വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യും. കമ്പനി മേധാവി ഇലോണ്‍ മസ്‌കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപേക്ഷിക്കപ്പെട്ട ഹാന്റിലുകള്‍ ഒഴിവാക്കുന്നത് പ്രധാനമാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്ന് മറ്റൊരു ട്വീറ്റിലും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ മുതലാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയെന്ന് മസ്‌ക് വിശദമാക്കിയില്ല.
ആര്‍ക്കൈവ് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് എങ്ങനെ തിരിച്ചെടുക്കാമെന്നോ അതിന് സാധ്യമാണോ എന്നോ കമ്പനി ഇപ്പോള്‍ പറയുന്നില്ല. എന്തായാലും ഇത്തരം അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഇടുവുണ്ടാവുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്റര്‍ പോളിസി അനുസരിച്ച് ഒരു ഉപഭോക്താവ് മാസത്തില്‍ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടും.