Connect with us

News

മാര്‍ബര്‍ഗ് വൈറസ് രോഗ ബാധ: ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ടാന്‍സാനിയയില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

Published

on

മാര്‍ബര്‍ഗ് രോഗം ബാധിച്ച് വടക്കന്‍ ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. ടാന്‍സാനിയയില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള രോഗ ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തിരിച്ചറിഞ്ഞതായും കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതായും അച്ചേഹം പറഞ്ഞു.

പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസിന്റെ വ്യാപനം നടക്കുന്നത്. രോഗം ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം സ്ഥാപിക്കുന്നവര്‍ക്കാണ് രോഗം പടരുക. അതേസമയം രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.

പനി, പേശി വേദന, വയറിളക്കം, ഛര്‍ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. അതേസമയം മാര്‍ബര്‍ഗിന് അംഗീകൃത വാക്സിനോ ചികിത്സയോ ലഭ്യമായിട്ടില്ല.

 

News

ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയും തകര്‍ത്ത് ഇസ്രാഈല്‍

ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു

Published

on

ഗസ്സയിലെ അവശേഷിച്ചിരുന്ന ഏക ആശുപത്രി ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി തകര്‍ത്തു. ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു. രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സര്‍ജറി, ഫാര്‍മസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകര്‍ന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷികളും പറഞ്ഞു.

മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആശുപത്രി കെട്ടിടത്തില്‍നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും, ചികിത്സയിലായിരുന്ന രോഗികള്‍ ജീവന്‍ രക്ഷാര്‍ഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയില്‍ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

നൂറിലേറെ രോഗികളെയും പന്ത്രണ്ടിലേറെ ജീവനക്കാരെയും ആക്രമണം ബാധിച്ചതായി അല്‍ അഹ്‌ലി ആശുപത്രി ഡയറക്ടര്‍ ഡോ. ഫദല്‍ നയീം പറഞ്ഞു. ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അല്‍ അഹ്‌ലി. 2023 ഒക്ടോബറിലും ഈ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ഇന്ന് നടന്ന ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും രോഗികളെയും ജീവനക്കാരെയും നിര്‍ബന്ധിതമായി മാറ്റേണ്ടിവന്നെന്നും ഹമാസ് അറിയിച്ചു.

Continue Reading

india

വഖഫ് ഭേദഗതി ബില്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി വിജയ്

ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്

Published

on

വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷന്‍ വിജയ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് വഖഫ് ബില്ലിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ലോക്സഭ നേരത്തെ ബില്‍ പാസാക്കിയത്. 288 അംഗങ്ങള്‍ അനുകൂലിച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഏപ്രില്‍ 5 ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കി, ഇതോടെ നിയമം നിലവില്‍ വന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു

പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്

Published

on

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഉച്ചക്കട സ്വദേശി ഗാംഗുലിയെ ജ്യേഷ്ഠന്‍ രാഹുലാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ രാഹുല്‍ സംഭവത്തിനുശേഷം ഒളിവിലാണ്.

ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending