Connect with us

india

ആംആദ്മിക്ക് വന്‍ തിരിച്ചടി; ഡല്‍ഹിയില്‍ 7 സിറ്റിങ് എംഎല്‍എമാര്‍ രാജിവെച്ചു

അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ച് എംഎല്‍എമാര്‍ കൂട്ട രാജിവെക്കുകയായിരുന്നു.

Published

on

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഡല്‍ഹിയില്‍ 7 സിറ്റിങ് എംഎല്‍എമാര്‍ രാജിവെച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ച് എംഎല്‍എമാര്‍ ഒരേ ദിവസം കൂട്ട രാജിവെക്കുകയായിരുന്നു.

ഭാവന ഗൗര്‍, രോഹിത് മെഹറൗലിയ, രാജേഷ് ഋഷി, മഥന്‍ ലാല്‍, നരേഷ് യാദവ്, പവന്‍ ശര്‍മ്മ, ബി എസ് ജൂന്‍ എന്നിവരാണ് രാജിവെച്ചത്. ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ നേതാക്കള്‍ക്ക് ആം ആദമി പാര്‍ട്ടി വിടാന്‍ പ്രേരണയായി. പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ രാജി കത്തില്‍ പറയുന്നു. അതേസമയം ആംആദ്മി പാര്‍ട്ടി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഭൂപീന്ദര്‍ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് ആറുപേരും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന വിവരം പുറത്തുവിടുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 

india

ഉത്തര്‍പ്രദേശില്‍ ചാനല്‍ ചര്‍ച്ചക്കിടെ കാവി വസ്ത്രധാരികള്‍ ആക്രമിച്ചെന്ന് ഐ.ഐ.ടി ബാബ

കാവി വസ്ത്രധാരികളായ ചിലര്‍ ന്യൂസ് റൂമിലേക്ക് കയറി വന്ന് തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമാണ് അഭയ് സിങ് പറയുന്നത്.

Published

on

യു.പിയില്‍ വാര്‍ത്താ ചാനല്‍ ചര്‍ച്ചക്കിടെ ആക്രമിക്കപ്പെട്ടതായി ഐ.ഐ.ടി ബാബ എന്ന അഭയ് സിങ്. നോയിഡയിലെ സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് സംഭവം. ഇന്നലെയാണ് ഐ.ഐ.ടി ബാബ ആരോപണവുമായി രംഗത്തെത്തിയത്. കാവി വസ്ത്രധാരികളായ ചിലര്‍ ന്യൂസ് റൂമിലേക്ക് കയറി വന്ന് തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമാണ് അഭയ് സിങ് പറയുന്നത്. തുടര്‍ന്ന് ഐ.ഐ.ടി ബാബ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പിന്നാലെ സെക്ടര്‍ 126ലെ പൊലീസ് ഔട്ട്പോസ്റ്റിന് പുറത്ത് ഇയാള്‍ പ്രതിഷേധവും നടത്തി. പൊലീസ് അനുനയത്തിന് ശ്രമിച്ചതോടെ ഐ.ഐ.ടി ബാബ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് ഈ വിഷയത്തില്‍ തനിക്ക് കൂടുതല്‍ പരാതികളില്ലെന്ന് ഐ.ഐ.ടി ബാബ പറഞ്ഞതായി എസ്.എച്ച്.ഒ ഭൂപേന്ദ്ര സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐ.ഐ.ടി ബാബ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനിടയിലേക്ക് ഒരു കൂട്ടം സന്ന്യാസിമാര്‍ കടന്നുവരികയായിരുന്നു. ഇരുകൂട്ടരും പരസ്പരം സംസാരിക്കുന്നതിന്റെയും പിന്നാലെ ഐ.ഐ.ടി ബാബ പുറത്തേക്ക് ഇറങ്ങിപോകുകയും ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് ബാബ രംഗത്തെത്തിയത്. യു.പിയിലെ പ്രയാഗ്രാജില്‍ നടന്ന മഹാ കുംഭമേളക്കിടെ ഐ.ഐ.ടി ബാബ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ പാക്കിസ്ഥാനെതിരായ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയാണ് ചെയ്തത്. അതോടെ ഐ.ഐ.ടി ബാബ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഏറ്റുവാങ്ങിയത്. ഐ.ഐ.ടി ബോംബെയില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് അഭയ് സിങ്. എന്നാല്‍, പിന്നീട് എഞ്ചിനീയറിങ് ജീവിതം ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് കടന്നുവെന്നാണ് അഭയ് പറയുന്നത്.

Continue Reading

india

എം.കെ സ്റ്റാലിന് പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഗാന്ധി

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനായി അദ്ദേഹത്തിന് ആരോഗ്യമുണ്ടാകട്ടെയെന്നും രാഹുല്‍ ആശംസിച്ചു.

Published

on

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പിറന്നാള്‍ ആശംസയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എക്‌സിലൂടെയാണ് സ്റ്റാലിന് രാഹുല്‍ പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും ഫെഡറല്‍ ഘടനയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും ഒരുമിച്ച് തുടരുമെന്ന് രാഹുല്‍ ഗാന്ധി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനായി അദ്ദേഹത്തിന് ആരോഗ്യമുണ്ടാകട്ടെയെന്നും രാഹുല്‍ ആശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റാലിന് ആശംസയറിയിച്ചിരുന്നു. സ്റ്റാലിന്‍ ആരോഗ്യകരമായ ഒരു ജീവിതം ദീര്‍ഘകാലത്തേക്ക് നയിക്കട്ടെയെന്നായിരുന്നു മോദിയുടെ ആശംസ. സ്റ്റാലിന് ആശംസയിറയിച്ച് തമിഴ് സിനിമതാരങ്ങളായ രജനീകാന്തും വിജയും രംഗത്തെത്തിയിട്ടുണ്ട്.

തമിഴ് ഭാഷയും സംസ്‌കാരവും ഒരുപാട് സമ്മര്‍ദങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം സ്റ്റാലിന്‍ അതിനെ പ്രതിരോധിക്കാനായി മുന്‍നിരയിലുണ്ടായിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ് ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ സ്റ്റാലിന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പിറന്നാള്‍ കൂടി വരുന്നത്.

നേരത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകള്‍ ഇല്ലാതായെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാര്‍ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

Continue Reading

india

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

കേരളത്തിൽ കൂടിയത് 6 രൂപ

Published

on

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.

Continue Reading

Trending