Connect with us

india

ഗോ സംരക്ഷണത്തിനായി കോടികൾ ചെലവഴിവച്ച രാജസ്ഥാൻ തെരുവുകളിൽ നിരവധി പശുക്കളുടെ ജഡങ്ങൾ

ഇത്രയധികം പണം ചെലവഴിച്ച് ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടും രാജസ്ഥാന്‍ തെരുവുകളില്‍ ഇത്രത്തോളം പശുക്കളുടെ ജഡം കാണപ്പെട്ടതെങ്ങനെയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നു.

Published

on

ഗോ സംരക്ഷണത്തിന് വേണ്ടി എല്ലാവര്‍ഷവും കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. 2015 മുതല്‍ 2021 വരെ 1,242.56 കോടി രൂപ ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ക്കായി ചെലവഴിച്ചെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ തെരുവുകളില്‍ നിരനിരയായി കിടക്കുന്ന പശുക്കളുടെ ജഡത്തിന്റെ വീഡിയോ ദൃശ്യമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇത്രയധികം പണം ചെലവഴിച്ച് ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടും രാജസ്ഥാന്‍ തെരുവുകളില്‍ ഇത്രത്തോളം പശുക്കളുടെ ജഡം കാണപ്പെട്ടതെങ്ങനെയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നു.

മലയാളി വ്‌ലോഗെര്‍ ആയ സനു സാന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാനിലൂടെ സഞ്ചരിക്കവേ വഴിയരികില്‍ മറവ് ചെയ്യപ്പെടാതെ കിടക്കുന്ന പശുക്കളുടെ ജഡങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഉള്ളത്. പുതിയതും പഴയതുമായ 50 ല്‍ അധികം ജഡങ്ങളാണ് മറവ് ചെയ്യപ്പെടാതെ വഴിയരികില്‍ കിടക്കുന്നത്. പലതും ജീര്‍ണിച്ച അവസ്ഥയിലാണ്.

പശുക്കള്‍ വാഹനമിടിച്ചോ മറ്റ് അസുഖങ്ങളാലോ ചത്തതാവാമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഗോ സംരക്ഷണത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന സംസ്ഥാനത്താണ് മറവ് ചെയ്യപ്പെടുക പോലും ചെയ്യാതെ പശുക്കളുടെ ജഡം വഴിയരികില്‍ കിടക്കുന്നത്.

കഴിഞ്ഞ ജൂലായിലാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോസംരക്ഷണ സെസ് 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഗോശാലകളിലെ (പശു സംരക്ഷണ കേന്ദ്രങ്ങളില്‍) കാലിത്തീറ്റയ്ക്കുള്ള സബ്സിഡി കാലയളവ് ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെ നീട്ടുന്നതിന് വേണ്ടിയായിരുന്നു സെസ് വര്‍ധിപ്പിച്ചത്. ഗോശാലകള്‍ക്ക് കാലിത്തീറ്റ നല്‍കുന്നതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1,225 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും വീഡിയോ ദൃശ്യത്തില്‍ അലഞ്ഞ് നടക്കുന്ന മറ്റ് പശുക്കള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കഴിക്കുന്നതും കാണാവുന്നതാണ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശനവുമായി മുന്നോട്ടെത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ ഗോമാതാവിനോടുള്ള സ്‌നേഹമല്ല മറിച്ച് മുസ്ലിം വിഭാഗത്തിനോടുള്ള വിദ്വേഷമാണ് ഉള്ളതെന്നും അതിനാലാണ് അവര്‍ ഗോസംരക്ഷകരെന്ന പേരില്‍ ആക്രമണം നടത്തുന്നതെന്നുമുള്ള നിരവധി കമെന്റുകളാണ് വീഡിയോക്ക് കീഴില്‍ വന്നിരിക്കുന്നത്.

അവര്‍ ഗോ മാതാവിന്റെ പേര് പറയുന്നത് മുസ്ലിംകളെ കൊല്ലാന്‍ വേണ്ടിയാണ് അല്ലാതെ ഗോമാതാവിനോടുള്ള സ്‌നേഹം കൊണ്ടല്ല. ഇത് മുസ്ലിംകള്‍ താമസിക്കുന്ന സ്ഥലമായിരുന്നരെങ്കില്‍ വലിയ കലാപം നടന്നേനെയെന്നാണ് വീഡിയോയുടെ താഴെ വന്ന ഒരു കമെന്റ്.

‘രാജസ്ഥാനില്‍ കണ്ടത് പോലെ ഒരു പശുവിന്റെ ജഡം കേരളത്തിലെ മലപ്പുറത്ത് കണ്ടിരുന്നെങ്കില്‍ വിഷയം ഏത് രീതിയിലേക്ക് മാറുമെന്ന് ചിന്തിച്ച് നോക്കൂ’ എന്നാണ് മറ്റൊരു കമെന്റ് വന്നിരിക്കുന്നത്.

india

‘മഹാരാഷ്ട്രയിലെ തോൽവി അപ്രതീക്ഷിതം; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരും’

പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി ആഴത്തിൽ പരിശോധന നടത്തും.

പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്. ഛത്രപതി ശിവജി, ഷാഹുജി, ഫുലെ, ബാബാസാഹബ് അംബേദ്കർ തുടങ്ങിയവരുടെ യഥാർഥ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് തങ്ങളാണ്. പോരാട്ടം നീണ്ടതാണ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങളോട് ഖാർഗെ നന്ദി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പാർലമെന്റിലെ കരുത്തുറ്റ ശബ്ദമായി പ്രിയങ്ക മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർഗെ പറഞ്ഞു.

Continue Reading

india

‘മഹാരാഷ്​ട്രയിലെ ഫലം അപ്രതീക്ഷിതം’; വിശദമായി വിശകലനം ചെയ്യും:​ രാഹുൽ ഗാന്ധി‘

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു.

Published

on

മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം അപ്രതീക്ഷിതമെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി. ഫലംവിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ എക്​സിൽ കുറിച്ചു.

ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക്​ മികച്ച വിജയം നൽകിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ മുന്നണിയുടെ വിജയം ഭരണഘടനയോടൊപ്പം വെള്ളവും വനവും ഭൂമിയും സംരക്ഷിച്ചതി​െൻറ വിജയം കൂടിയാണെന്നും രാഹുൽ പറഞ്ഞു.

കൂടാതെ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചതിന്​ വയനാട്​ ജനതക്കും അദ്ദേഹം നന്ദി പറഞ്ഞു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസം അർപ്പിച്ചതിൽ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാൻ അവൾ ധൈര്യത്തോടെയും അനുകമ്പയോടെയും അചഞ്ചലമായ അർപ്പണബോധത്തോടെയും നയിക്കുമെന്ന്​ എനിക്കറിയാം’ -രാഹുൽ ഗാന്ധി എക്​സിൽ കുറിച്ചു.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പിയുടെ തട്ടകങ്ങള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് വന്‍ പരാജയം

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.

Published

on

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി. ഷിഗ്ഗോണ്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയം കൈവരിച്ചത്.

ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഭരത് ബൊമ്മൈ തന്റെ കന്നി അങ്കത്തിലും നിഖില്‍ കുമാരസ്വാമി മൂന്നാം അങ്കത്തിലുമാണ് പരാജയം രുചിച്ചത്. ബസവരാജ് ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും സിറ്റിങ് സീറ്റുകളിലാണ് മക്കള്‍ തോല്‍വി അറിഞ്ഞത്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 93616 വോട്ടുകളാണ് ഇ. അന്നപൂര്‍ണ നേടിയത്. 83967 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

Continue Reading

Trending