Connect with us

News

ഇസ്താംബുളില്‍ വന്‍ സ്‌ഫോടനം; 4 മരണം, 30 പേര്‍ക്ക് പരിക്ക്

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Published

on

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ നാലുപേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്താംബൂളിലെ ഇസ്തിക് ലാല്‍ ഷോപ്പിങ് സ്ട്രീറ്റിലാണ് വൈകുന്നേരം സ്‌ഫോടനം നടന്നത്. വിനോദ സഞ്ചാരികളെത്തുന്നതിനാല്‍ തെരുവില്‍ നല്ല തിരക്കുണ്ടായിരുന്നു.സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാര്‍ഡ് വിഭജനം നിയമക്കുരുക്കിലേക്ക്; കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ കോടതിയില്‍

മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടിയാണ് അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്

Published

on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനെതിരെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികള്‍ നിയമക്കുരുക്കിലേക്ക്. എട്ടു മുനിസിപ്പാലിറ്റികളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടി അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലെയും തെങ്കര ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമൂദ് അള്ളാംകുളം, അബ്ദുല്‍ സമദ് പി പി, പാലക്കാട്ട് ജില്ലയിലെ തെങ്കര പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയില്‍ എത്തിയത്. കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായുള്ള വാര്‍ഡ് വിഭജന നടപടികള്‍ ബാധകമാവില്ല എന്ന് കണ്ടെത്തിയാണ് 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തളിപ്പറമ്പ്, ആന്തൂര്‍, തെങ്കര എന്നിവ. മേല്‍ വിധിയുടെ ആനുകൂല്യം 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും തെങ്കര ഗ്രാമപഞ്ചായത്തിനും ബാധകമാക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാറിനും ഡിലിമിറ്റേഷന്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 8ന് വീണ്ടും പരിഗണിക്കും.

ഇതിനുപുറമേ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാതെ വാര്‍ഡുകള്‍ വിഭജിക്കുന്നതിനെതിരെ 2015ല്‍ രൂപീകരിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടല്‍ മൂലം രൂപീകരണം റദ്ദാക്കപ്പെടുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ പഞ്ചായത്ത് അടിയന്തിരമായി രൂപീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ചിറയന്‍കീഴ്, അഴൂര്‍, കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടത്താന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളായ നിസാര്‍ എ, ഫസില്‍ ഹഖ്, സജീബ് കെ ഇസഡ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ സര്‍ക്കാരിനോടും,തെരഞ്ഞെടുപ്പ് കമ്മീഷനോടും നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം ആവശ്യം ഉന്നയിച്ച് ഫയല്‍ ചെയ്ത കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിന്റെ കേസിനോടൊപ്പം ഈ കേസ് ജനുവരി പതിനാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Continue Reading

kerala

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍

52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്

Published

on

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.

മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്നും പൊലീസ് എത്തിയാണ് പലപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം പരിധിവിട്ടത്.

മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയില്ല. ഇതിന് പിന്നാലെ മനുമോഹന്‍ മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനു മോഹനെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

india

സംഭാല്‍ ജുമാമസ്ജിദിന് സമീപത്ത് അയോധ്യ മോഡലില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് ‘ഭൂമി പൂജ’ നടത്തി അധികൃതര്‍

നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്

Published

on

ലക്‌നോ: നവംബര്‍ 24ന് നടന്ന സംഭല്‍ സംഘര്‍ഷത്തിനു പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്‍. ശനിയാഴ്ച മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാര്‍ രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുഞ്ഞു.

നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്‍ പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്‍ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിര്‍മാണത്തില്‍ വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു പുരോഹിതന്‍ ശോഭിത് ശാസ്ത്രി പറഞ്ഞു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂര്‍ത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു.

എന്നാല്‍, പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്‍ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്‍ക്ക് ഇവിടെ ഒരു ഘടനയും ഉയര്‍ത്താന്‍ കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്‍ അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭല്‍ വിവാദവും പോഷിപ്പിച്ചത്.

Continue Reading

Trending