Connect with us

News

ഗുസ്തിയില്‍ വീണ്ടും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ; അമന്‍ സെഹ്‌റാവത്ത് സെമിയില്‍

ക്വാര്‍ട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചാണ് അമന്‍ സെമി ഉറപ്പിച്ചത്.

Published

on

പാരിസ്‌ ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ അമന്‍ സെഹ്‌റാവത്ത് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചാണ് അമന്‍ സെമി ഉറപ്പിച്ചത്. സ്‌കോര്‍ 12-0.

സെമി ഫൈനലില്‍ ജപ്പാന്റെ റീ ഹിഗുച്ചിയെയാണ് സെഹ്‌റാവത്ത് നേരിടുക. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാനീസ് താരം. സെഹ്‌റാവത്ത് ആറാം സ്ഥാനത്തും. ഇന്ന് രാത്രി 9.45നാണ് സെമി മത്സരം. നാളെയാണ് കലാശപ്പോരാട്ടം. സെമിയില്‍ പരാജയം വഴങ്ങിയാലും സെഹ്‌റാവത്തിന് വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടാം.
പ്രീക്വാര്‍ട്ടറില്‍ വ്‌ളാദിമിര്‍ ഇഗൊറോവിനെ പരാജയപ്പെടുത്തിയായിരുന്നു അമന്‍റെ ക്വാർട്ടർ പ്രവേശനം. ഇഗൊറോവിനെ 10-0 എന്ന സ്കോറിനാണ് അമന്‍ വീഴ്ത്തിയത്.

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന ദേവകി, മജീദ് എന്നിവര്‍ക്കും കടിയേറ്റിരുന്നു

Published

on

പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ട് കുറുക്കന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് ഇല്ലത്ത്പറമ്പ് കാളിയാണ് (65) മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് സമീപം വയലില്‍ വെച്ചാണ് കുറുക്കന്‍ കടിച്ചത്.

ഇവരുടൊപ്പമുണ്ടായിരുന്ന തിരൂര്‍ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങത്തൊടി മജീദ് (58) എന്നിവര്‍ക്കും കടിയേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല.

അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കാളിക്കും ദേവകിക്കും ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തുടര്‍ചികിത്സയില്‍ കഴിയവെയാണ് മരണം.

Continue Reading

india

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്

Published

on

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി.

24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വര്‍ധന നടപ്പാക്കിയത്. കര്‍ണാടകയില്‍ ജനപ്രതിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

Continue Reading

Trending