Connect with us

kerala

മറിയക്കുട്ടിക്ക് വീടൊരുങ്ങി; കോണ്‍ഗ്രസ് വാക്കുപാലിച്ചെന്ന് കെ സുധാകരന്‍

വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും പോസ്റ്റില്‍ സുധാകരന്‍ പറയുന്നു.

Published

on

സര്‍ക്കാരിനെതിരെയുള്ള സമരത്തിലൂടെ ശ്രദ്ധേയയായ വയോധിക മറിയക്കുട്ടിക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും പോസ്റ്റില്‍ സുധാകരന്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്‍റെ അവകാശമായാണ് . എന്നാൽ പെൻഷൻ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്‍റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം.

സിപിഎം ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ അശ്ലീല കഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സർക്കാരിനെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാൻ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി നിർമ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോൺഗ്രസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈഫ് മിഷനെ കുറിച്ച് മിണ്ടരുത്; പൊലീസിനെതിരെയും പരാതി പറയരുത്; ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍

കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന അദാലത്തിലാണ് ഉന്നയിക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍ അക്കമിട്ട് എഴുതിയിരിക്കുന്നത്.

Published

on

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ ജനകീയ വിഷയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍. കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് വേണ്ടി കൊണ്ടുവന്ന അദാലത്തിലാണ് ഉന്നയിക്കാന്‍ പാടില്ലാത്ത വിഷയങ്ങള്‍ അക്കമിട്ട് എഴുതിയിരിക്കുന്നത്.

ഇന്നലെ മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ടയില്‍ വെച്ച് നടത്തിയ നിലമ്പൂര്‍ താലൂക്ക് അദാലത്തിലാണ് ജനകീയ പരാമര്‍ശമുള്ള വിഷയങ്ങളില്‍ പരാതി ഉന്നയിക്കാന്‍ പാടില്ലെന്ന വിചിത്ര ബോര്‍ഡ് വെച്ചത്.

ലൈഫ് മിഷന്‍ ഭവന പരാതി, പിഎസ്‌സി സംബന്ധിച്ച പരാതി, വായ്പ എഴുതി തള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സമ്പന്ധിച്ച കേസുകള്‍, ഭൂമി തരം മാറ്റല്‍, മുഖ്യമന്തിയുടെ സാമ്പത്തിക സഹായം, ചികിത്സ സഹായ അപേക്ഷ, സര്‍ക്കാര്‍ ജീവനക്കാരുടെ പരാതി, റവന്യു റിക്കവറി, വായ്പാ തിരിച്ചടവ് തുടങ്ങിയവയെ സംബന്ധിച്ചൊന്നും പരാതി നല്‍കാന്‍ പാടില്ല തുടങ്ങിയവയാണ് ബോര്‍ഡില്‍ കൊടുത്തിരിക്കുന്നത്.

അദാലത്തിന് എത്തുന്നവരിലധികവും ഇത്തരം പരാതികള്‍ക്ക് പരിഹാരവുമായി വരുന്നവരാണ്. അതിനാല്‍ തന്നെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പരാതികളൊന്നും അദാലത്തില്‍ ഉന്നയിക്കരുതെന്നാണ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം അറിയാതെ നിരവധി പേരാണ് ഇന്നലെ അദാലത്തിന് എത്തിയത്. മന്ത്രിമാരായ വി അബ്ദുറഹിമാനും മുഹമ്മദ് റിയാസുമായിരുന്നു അദാലത്തിന്റെ ഭാഗമായവര്‍.

കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കാന്‍ നിലമ്പൂരില്‍ അദാലത്ത് നടത്തിയിരുന്നു. അതില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ലഭിച്ചില്ല. എങ്കിലും ജനങ്ങളെ പരിഹാസ്യരാക്കി കൊണ്ടുള്ള പിണറായി സര്‍ക്കാറിന്റെ കരുതലും കൈത്താങ്ങും അദാലത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.

Continue Reading

kerala

സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ല; സുപ്രിംകോടതി

നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു

Published

on

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കുന്ന നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്താനോ ഉപ്രദവിക്കാനോ വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രിംകോടതി വിലക്കി.

ബെംഗളൂരുവിലെ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അത് കുടുംബത്തിന്റെ അടിത്തറയാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും പങ്കജ് മിത്തലും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ബെഞ്ച് നിരീക്ഷിച്ചു.

Continue Reading

kerala

കളമശ്ശേരിയില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്ന് കടിയേറ്റതെന്നാണു വിവരം

Published

on

കൊച്ചി: കളമശ്ശേരിയില്‍ തെരുവുനായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. ചങ്ങമ്പുഴ നഗര്‍, ഉണിച്ചിറ എന്നിവിടങ്ങളിലായാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഏഴുപേര്‍ക്ക് ഒരു നായയില്‍നിന്നാണു കടിയേറ്റതെന്നാണു വിവരം.

Continue Reading

Trending