Connect with us

kerala

ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

Published

on

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക്
എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിയായി.

ചടങ്ങിൽ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി.എ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം രാജൻ, ഹരിത ഭാരവാഹികളായ ടി.പി.ഫിദ,റിള പാണക്കാട്,ഷഹാന സർത്തു,ഷൗഫ എ.ആർ നഗർ,ഗോപിക മുസ്ലിയാരങ്ങാടി,ശിറിൽ മഞ്ചേരി,
റമീസ ജഹാൻ കാവനൂർ,ഡോ.സൽമാനി,കുട്ടിയുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിവൈഎഫ്ഐ മുന്‍ നേതാവ് എം ലെനിന്‍ ബിജെപിയിലേക്ക്

മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു.

Published

on

ഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.

 

Continue Reading

india

സഹായിക്കേണ്ട സമയത്ത് പണം ചോദിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ ശകാരിച്ച് ഹൈക്കോടതി

കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.

Published

on

രക്ഷപ്രവര്‍ത്തനത്തിനായി കേരളത്തോട് പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ ചാര്‍ജുകള്‍ ഇപ്പോള്‍ ചോദിച്ചതിന് ഹൈകോടതി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി. അതേസമയം കേരളത്തിന് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകളാണ്് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനെയാണ് േൈഹക്കാടതി വിമര്‍ശിച്ചത്.

ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ജനുവരി 10 ന് വീണ്ടും പരിഗണിക്കും.

 

Continue Reading

kerala

പഞ്ചായത്ത് വിഭജനം; പരാതി പരിഹാരത്തിന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാത്രിയില്‍ സിപിഎം നേതാക്കളുടെ വീട്ടില്‍

ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

Published

on

ആനക്കയം പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹിയറിങ്ങ് നടത്തുന്നതിന് ചുമതലപ്പെടുത്തിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത രാത്രിയില്‍ സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരോടൊപ്പം കിടങ്ങയത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍വന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചോദ്യം ചെയ്തു. ഹിയറിങ്ങുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വന്നതെന്നാണ് സെക്രട്ടറി പറയുന്നത്.

എന്നാല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ ഒരു പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം വന്നതെന്തിന് എന്ന ചോദ്യത്തിന് സെക്രട്ടറി ഉത്തരം പറഞ്ഞില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.

 

Continue Reading

Trending