ഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിമാന യാത്രികര്‍ക്ക് ഇനി നിര്‍ബന്ധിത മാസ്‌ക് ഉപയോഗം ഉണ്ടാകില്ല. യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാം. വിമാനത്തില്‍ കോവിഡ് മുന്നറിയിപ്പ് നല്‍കാമെങ്കിലും അതിനോടനുബന്ധിച്ച് പിഴയുടെയോ ശിക്ഷാ നടപടികളെ കുറിച്ചുള്ള അറിയിപ്പോ നല്‍കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.