Connect with us

crime

സംസ്ഥാനത്ത് ഹെയർ ട്രാൻസ്പ്ലാന്റ് രംഗത്ത് നടക്കുന്നത് വൻ തട്ടിപ്പ്

കൊച്ചി നഗരത്തിൽ മാത്രം ആളുകളെ പറ്റിച്ച് നടത്തുന്നത് 30 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 

Published

on

സംസ്ഥാനത്ത് ഹെയർ ട്രാൻസ്പ്ലാന്റ് രംഗത്ത് നടക്കുന്നത് വൻ തട്ടിപ്പ്. ശസ്ത്രക്രിയ ചെയ്യാൻ യോഗ്യതയില്ലാത്ത ചികിത്സകരും മതിയായ സൗകര്യമില്ലാത്ത സ്ഥാപനങ്ങളും തഴച്ചുവളരുകയാണ്. അടച്ചു പൂട്ടാൻ നിയമപരമായി നോട്ടീസ് ലഭിച്ചിട്ടും അനുസരിക്കാത്ത നിരവധി സ്ഥാപനങ്ങളുണ്ട് കൊച്ചിയിൽ.

യോഗ്യത ഇല്ലാത്ത ആർക്കും ആളുകളുടെ അജ്ഞത മനസിലാക്കി കൊച്ചി നഗരത്തിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ചികിത്സ നടത്തമെന്നുള്ളതാണ് നഗരത്തിലെ പുതിയ വിശേഷം. കൊച്ചി നഗരത്തിൽ മാത്രം ആളുകളെ പറ്റിച്ച് നടത്തുന്നത് 30 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.

മതിയായ യോഗതയില്ലാത്ത ബിഡിഎസ് ഡോക്ടർമാർ ഹെയർ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ ചെയ്യുന്നതിനെ തുടർന്ന് കേരള ദന്തൽ കൗൺസിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. എന്നാൽ ഇപ്പോഴും ചട്ട വിരുദ്ധമായി തുറന്ന് പ്രവർത്തിക്കുന്നു.

എന്നാൽ നിയമവിരുദ്ധമായി ട്രാൻസ്പന്റ് ചെയ്ത തെളിവുകലയ യൂട്യൂബ് വിഡിയോ ഇവർ തന്നെ ഡിലീറ്റ് ചെയ്‌തു. യോഗ്യതയില്ലാത്ത ഡോക്ടർമാർ ശസ്ത്രക്രീയ ചെയ്താൽ മരണംവരെ സംഭവിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

 

crime

വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

Published

on

എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

crime

പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തു; പിന്നെ തമ്മില്‍ത്തല്ല്; ഒടുവില്‍ പൊലീസിന്റെ പിടിയില്‍

അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. 

Published

on

കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ലിയ 7 പേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് 24-ന് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.

അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാംമുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

Trending