Connect with us

kerala

മാര്‍ക്‌സിസം വിയോജിക്കുന്നവരുടെ വായടപ്പിക്കുന്നു: കെ.എം ഷാജി ;ഇ.അഹമ്മദ് അനുസ്മരണത്തില്‍ 

ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.

Published

on

കണ്ണൂര്‍: ആര്‍.എസ്.എസ് മുന്നോട്ടുവക്കുന്ന ഫാഷിസം ഭൗതികമായ അക്രമമാണെങ്കില്‍ മാര്‍ക്‌സിസം നടത്തുന്നത് വിശ്വാസങ്ങള്‍ക്ക് മേലെ ബൗദ്ധികമായ ആക്രമമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിയോജിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് കണ്ണൂര്‍മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. മുസ്‌ലിം ലീഗ് എന്നും ഉയര്‍ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തിന്റെ എക്കാലവും ഓര്‍ക്കുന്ന അഭിമാനസ്തംഭങ്ങളാണ് സി.എച്ച് മുഹമ്മദ് കോയയും ഇ അഹമ്മദും. മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ ലോക രാഷ്ട്രീയത്തെക്കുറിച്ചും അതില്‍ ന്യൂനപക്ഷസമുദായം എന്ന നിലയിലും പാര്‍ട്ടി എന്ന നിലയിലും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അദ്ദേഹം ഉത്തരവാദിത്തത്തോടെ സംസാരിച്ചിരുന്നു.
അഭിമാനകരമായ ആ അസ്തിത്വം എന്നും കാത്തുസൂക്ഷിക്കണമെന്ന നിരന്തര പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി തുടരുന്ന ഐക്യത്തില്‍ ഇ അഹമ്മദിന്റെ നിലപാടുകള്‍ എന്നും സുതാര്യമായിരുന്നു. വിശ്വസിക്കാവുന്ന നേതാവ് എന്ന ബോധ്യം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഉണ്ടായിരുന്നു. ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.
മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്ടി.എ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി വമ്പന്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എ ലത്തീഫ്,സി.സമീര്‍, കെ ഷബീന, പി ഷമീമ, പി മഹമൂദ്, സി എറമുള്ളാന്‍, എം.എ കരീം, കെ സൈനുദ്ദീന്‍, ടി.കെ. നൗഷാദ്, കോളേക്കര മുസ്തഫ, പി.സി അമീനുല്ല, പി.കെ റിയാസ്, എം.പി മുഹമ്മദലി, മുസ്‌ലിഹ് മഠത്തില്‍, സിയാദ് തങ്ങള്‍, സി.സീനത്ത്, റഷീദ മഹലില്‍, പി.കൗലത്ത്, അല്‍ത്താഫ് മാങ്ങാടന്‍, സി.എം ഇസുദ്ദീന്‍, അസ്ലം പറേത്ത്, ടി.പി അബ്ദുല്‍ ഖാദര്‍, കെ.പി ഇസ്മായില്‍ ഹാജി, യൂനുസ് പടന്നോട്ട്, അഹമ്മദ് തളയങ്കണ്ടി, കെ.പി മുനാസ്, പി.സി അഹമ്മദ്കുട്ടി പങ്കെടുത്തു.

 

kerala

വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Published

on

കുട്ടോത്ത് മൂന്ന് പേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയല്‍വാസിയായ മലച്ചാല്‍ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്.
അതേസമയം ശശിയുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ വടകര പാര്‍ക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

‘പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.’

Published

on

പ്രവൃത്തിദിനങ്ങളില്‍ സ്‌കൂള്‍ വാര്‍ഷിക പരിപാടി നടത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാടില്ല. സര്‍ക്കാറിതര ഏജന്‍സികളും ക്ലബുകളും വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ.

പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങള്‍ കുട്ടിയുടെ അവകാശമാണ്. കുട്ടികള്‍ക്ക് സമ്മര്‍ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണം.

സ്‌കൂള്‍ വാര്‍ഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ച് തളര്‍ന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാന്‍ കഴിഞ്ഞതായും തോട്ടടയിലെ റിട്ട. ടീച്ചര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

Continue Reading

kerala

തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേര്‍ അറസ്റ്റില്‍

Published

on

കണ്ണൂര്‍ തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ സ്വദേശികളായ ആസിഫ്, സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 26നാണ് കണ്ണൂര്‍ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തതിനു ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്.

ഏപ്രില്‍ 26ന് രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശ്ശേരിയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നിലവില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending