Connect with us

kerala

എംസി ഖമറുദ്ദീന് ഹൃദ്രോഗം; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്

Published

on

കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംസി ഖമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൃദ്രോഗം. ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എംഎല്‍എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഹൃദയഭിത്തിയിലെ രക്തധമനികളില്‍ ബ്ലോക് കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആന്‍ജിയോഗ്രാം പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: സുദീപ് അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് വിളിച്ച് കമറുദ്ദീന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം.കുര്യാക്കോസ്, സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മനോജ്, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അഷറഫ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ആണ് എം.എല്‍.എ.യെ പരിശോധിക്കുന്നത്.

 

kerala

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 10 കിലോ കഞ്ചാവ് പിടികൂടി

മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തില്‍ 10 കിലോ കഞ്ചാവ് പിടികൂടി. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്. കുടുബത്തിന്റെ കടബാധ്യത മകനെ ഏല്‍പ്പിച്ചിരുന്നില്ലെന്ന് അഫാന്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്‍ മുന്‍കൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു.

ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു മൂന്നിടങ്ങളിലായി അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഉമ്മയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിച്ച് പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

 

Continue Reading

kerala

പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Published

on

പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവിന് വിഷ്ണു 5000 രൂപ നല്‍കിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇന്നലെ പണം തിരികെ തരാമെന്ന് പറഞ്ഞ് മനു വിഷ്ണുവിനെ വിളിക്കുകയായിരുന്നു. പറഞ്ഞത് അനുസരിച്ച് വീടിന് സമീപമുള്ള പ്രദേശത്ത് എത്തിയ വിഷ്ണുവിനെ മനു ആക്രമിച്ചു. ഈ ആക്രമണത്തിനിടെ വിഷ്ണു കത്തി ഉപയോഗിച്ച് മനുവിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മനുവിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

 

Continue Reading

Trending