Connect with us

Celebrity

എം.ഡി.എം.എയുമായി മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍.

Published

on

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍. മോഡലിങ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ റോസ് ഹെമ്മയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഉപഭോക്താക്കള്‍ക്ക് സ്‌നോബോള്‍ എന്ന രഹസ്യ കോഡിലാണ് ഇവര്‍ കൈമാറുന്നത്. റേവ് പാര്‍ട്ടികളിലെ ലഹരിയുടെ വിതരണം പൂര്‍ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ സംഘമായിരുന്നു. പ്രധാന ഇടനിലക്കാരനായ എക്‌സൈസിന്റെ പിടിയിലായതോടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ലഭിച്ചത്.

അര്‍ധ രാത്രി നടയ്ക്കുന്ന നിശാ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് വേണ്ടി വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

“എല്ലാം ഓകെ അല്ലേ അണ്ണാ”; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.

Published

on

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്‍ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ‘സിനിമകളുടെ കലക്ഷന്‍ പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്‍ഥത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത് ‘ -സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു.

Continue Reading

Celebrity

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു

Published

on

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.

 

Continue Reading

Celebrity

നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു

Published

on

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.

Continue Reading

Trending