Connect with us

india

വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്

സെപ്തംബര്‍ 14ന് മുതല്‍ ഒക്ടോബര്‍ 1 വരെ ചേരുന്ന 17 ദിവസത്തെ സഭാ സെക്ഷന്‍ മുതിര്‍ന്ന അംഗങ്ങളില്‍ ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലരും സെക്ഷനില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ചേരുന്ന വര്‍ഷകാല പാര്‍ലമെന്റ് സെഷനില്‍ 65 വയസിനു മുകളില്‍ പ്രായമുള്ള എംപിമാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. പകര്‍ച്ചവ്യാധി സമയത്ത് മണ്‍സൂണ്‍ സെഷന്‍ നടത്തുന്നത് ഒരു വെല്ലുവിളിയാണെന്നായിരുന്നു, ഇന്നലെ വാര്‍ത്താസമ്മേശനത്തില്‍ സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതിനാല്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാലും സെഷന്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, 785 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 200 ഓളം അംഗങ്ങള്‍ 65 വയസിനു മുകളില്‍ ഉള്ളവരാണെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭയിലെ 240 എംപിമാരില്‍ 97 പേര്‍ 65 വയസിനു മുകളിലുള്ളവരാണ്. ഇതില്‍ 20 പേര്‍ 80 വയസിനു മുകളിലുള്ളവരാണ്. ഇതില്‍ മുതിര്‍ന്ന അംഗങ്ങളായ ഡോ മന്‍മോഹന്‍ സിങ്- 87, എകെ ആന്റണി-82 എന്നിങ്ങനെയാണ് പ്രായം, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്‌സഭയില്‍ 130 എംപിമാര്‍ 65 വയസിനു മുകളിലുള്ളവരാണ്. അതില്‍ 30 പേര്‍ 75 വയസിനു മുകളിലുള്ളവരും ഒരാള്‍ക്ക് 90 വയസുമാണ് പ്രായം. നിലവില്‍ ഇരുസഭകളിലുമായി ആഭ്യന്ത്രര മന്ത്രി അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിസഭയിലെ ഏഴ് മന്ത്രിമാര്‍ക്കും രണ്ട് ഡസണില്‍ അധികം എംപിമാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരു ലോക്‌സഭാ എംപി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സെപ്തംബര്‍ 14ന് മുതല്‍ ഒക്ടോബര്‍ 1 വരെ ചേരുന്ന 17 ദിവസത്തെ സഭാ സെക്ഷന്‍ മുതിര്‍ന്ന അംഗങ്ങളില്‍ ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്‍ തന്നെ മുതിര്‍ന്ന അംഗങ്ങളില്‍ പലരും സെക്ഷനില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ഫേസ് മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ മാനഗണ്ഡങ്ങള്‍ പാലിക്കണമെന്നായിരുന്നു സ്പീക്കറിടെ നിര്‍ദ്ദേശം. പാര്‍ലമെന്റ് സമ്മേളനത്തിന് എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് പരിശോധനയ്ക്ക് വിധേയമാകണമെന്നും കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ദ്ദേശമുണ്ട്. പേപ്പര്‍ ഉപയോഗം അനുകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എംപിമാര്‍ അവരുടെ സാന്നിധ്യം ഡിജിറ്റലായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ സുഗമമായി നടത്തുന്നതിന് സ്‌ക്രീന്‍ എല്‍ഇഡികള്‍ സ്ഥാപിക്കും. അറകള്‍ ശുചിത്വവല്‍ക്കരിക്കുമെന്നും കോവിഡ് -19 നായി എംപിഎസ് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകുമെന്നും ലോക്സഭാ സ്പീക്കര്‍ പറഞ്ഞു. ലോക്‌സഭാ ഹാളില്‍ 257യും, ലോക്‌സഭാ ഗാലറിയില്‍ 172യും, രാജ്യസഭയില്‍ 60തും, രാജ്യസഭ ഗാലറിയില്‍ 51ന്നും അംഗങ്ങള്‍ ഇരിക്കുമെന്ന് ബിര്‍ള പറഞ്ഞു.

അതേസമയം, ജിഡിപിയുടെ തകര്‍ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രീതിയാണ് കേന്ദ്ര സര്‍ക്കാറിന്റെത്. ചോദ്യോത്തരവേള വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് വിട്ടുവീഴ്ച്ചനല്‍കാത്ത ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. ശൂന്യവേളയില്‍ അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകില്ലെന്നും എന്നാല്‍ രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു. ശൂന്യവേള മുപ്പത് മിനിറ്റാക്കി കുറച്ചതായും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും, സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ലോകസഭാ സ്പീക്കര്‍ വ്യക്തമാക്കി.

ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്താമായ മറുപടി നല്‍കിയില്ല. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, താനല്ല അത് തെരഞ്ഞെടുക്കേണ്ടതെന്നും സര്‍ക്കാറും സഭയുമാണത് തീരുമാനിക്കേണ്ടതെന്നുമാണ് ബിര്‍ള പറഞ്ഞത്. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

Trending