Connect with us

kerala

ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് !-സൈബര്‍ലോകത്ത് പരിഹാസവും വിമര്‍ശനവും.

Published

on

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പത്രത്തിന്റെ വാര്‍ത്തയുടെ തലക്കെട്ടാണിത്. വൈക്കം, തൃശൂര്‍ സ്വദേശികളുള്‍പ്പെടെ കേസിലുള്‍പ്പെട്ടപ്പോള്‍ മലപ്പുറം സ്വദേശിക്ക് മാത്രം തലക്കെട്ടില്‍ സ്ഥാനം. ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്‌നേഹമാണ് -സൈബര്‍ലോകത്ത് പരിഹാസവും വിമര്‍ശനവും.കഴിഞ്ഞദിവസം എല്ലാ പത്രങ്ങളും ഈ വാര്ത്ത സാധാരണപോലെ നല്‍കിയപ്പോഴാണ് ദേശീയദിനപത്രത്തിന് ഈ ഹാലിളക്കം. നോക്കണേ മാധ്യമപ്രവര്‍ത്തനത്തിന്റെ പോക്ക്. !
കെ.വിജയകുമാര്‍ ,മലപ്പുറം

kerala

അംബേദ്ക്കർ പരാമർശം: അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Published

on

അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.  അമിത് ഷായുടെ രാജി വരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ് കമ്മിറ്റികൾക്ക് എഐസിസി നിർദേശം നൽകി. അതേസമയം പാര്ലമെന്റിന്റെ പുറത്ത്  പ്രതിപക്ഷം പ്രതിഷേധിച്ചു.

Continue Reading

kerala

ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്

Published

on

കോതമംഗലം: യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌കാന്‍ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം മരണകാരണം പുറത്ത്വന്നിട്ടില്ല. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിട്ടുള്ളത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Continue Reading

kerala

ഒമ്പതുവയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്

Published

on

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസുകാരി ദൃഷാന വാഹനം ഇടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗികരിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ ഇടിച്ച്  62 വയസുകാരി മരിക്കുകയും ദൃഷാന എന്ന പെണ്‍കുട്ടി കോമയിലാവുകയുമായിരുന്നു. പുറമേരി സ്വദേശിയാണു ഷജീല്‍. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണു ചുമത്തിയത്. അപകടത്തിനുശേഷം ഷജീല്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്നു പറഞ്ഞായിരുന്നു ഇന്‍ഷുറന്‍സ് നേടിയത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗികരിച്ചുഅപകടത്തില്‍ 62 വയസുകാരി മരിക്കുകയും

Continue Reading

Trending