Connect with us

kerala

തൃശൂരില്‍ മൂന്നിടങ്ങളില്‍ വന്‍ എടിഎം കവര്‍ച്ച; 60 ലക്ഷം നഷ്ടപ്പെട്ടു

Published

on

തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കവര്‍ച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളിലാണ് കവര്‍ച്ച. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കവര്‍ച്ച നടത്തിയത്.

പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിണറായി വിജയന്‌ ഒരു ഹോണററി മെമ്പർഷിപ്പ്‌ നൽകി ആദരിക്കണം; ബിജെപിയോട് നജീബ് കാന്തപുരം

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് നജീബ് കാന്തപുരം എംഎല്‍എ. പിണറായി വിജയന് ഒരു ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കണമെന്ന് ബിജെപി നേതൃയോഗത്തോട് ആവശ്യപ്പെട്ടു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തോട് ഒരു നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കണം. കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒരു നേതാവും നിങ്ങള്‍ക്ക് വേണ്ടി ഇത്ര ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിട്ടില്ല.

 

Continue Reading

india

തൃശൂരിലെ എടിഎം കവർച്ചാസംഘത്തെ പിടികൂടി തമിഴ്നാട് പൊലീസ്; ഏറ്റുമു‌ട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്

Published

on

തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു.

തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ സംഘത്തിന്റെ കൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തിൽ ഒരു പൊലീസുദ്യോ​ഗസ്ഥന് കുത്തേറ്റു. പൂർണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവർച്ച.

കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഘര്ഷത്തിനിടയിലാണ് പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തത്.

മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.

Continue Reading

kerala

മുഖ്യമന്ത്രിക്ക് മറുപടി; വിശ്വാസം ജുഡീഷ്യറിയില്‍ മാത്രം’: പി.വി അന്‍വര്‍

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം

Published

on

കോടതിയെ സമീപിക്കാനൊരുങ്ങി പി.വി അൻവർ എംഎൽഎ. ‘ജുഡീഷ്യറിയിൽ മാത്രമാണ് പ്രതീക്ഷയെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്തുപോയിട്ടില്ല, ഒഴിവാക്കും വരെ എൽഡിഎഫിൽ തുടരും.’- അൻവർ പറഞ്ഞു.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം. ‘താൻ ശ്രമിച്ചത് പാർട്ടിയെ കീർത്തിപ്പെടുത്താനാണ്. ഇങ്ങനെ പോയാൽ എൽഡിഎഫ് 25 സീറ്റിലൊതുങ്ങും. പലർക്കും കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും’ അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Trending