Connect with us

More

‘ഐ ഡു റെസ്പക്ട് വുമണ്‍’; മാസ്റ്റര്‍ പീസില്‍ മമ്മുട്ടിയുടെ ഡയലോഗ് പാര്‍വ്വതിക്കുള്ള മറുപടിയോ?

Published

on

കസബ വിവാദം കത്തിനില്‍ക്കുമ്പോള്‍ മമ്മുട്ടിയുടെ പ്രതികരണം എന്ന നിലയില്‍ പുതിയ ചിത്രം മാസ്റ്റര്‍ പീസിലെ ഡയലോഗ് വൈറലാവുന്നു. ‘ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ്.’എന്നാണ് മമ്മുട്ടിയുടെ ഡയലോഗ്. ചിത്രത്തില്‍ പലയിടങ്ങളിലും മമ്മുട്ടി ഈ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സിനിമ കണ്ടിറങ്ങിയവര്‍ ഡയലോഗിന്റെ അര്‍ത്ഥം തേടിയിറങ്ങിയത്. ഇത് നടി പാര്‍വ്വതിക്കുള്ള മറുപടിയാണെന്ന് പലരും തീരുമാനിച്ചിരിക്കുകയാണ്.

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി വിമര്‍ശനമുന്നയിച്ചത് സിനിമാമേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോഴും മമ്മുട്ടി നിശബ്ദനായിരുന്നു. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം നടന്‍ സിദ്ധീഖിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മുട്ടി പറഞ്ഞെന്ന രീതിയിലുള്ള പരാമര്‍ശം ഉണ്ടായി. അതുമാത്രമാണ് മമ്മുട്ടിയുടെ പ്രതികരണമെന്ന നിലയില്‍ പുറത്തറിയുന്നത്. മമ്മുട്ടിയുടെ മൗനം തന്നെ അപകടകരമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടും മമ്മുട്ടി പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് മാസ്റ്റര്‍ പീസ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ മമ്മുട്ടി ഇങ്ങനൊരു ഡയലോഗ് പറയുന്നുണ്ടെന്നും അത് പാര്‍വ്വതിക്കുള്ള മറുപടിയാണെന്നും ആരാധകര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ചിത്രം വിവാദങ്ങള്‍ക്ക് എത്രയോ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണെന്ന് ആരും ഓര്‍ക്കുന്നില്ലെന്നതാണ് തമാശ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിജിലൻസിന്റെ ക്ലീൻചിറ്റ്​: അജിത്​ കുമാറിനെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: നാലര മാസമായിട്ടും മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസത്തിന് സ്ഥലം പോലും കണ്ടുപിടിക്കാനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ധാർഷ്ഠ്യവും സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നാകട്ടെ സർക്കാറില്ലായ്മയുമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ദുരിതബാധിതരുടെ അബദ്ധ പട്ടികയാണ് ഉണ്ടാക്കിയിരിക്കുന്നത്. നൂറു ആളുകളുടെ പേര് ഇരട്ടിപ്പാണ്. എൽ.പി സ്കൂളിലെ കുട്ടികളെ ഏൽപ്പിച്ചാൽ ഇതിലും നന്നായി ചെയ്യും. നാലു മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടും ഇവർ ഇതുവരെ ഒരുമിച്ച് വയനാട്ടിൽ പോയിട്ടില്ല. ഒരു തരത്തിലെ പുനരധിവാസ പ്രവർത്തനങ്ങളും അവിടെ നടക്കുന്നില്ല. ഇതെല്ലാം ആരംഭശൂരത്വം മാത്രമായിരുന്നു എന്ന് കാണിക്കുന്ന രീതിയിലാണ്. മൈക്രോ ഫാമിലി പാക്കേജ് വേണം. സർക്കാർ അതൊന്നും ചെയ്തിട്ടില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ് -അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയം വർഗീയവാദികളുടെ വോട്ട് കൊണ്ടാണെന്ന സി.പി.എം നേതാവ് എ. വിജയരാഘവന്‍റെ പ്രസംഗത്തിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പിണറായി വിജയന്‍റെ നേതൃത്വത്തിൽ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് എടുക്കുന്നത്. ഇതാണ് സി.പി.എമ്മിന്‍റെ ലൈൻ. നാലുലക്ഷത്തിൽ പരം വോട്ടിന് ജയിച്ച പ്രിയങ്ക ഗാന്ധി, തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് ജയിച്ചതെന്നത് ഈ വിജയരാഘവന്‍റെ നാവിൽ നിന്നല്ലാതെ വേറെയാരുടേയും നാവിൽനിന്ന് ഇത് വരുമോ? -അദ്ദേഹം ചോദിച്ചു.

രാഹുലിനും പ്രിയങ്കക്കുമെതിരായി സംസാരിക്കാൻ സംഘ്പരിവാറിന് ആയുധം കൊടുത്തതാണ്. സംഘ്പരിവാറിനെപ്പോലും നാണംകെടുത്തുന്ന രീതിയിലാണിപ്പോൾ സി.പി.എം വർഗീയ പ്രചരണം നടത്തുന്നത്. ഞങ്ങളിത് മുൻകൂട്ടി പറഞ്ഞതാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഭൂരിപക്ഷ വർഗീയ പ്രീണനമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ കേസിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്ന വർത്തമാനം പറയുന്നത്. ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദുവിന് അഭുമുഖം നൽകി പറഞ്ഞതും ഇത് തന്നെയാണ്… -പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading

kerala

സി.പി.എം ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

സി.പി.എം ഭൂരിപക്ഷ വർഗീയത ഇളക്കി വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിജയരാഘവന്റേത് ക്രൂരമായ പരാമർശമാണ്. ഉത്തരേന്ത്യയിൽ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തിൽ സിപിഎം പരീക്ഷിക്കുകയാണ്. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ് ഇത്രയും വർഗീയത പറയുന്നത്. പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ വിപരീത ഫലമാണ് ഉണ്ടാവുക. വയനാട്ടിലെ വോട്ടർമാരെ തള്ളിപ്പറകയാണ് വിജയരാഘവനെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സാബുവിന്റെ മരണം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്, ഫോൺ വി​ദ​ഗ്ധ പരിശോധനക്കയക്കും

തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം

Published

on

ഇടുക്കി: കട്ടപ്പനയില്‍ സഹകരണബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘം ഇന്നുമുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം മുന്‍ ഏരിയാ സെക്രട്ടറി വിആര്‍ സജിയുടെയും മൊഴിയെടുക്കും.

സാബുവിന്റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വര്‍ഗീസ് സൂചിപ്പിച്ചു. സാബുവിനോട് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. സാബുവിനോട് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് വിവരമുണ്ടെന്നും അക്കാര്യം അടക്കം അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിച്ചിരുന്നു.

Continue Reading

Trending