Culture
ഹാദിയ സുപ്രീംകോടതിയില്‍ എന്തു പറയുമെന്ന അങ്കലാപ്പിലാണ് രേഖാശര്‍മ്മ’; എം.സി ജോസഫൈന്‍

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പിലാണ് ദേശീയ വനിതാ കമ്മീഷന്റെ ധൃതിപിടിച്ചുള്ള സന്ദര്‍ശനമെന്ന് ജോസഫൈന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈന്‍.
കഴിഞ്ഞ മൂന്നു മാസമുണ്ടായിട്ടും ദേശീയ വനിതാ കമ്മീഷന്‍ ഹാദിയ സന്ദര്‍ശിക്കാനെത്തിയില്ല. രേഖ ശര്‍മ്മയുടെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു. ഹാദിയയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഹാദിയയാണ് തന്റെ നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടത്. അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഹാദിയയെ സന്ദര്‍ശിക്കാന്‍ ഈ മാസം 27 വരെ സമയമുണ്ടെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയും രേഖാ ശര്‍മ്മക്കെതിരെ ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് രേഖാശര്‍മ്മ ആവര്‍ത്തിച്ചിരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം അതീവ ഗൗരവതരമാണെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത പരിവര്‍ത്തനമില്ലെന്നും പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സംശയുമുണ്ടെന്നും എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ ദേശിയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് രേഖാ ശര്‍മയുടെ പ്രസ്താവനയെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി. ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകുമെന്നും ഈ വിഷയത്തില്‍ ഇടപെട്ട സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും കേരളത്തെ കുറിച്ച് മനസിലാകാതെയാണ് രേഖ ശര്‍മ പരാമര്‍ശം നടത്തിയതെന്നും ജോസഫൈന്‍ ഇന്നലെ പറഞ്ഞിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്