Connect with us

india

യു.പിയില്‍ മസ്ജിദ് പുരാതന ഹൈന്ദവ ക്ഷേത്രമെന്ന്; പള്ളിയില്‍ സര്‍വേക്ക് ഉത്തരവ്‌

ഗ്യാ​ൻ​വാ​പി-​കാ​ശി വി​ശ്വ​നാ​ഥ് ത​ർ​ക്കം ഉ​ൾ​പ്പെ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ വി​ഷ്ണു ശ​ങ്ക​ർ ജെ​യി​നും പി​താ​വ് ഹ​രി ശ​ങ്ക​ർ ജെ​യി​നും ഹി​ന്ദു​പ​ക്ഷ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Published

on

യു.പിയിലെ മു​സ്‍ലിം പ​ള്ളി​യി​ൽ സ​ർ​വേ ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വ്. നി​ല​വി​ലെ മ​സ്ജി​ദ് പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​മാ​ണെന്ന അഡ്വ. വി​ഷ്ണു ശ​ങ്ക​ർ ജെ​യി​നി​ന്റെ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

സം​ഭാ​ലി​ലെ ജു​മാ​മ​സ്ജി​ദി​ന്റെ വി​ഡി​യോ​യും ഫോ​ട്ടോ​യും പ​ക​ർ​ത്തി സ​ർ​വേ ന​ട​ത്താ​ൻ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ന് ജി​ല്ല കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഹ​ര​ജി​ക്കാ​ര​ൻ പ​റ​ഞ്ഞു.

1529ൽ ​മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ബാ​ബ​ർ ക്ഷേ​ത്രം ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തെ​ന്നും ഹ​രി ഹ​ർ മ​ന്ദി​ർ എ​ന്നാ​ണ് ക്ഷേ​ത്രം അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഗ്യാ​ൻ​വാ​പി-​കാ​ശി വി​ശ്വ​നാ​ഥ് ത​ർ​ക്കം ഉ​ൾ​പ്പെ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ഭി​ഭാ​ഷ​ക​രാ​യ വി​ഷ്ണു ശ​ങ്ക​ർ ജെ​യി​നും പി​താ​വ് ഹ​രി ശ​ങ്ക​ർ ജെ​യി​നും ഹി​ന്ദു​പ​ക്ഷ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ, യു.​പി സ​ർ​ക്കാ​ർ, മ​സ്ജി​ദ് ക​മ്മി​റ്റി, സം​ഭാ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​ന്നി​വ​രെ ഹ​ര​ജി​യി​ൽ ക​ക്ഷി​ക​ളാ​ക്കി​യി​ട്ടു​ണ്ട്.

india

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം. 

Published

on

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം.

സെബിയുടെ നിയന്ത്രണ ചട്ടം പാലിക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് വിവരം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ 25 ശതമാനം പൊതു ഓഹരിയായിരിക്കണമെന്നാണ് സെബിയുടെ ചട്ടം.

നിലവിൽ സെൻട്രൽ ബാങ്കിലെ 93 ഉം ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ 96.4 ഉം പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിൻ്റെ 98.3 ഉം യൂകോ ബാങ്കിൻ്റെ 95.4 ഉം ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിൻ്റേതാണ്.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് വഴി പഞ്ചാബ് നാഷണൽ ബാങ്ക് സെപ്തംബറിൽ 5000 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്ര 3500 കോടിയും സമാഹരിച്ചിരുന്നു. അതേസമയം ഓഫർ ഫോർ സെയിൽ വഴിയാവും പുതിയ ഓഹരി വിൽപ്പനയെന്നാണ് കരുതുന്നത്.

Continue Reading

india

പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച് മണിപ്പൂര്‍ സന്ദര്‍ശിക്കട്ടെ; കേന്ദ്രസേന ഇറങ്ങിയിട്ട് കാര്യമില്ല, ബിരേന്‍ സിങ് രാജിവയ്ക്കണം

മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്‍ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ഉള്‍പ്പടെ വസതിക്ക് നേരേയും മേഖലയില്‍ ആക്രമണമുണ്ടായി.

ഇതിന്‍റെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്‍ വിന്യസിച്ചിരുന്നു. എന്നാല്‍, കേന്ദ്രനടപടിയെ ചോദ്യം ചെയ്ത ചിദംബരം സേനയെ അവിടേക്ക് അയക്കുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി.”മണിപ്പൂരിലേക്ക് 5000-ല്‍ അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്രം അയച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പ്രശ്നത്തിന് ഒരിക്കലും പരിഹാരമാകില്ല. കേന്ദ്രനടപടി അവിടുത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ” ചിദംബരം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ 5 കോടിയുമായി പിടിയില്‍

തിരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യാനെത്തിച്ച പണമെന്ന് ആരോപണം

Published

on

അഞ്ച് കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ വിനോദ് താവ്‌ഡെയെയാണ് മുംബൈ വിരാറിലെ ഒരു ഹോട്ടലില്‍നിന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പിടികൂടിയത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.

ഹോട്ടലില്‍ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. വിനോദിന്റെ കയ്യില്‍ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും കണ്ടെത്തിയതായി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പറയുന്നു.

വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തന്നെ നേരിട്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) പ്രവര്‍ത്തകര്‍ ആരോപിച്ചു. വിനോദ് താവ്ഡെയെ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചതോടെ വിരാറില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. താവ്ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമര്‍ശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎല്‍എ ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു.

തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷം വിരാറില്‍ താവ്‌ഡെ തുടരുകയായിരുന്നുവെന്നാണ് ബിവിഎ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളും നേരിട്ടെത്തി താവ്ഡയെ കസ്റ്റഡിയില്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending