Connect with us

kerala

ആഘോഷ ദിനങ്ങളിലും ആളനക്കമില്ലാതെ മാവേലിസ്റ്റോർ

നിലവിലെ സാഹചര്യം മറികടക്കാൻ സപ്‌ളൈകൊ നെട്ടോട്ടമോടുമ്പോൾ കാലിയായ ഖജനാവ് കാണിച്ച് കൈ മലർത്തുകയാണ് സർക്കാർ.

Published

on

ഈസ്റ്ററിന് പിന്നാലെ പെരുന്നാളും വിഷുവും എത്തുമ്പോഴും ആളനക്കമില്ലാതെ മാവേലിസ്റ്റോർ. സബ്സിഡിയിനത്തിൽ ആകെയുള്ളത് കടലയും പയറും മാത്രം.13 ഇനങ്ങളാണ് സബ്സിഡിയിനത്തിൽ മാവേലി സ്റ്റോറിലുണ്ടാവേണ്ടത്. അത് തന്നെ കഴിഞ്ഞ മാസം വില കൂട്ടിയിരുന്നു. എന്നിരുന്നാലും പൊതുവിപണിയിലെ കടുംവിലയ്ക്ക് കുറച്ച് ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. രണ്ടു മാസത്തോളമായി മാവേലിസ്റ്റോറിൽ തീരെ തിരക്കില്ല.

സപ്‌ളൈക്കോയാണ് മാവേലി സ്റ്റോറിൽ സാധനങ്ങൾ എത്തിക്കുന്നത്. ഓണത്തിനു ശേഷം കാര്യമായ തോതിൽ ഒന്നും എത്തിയിട്ടില്ല. സപ്‌ളൈകോയുടെ താങ്ങാനാവാത്ത കടബാദ്ധ്യതയാണ് പ്രശ്നങ്ങൾക്ക് കാരണം. ദ്യാർത്ഥികളുടെ ഉച്ചഭക്ഷണം,​ സാമൂഹിക വകുപ്പിന് നൽകിയ കിറ്റ് ഇനങ്ങളിലായി വേറെയും ബാദ്ധ്യതയുണ്ട്.

കരാറുകാരുടെ കുടിശ്ശിക കുന്നുകൂടിയതിനാൽ അവരും ഒന്നുമെത്തിക്കുന്നില്ല. ഇതാണ് നിലവിലെ പ്രശ്നം രൂക്ഷമാകാൻ കാരണം. നിലവിലെ സാഹചര്യം മറികടക്കാൻ സപ്‌ളൈകൊ നെട്ടോട്ടമോടുമ്പോൾ കാലിയായ ഖജനാവ് കാണിച്ച് കൈ മലർത്തുകയാണ് സർക്കാർ.

സബ്സിഡി ഉത്പന്നങ്ങൾക്ക് നേരത്തെ പൊതുവിപണിയിലെ വിലയേക്കാൾ 55 ശതമാനം വിലക്കുറവുണ്ടായിരുന്നു. ഇപ്പോൾ 35 ശതമാനമാണ് വിലക്കുറവ്. അത്യാവശ്യം വേണ്ട അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, മുളക് തുടങ്ങിയ വസ്തുക്കൾ എന്നു വരുമെന്ന യാതൊരറിവും ഒരാൾക്കുമില്ല. ഗതാഗതം പോലും തടസ്സപ്പെടുത്തി വരി റോഡിലേക്ക് നീണ്ട കാലം മാറി അടച്ചു പൂട്ടലിന്റെ വക്കിലാണ് മാവേലി സ്റ്റോറുകൾ.

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജപകടം: മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തില്‍ മൂന്ന് പേരുടെ മരണം പുക ശ്വസിച്ചതിനെ തുടര്‍ന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര, കൊയിലാണ്ടി, മേപ്പയൂര്‍ സ്വദേശികളുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളാണ് പുറത്തുവന്നത്. രോഗികളുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.

വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്.

ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടം നടന്നത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടര്‍ന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികള്‍ ആ സമയത്ത് ഉണ്ടായിരുന്നു. ഇവരെയെല്ലാം മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം പൊട്ടിത്തെറിയില്‍ പൊട്ടിത്തെറിയില്‍ വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അഞ്ചുപേരുടെയും മരണം മെഡിക്കല്‍ കോളജുകളിലെ വിദഗ്ധസംഘം അന്വേഷിക്കുന്നത്. പൊട്ടിത്തെറി നടന്ന UPS മുറിയില്‍ PWD വിഭാഗം പരിശോധന നടത്തി. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ച മൂന്നു പേര്‍. വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Continue Reading

kerala

വേടനെതിരായ കേസ്: വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട്

കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

വേടനെതിരായ കേസില്‍ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വനംവകുപ്പ് മേധാവി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ വനം മന്ത്രി എ കെ ശശീന്ദ്രന് കൈമാറി. അറസ്റ്റിന്റെ കാര്യത്തില്‍ ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങളില്‍ പറയുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചത് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും പുലി പല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വീസ് ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം 60, 62, 63 എന്നിവ ലംഘിച്ചു.

പൊലീസ് കൈമാറിയ കേസ് ആയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോയത്.

Continue Reading

kerala

മെഡിക്കൽ കോളേജിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം നടത്തണം: പി കെ ഫിറോസ്

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട് : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീ പിടുത്തമുണ്ടായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിൻ്റെ പുതിയ കെട്ടിടത്തിലുണ്ടായ അപകടത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തേണ്ടതുണ്ട്. കെട്ടിടത്തിൻ്റെ നിർമ്മാണത്തിൽ തന്നെ വലിയ വീഴ്ച്ചയുണ്ടായ വിധത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഫയർ & സേഫ്റ്റി ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണം നടന്നതെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. അപകടങ്ങൾ ഉണ്ടായാൽ പെട്ടെന്ന് രോഗികൾക്ക് രക്ഷപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നതാണ് ഈ അപകടത്തിലൂടെ വ്യക്തമായത്. മാത്രവുമല്ല ഈ അപകടത്തെ തുടർന്ന് 5 പേർ മരണപ്പെട്ടെന്ന ബന്ധുക്കളുടെ ആക്ഷേപം കൃത്യമായി പരിശോധിക്കപ്പെടണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ മരണത്തിന് അപകടവുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിൽ കടുത്ത ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading

Trending