍ സ്വന്തംപെ ട്ടിയിലാക്കാമെന്ന് കരുതുന്ന പിണറായിയും കൂട്ടരും ഈ സമുദായത്തെക്കുറിച്ച് എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ബോധ്യമാകാത്തത്.

സി.പി.എം ആര്‍.എസ്.എസ് ബാന്ധവം വ്യത്യസ്ത സാഹചര്യങ്ങളിലായി നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയും ആ ഡീലിങ്ങിന്റെ അ നന്തരഫലമായി മോദി സര്‍ക്കാറിന്റെ അതേ മാതൃകയില്‍ പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ന്യൂ നപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കല്‍ പിണറായി സര്‍ക്കാറും നിരന്തരമായി കത്തിവെച്ചു കൊണ്ടിരിക്കുകയുമാണ്. ഈ അന്യായത്തിന്റെയും അനീതിയുടെയും പ്രതിഫലനം കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രകടമായത്. ആ യാഥാര്‍ത്ഥ്യത്തെ തിരിച്ചറി ഞ്ഞ് തിരുത്തലുകള്‍ വരുത്തുന്നതിന് പകരം വൈകാരിക വിക്ഷോഭങ്ങള്‍ക്കൊണ്ട് ഒരു സമുദായത്തെ എക്കാലവും വഞ്ചിച്ചുനിര്‍ത്താമെന്നും ബംഗാളിലെയും ത്രിപുരയിലെയും പോലെ അവരെ വണ്ടിക്കാളകളാക്കി മാറ്റാമെന്നുമാണ് സി.പി.എം സ്വപ്‌നംകാണുന്നതെങ്കില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് സി.പി.എമ്മിന് ഇനിയും ഒരു ചുക്കും മനസ്സിലായിട്ടില്ല എന്നുമാത്രമേ കരുതാന്‍ കഴിയൂ.

ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും ഇവര്‍ ഒരുമടിയും കാണിക്കുന്നില്ല. പക്ഷേ അതിനായി രൂപപ്പെടുത്തുന്ന അജണ്ടകളെല്ലാം അമ്പേ പരാജയപ്പെട്ടുപോയി എന്നതാണ് വാസ്തവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നുവെങ്കില്‍ ആ ഹീനശ്രമങ്ങളെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ എതിര്‍ത്തുതോല്‍പ്പിക്കുകയായിരുന്നു. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വഴിയില്‍ നിന്ന് സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും മാര്‍ഗത്തിലേക്ക് ഒരാള്‍ കടന്നുവരികയും പുകള്‍പെറ്റ കൊടപ്പനക്കല്‍ തറവാട്ടിലെത്തി അനുഗ്രഹങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ഇടതുപാളയത്തില്‍ നിന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടനിലവിളികളുയരുന്നതെന്തിനാണെന്ന ജനാധിപത്യകേരളത്തിന്റെ ചോദ്യത്തിന് മുന്നില്‍ സി.പി.എം ഉത്തരംമുട്ടിനില്‍ക്കുകയാണ്. വര്‍ഗീയ തയുടെ കാളിയന്‍മാരായി മാറിയ സി.പി.എമ്മിന്റെ ധ്രുവി കരണ ശ്രമങ്ങള്‍ക്ക് ഏതെങ്കിലും റാന്‍മുളികളുടെ ഒളിഞ്ഞും തെളിഞ്ഞമുള്ള പിന്തുണ ലഭിക്കുന്നുണ്ടാവാം. എന്നാല്‍ ഈ നെറികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് നിയമസഭാ
മണ്ഡലത്തില്‍ വിനിയോഗിക്കപ്പടുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading

Video Stories

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും വിധിയെഴുതുന്നു

ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം.

Published

on

നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര  വിധിയെഴുതുന്നു. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ.

ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

 

Continue Reading

Trending