Connect with us

kerala

മാവേലി എക്സ്‌പ്രസ് ട്രാക്ക് മാറിക്കയറി; സാങ്കേതിക തകരാറെന്ന് അധികൃതര്‍

സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോം മാറി വരാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി

Published

on

മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറിക്കയറി. കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവുണ്ടായത്. ട്രാക്കില്‍ മറ്റ് ട്രെയിന്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോം മാറി വരാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി. ഒടുവില്‍ 5 മിനിറ്റ് അധിക സമയം നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും കയറ്റിയശേഷമാണ് ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടത്.

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു; ജിസ്‌മോളുടെ കുടുംബം

നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ യുവതി ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

Published

on

കോട്ടയം പേരൂരില്‍ യുവതിയും മക്കളും ആറ്റില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കി ജിസ്‌മോളുടെ കുടുംബം. നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ യുവതി ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പൊലീസിനോട് പറഞ്ഞു.

യുവതിയുടെ ശരീരത്തില്‍ ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു. അതേസമയം ഭര്‍ത്താവ് യുവതിയുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

ജിസ്‌മോളുടെയും പെണ്‍മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടെയും സംസ്‌കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് സഭാ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

കഴിഞ്ഞ ദിവസവും യുവതിയുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്‌മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ വീട്ടില്‍ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് മൂവരുടെയും മൃതദേഹം കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്നുപേര്‍ പിടിയിലായി

Published

on

വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്നുപേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവര്‍ പിടിയിലായി.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് വന്ന ബസിന്റെ ചില്ല് കല്ലെറിഞ്ഞാണ് തകര്‍ത്തത്. പരിക്കേറ്റ ഡ്രൈവര്‍ ഇടുക്കി സ്വദേശി പ്രശാന്ത് കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വ്വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച; അധ്യാപകര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയതായി പരാതി

ചോദ്യപേപ്പര്‍ ചോര്‍ന്നത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

Published

on

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകര്‍ വാട്ട്‌സാപ്പ് വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പരാതി. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കാസര്‍കോട് ബേക്കലിലെ ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നുമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ന്നത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ത്തിയത്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി കണ്ടെത്തിയത്.

ഇതിനെ തുടര്‍ന്ന് കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു.

 

 

Continue Reading

Trending