Connect with us

Football

മറഡോണ കപ്പ്; ബാര്‍സക്ക് തോല്‍വി

കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ഓര്‍മയ്ക്കാണ് മറഡോണ കപ്പ് നടന്നത്

Published

on

എഫ് സി ബാര്‍സലോണ വീണ്ടും പരാജയപ്പെട്ടു. ഇത്തവണ മറഡോണ കപ്പില്‍ അര്‍ജന്റൈന്‍ ക്ലബായ ബോക്ക ജൂനിഴേയ്‌സിനോടാണ് ബാര്‍സലോണ പരാജയപ്പെട്ടത്. ഇരു ടീമുകളും നിശ്ചിതസമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് മല്‍സരം നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് ബാര്‍സയെ ബോക്ക തകര്‍ത്തത്.

ബാര്‍സക്കായി ഫെറാന്‍ ബ്ലാന്‍കും ബോക്ക ജൂനിഴേയ്‌സിനായി സെബല്ലോസുമാണ് നിശ്ചിതസമയത്ത് ഗോള്‍ നേടിയത്.

മുന്‍ ബാര്‍സ താരം ഡാനി ആല്‍വസ് 5 വര്‍ഷശേഷം ബാര്‍സയിലേക്ക് മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ഓര്‍മയ്ക്കാണ് മറഡോണ കപ്പ് നടന്നത്. റിയാദില്‍ വെച്ചാണ് മല്‍സരം നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജംഷഡ്പൂരിനോട് ജയം അനിവാര്യം

ഈ​സ്റ്റ്ബം​ഗാ​ളി​നോ​ട് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ർ​ഭാ​ഗ്യ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജാം​ഷ​ഡ്പു​ർ നാ​ട്ടി​​ൽ തി​രി​ച്ചെ​ത്തി​യ​ത്.

Published

on

ഐ.​എ​സ്.​എ​ല്ലി​ൽ അവറേജ്‌ പ്ര​ക​ട​നം ന​ട​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ൾ ഇ​ന്ന് ഏ​റ്റു​മു​ട്ടു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യും. തു​ട​ർ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ൽ മൊ​ഹ​മ്മ​ദ​ൻ​സി​നെ​തി​രാ​യ 3-0ന്റെ ​ജ​യ​മാ​ണ് ജെ.​ആ​ർ.​ഡി ടാ​റ്റ സ്​​പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഇ​ന്നി​റ​ങ്ങു​മ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന് പ്ര​തീ​ക്ഷ​​​യേ​കു​ന്ന​ത്.

ഈ​സ്റ്റ്ബം​ഗാ​ളി​നോ​ട് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ർ​ഭാ​ഗ്യ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജാം​ഷ​ഡ്പു​ർ നാ​ട്ടി​​ൽ തി​രി​ച്ചെ​ത്തി​യ​ത്. 11 ക​ളി​ക​ളി​ൽ 18 പോ​യ​ന്റു​മാ​യി ആ​തി​ഥേ​യ​ർ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 13 ക​ളി​ക​ളി​ൽ 14 പോ​യ​ന്റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് പ​ത്താ​മ​താ​ണ്. ഇ​രു ടീ​മു​ക​ളും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല.

യാ​വി സി​വേ​റി​യോ, ജോ​ർ​ദാ​ൻ മു​റെ, യാ​വി ഹെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ ഗോ​ള​ടി വീ​ര​ന്മാ​ർ ജാം​ഷ​ഡ്പു​ർ നി​ര​യി​ലു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സ് പോ​ലെ ഉ​രു​ക്കു​ന​ഗ​ര​ത്തി​ലെ ടീ​മി​ന്റെ പ്ര​തി​രോ​ധ​ത്തി​ന് തീ​രെ ഉ​റ​പ്പി​ല്ല. മ​ത്സ​രം വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് താ​ൽ​ക്കാ​ലി​ക പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു.

ബ്ലാ​സ്റ്റേ​ഴ്സി​ന്റെ യു​വ പ്ര​തി​രോ​ധ ഭ​ട​ൻ ​ഹോ​ർ​മി​പാം സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം ക​ളി​ക്കാ​തി​രി​ക്കു​ന്ന​ത് ടീ​മി​ന് വി​ന​യാ​കും. ​ഇ​തോ​ടെ മി​ലോ​സ് ഡ്രി​നി​സി​ച്ചി​ന് പ്ര​തി​രോ​ധ​ത്തി​ൽ പ​ണി കൂ​ടും. ഇ​ഷാ​ൻ പ​ണ്ഡി​ത​യും ജീ​സ​സ് ജി​മി​ന​സും ക​ളി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല. അ​ഡ്രി​യാ​ൻ ലു​ണ​യും നോ​വ സ​ദൂ​യി​യും ജാം​ഷ​ഡ്പു​ർ പ്ര​തി​രോ​ധ​ത്തി​ന് ഭീ​ഷ​ണി​യാ​കും. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളു​രു എ​ഫ്.​സി 4-2ന് ​ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യും ഈ​സ്റ്റ്ബം​ഗാ​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു (1-1).

Continue Reading

Football

സന്തോഷ് ട്രോഫി കേരളം സെമിയില്‍; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍

ഡിസംബര്‍ 29ന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ സെമി ഫൈനല്‍ പോരാട്ടം

Published

on

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.

Continue Reading

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Trending