Connect with us

kerala

വയനാട്ടില്‍ ഇന്ന് ജനകീയ തിരച്ചില്‍; മരണം 413, കണ്ടെത്താനുള്ളത് 131 പേരെ

രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും.

Published

on

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍ ഇന്ന്. രാവിലെ ആറ് മണി മുതല്‍ 11 മണി വരെയാണ് തിരച്ചില്‍ നടത്തുന്നത്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേരാണ് തിരച്ചിലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിള്ളത്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പത്തു ദിവസത്തെ രക്ഷാപ്രവർത്തനത്തിനുശേഷം സൈന്യം തിരച്ചില്‍ അവസാനിപ്പിച്ച് ഇന്നലെ മടങ്ങിയിരുന്നു. വികാരനിർഭരമായ യാത്രയയപ്പാണ് സൈന്യത്തിന് നല്‍കിയത്. ബെയ്‌ലി പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും ഡൗണ്‍സ്ട്രീം തിരച്ചിലിനും ഉള്‍പ്പെടെ 36 അംഗ സൈനിക സംഘം വയനാട്ടില്‍ തുടരും.

നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായികൗണ്‍സലിംഗ് സെഷനുകളും പുരോഗമിക്കുന്നുണ്ട്.

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

kerala

ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്‌ലിംലീഗ്

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

Published

on

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സായുധ സേന പ്രകടിപ്പിച്ച സാങ്കേതികതികവോടെയും ധൈര്യവും മാതൃകാപരമാണ്. ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന, മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവ തീവ്രവാദത്തെ തുരത്തുന്നതിലും അവരുടെ താവളങ്ങള്‍ നിലംപരിശാക്കുന്നതിലും കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിനും നമ്മുടെ സായുധ സേനയ്ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കിയ ഐക്യത്തിന്റെ ആത്മാവിനെ മുസ്‌ലിംലീഗ് പ്രശംസിക്കുന്നു.

ഈ കൂട്ടായ നിലപാട് രാജ്യത്തിന്റെ പ്രതിരോധശേഷിയെ അടിവരയിടുകയും അന്താരാഷ്ട്ര സമൂഹത്തിന് ദൃഢനിശ്ചയത്തിന്റെയും പക്വതയുടെയും ശക്തമായ സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം അന്താരാഷ്ട്ര സമൂഹവുമായും ഐക്യരാഷ്ട്രസഭയുമായും നയതന്ത്രപരമായ ‘ചാനലുകളില്‍’ സജീവമായി പ്രവര്‍ത്തിക്കാനും തന്ത്രപരമായ സംയമനം പാലിക്കാനും മുസ്‌ലിംലീഗ് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലും നമ്മുടെ ദേശീയ സമഗ്രതയുടെയും ശക്തിയുടെയും മൂലക്കല്ലായി നിലനില്‍ക്കുന്ന വൈവിധ്യത്തില്‍ ഐക്യത്തിന്റെ ശാശ്വതമായ മൂല്യങ്ങളിലും മുസ്‌ലിംലീഗ് ഉറച്ച വിശ്വാസം ആവര്‍ത്തിക്കുന്നു.

തുടര്‍ച്ചയായ ജാഗ്രത, ദുരിതബാധിതരായ സാധാരണക്കാരോട് അനുകമ്പ, സമാധാനം, സംഭാഷണം, ഐക്യം എന്നിവയ്ക്കുള്ള പുതുക്കിയ ദേശീയ പ്രതിബദ്ധത എന്നിവ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Continue Reading

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസ് പിടിയില്‍

അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍. ഒളിവിലായിരുന്ന പ്രതി ബെയ്‌ലിന്‍ ദാസിനെ തിരുവനന്തപുരത്ത് നിന്നാണ് തുമ്പ പൊലീസ് പിടികൂടിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്‌ലിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. അഭിഭാഷകയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. അതേസമയം, ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.

Continue Reading

Trending