News
മ്യാന്മറില്‍ വന്‍ ഭൂചലനം, രണ്ടുതവണ കുലുങ്ങി; ബാങ്കോക്കും വിറച്ചു, കെട്ടിടങ്ങള്‍ നിലംപൊത്തി, പാലം തകര്‍ന്നു
തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മ്യാൻമറിൽ വൻ ഭൂചലനം. റിക്ചർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. 6.4 വരെ തീവ്രതയുള്ള ശക്തമായ തുടർചലനങ്ങളുമുണ്ടായി. ഉച്ചക്ക് 11.50 ഓടെയാണ് ഭൂമി കുലുങ്ങിയത്. മധ്യമ്യാൻമറാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഡൽഹി വരെയെത്തി. മ്യാൻമറിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തിൽ തകർന്നതായാണ് റിപ്പോർട്ട്. തായ്‍ലാന്‍ഡിലും നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.
തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഘാലയയിലും നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തിൽ ഏകദേശം 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലെ ഒരു ബഹുനില കെട്ടിടം നിലംപരിശാവുകയും 40-ലധികം പേര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഉയർന്ന കെട്ടിടങ്ങളിലുള്ള സ്വിമ്മിംഗ് പൂളുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി.
#BREAKING A 7.9-magnitude earthquake struck Myanmar, according to the China Earthquake Networks Center.
Neighboring regions, including Thailand and China's Yunnan Province, felt significant tremors. #Myanmar #earthquake pic.twitter.com/qgRHQ7ltjl
— 鳳凰資訊 PhoenixTV News (@PhoenixTV_News) March 28, 2025
ബാങ്കോക്കിലെ ചതുചക് ജില്ലയിൽ നിർമാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം ഭൂകമ്പത്തെ തുടർന്ന് തകർന്നു. നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. തായ് തലസ്ഥാനത്ത് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കോക്കിൽ മെട്രോ സർവീസുകൾ, വിമാനത്താവളം, സബ്‌വേകൾ എന്നിവ സർക്കാർ അടച്ചിട്ടതോടെ നഗരം അടച്ചുപൂട്ടലിലേക്ക് നീങ്ങി.
“ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു, പിന്നെ പൈജാമ ധരിച്ച് കെട്ടിടത്തിന് പുറത്തേക്ക് പരമാവധി വേഗത്തില്‍ പരമാവധി ദൂരം ഓടി,” തായ്‌ലൻഡിലെ ചിയാങ് മായ് നിവാസിയായ ഒരാൾ എഎഫ്‌പിയോട് പറഞ്ഞു. കെട്ടിടങ്ങളും മാളുകളും ശക്തമായി കുലുങ്ങുന്നതും ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടുന്നതുമായുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മ്യാൻമറിലെയും തായ്‌ലൻഡിലെയും സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Bangkok earthquake right now #bangkok #earthquake #bkknews #bkk #แผ่นดินไหว #deprem #myanmar
Myanmar'da 7.7 şiddetinde deprem meydana geldi… pic.twitter.com/9TtEGNutfg
— Night Haber (@NightHaberAjans) March 28, 2025
india
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി
ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു

ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.
മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.
kerala
നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.
kerala
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു