Connect with us

kerala

മണ്ണാര്‍ക്കാട് കനത്ത മഴ; കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി

കാടാമ്പുഴ സ്വദേശികളായ ഇര്‍ഫാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്

Published

on

പാലക്കാട്: കനത്ത മഴ തുടരവേ പാലക്കാട്ട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. കാടാമ്പുഴ സ്വദേശികളായ ഇര്‍ഫാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. മണ്ണാര്‍ക്കാട് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്.

60 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 10 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എഡി.ജി.പി – ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

Published

on

തൃശൂർ പൂരം കലക്കലിലും എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലുമടക്കം വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല പോയതെങ്കിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല എഡിജിപി പോയതെങ്കിൽ, ഇന്റലിജൻസ് റിപ്പോർട്ട് എന്തിന് പൂഴ്ത്തി?. ‌അപ്പോൾ, മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ട് തന്നെയാണ് എഡിജിപി ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷമാണ് പൂരം കലക്കിയത്. കമ്മീഷണറേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ എഡിജിപി അവിടെ മുഴുവൻ സമയം ഉണ്ടായിരുന്നു. പൂരം കലക്കാൻ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്നത്- സതീശൻ പറഞ്ഞു.

മാനേജ്മെൻ്റിന്റെ ബ്ലൂ പ്രിന്റ് വേണ്ട എന്നു പറഞ്ഞ് എഡിജിപി ആണ് പുതിയ ബ്ലൂ പ്രിൻ്റ് കൊണ്ടുവന്നത്. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തു. അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും എന്നാൽ യഥാർഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

തൃശൂർ പൂരം കലക്കിയതിൽ ഏപ്രിൽ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കക്കം അന്വേഷണ റിപ്പോർട്ട് നടത്താനായിരുന്നു ആവശ്യം. എന്നാൽ അതുണ്ടായില്ല. അഞ്ചുമാസം കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച നീട്ടി നൽകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയൻ ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ. പിണറായിയെക്കൊണ്ട് പൊലീസിനെ നിയന്ത്രിക്കാനാവില്ല. പിണറായി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല- സതീശൻ ചൂണ്ടിക്കാട്ടി.

അതല്ല, തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ യഥാർഥത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആളുകൾ പ്രതികളാവുമെന്ന ഭയം കൊണ്ടാണോ ഈ കേസ് അന്വേഷിക്കാത്തതെന്നും സതീശൻ ചോദിച്ചു. പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പങ്ക് പുറത്തുവരും. ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് വിവരാവകാശ മറുപടി നൽകിയ സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്.

അയാളെവച്ച് അന്വേഷണം നടത്താൻ പാടില്ലെന്നാണ് പറയുന്നത്. പക്ഷേ എഡിജിപിയെ വച്ച് അന്വേഷണം നടത്താം. എഡിജിപിക്കെതിരെ ​ഗുരുതര ആരോപണം വന്നപ്പോൾ ആ എഡിജിപിക്കെതിരെ അയാളെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുതന്നെ അന്വേഷണം നടത്തുന്നത്- സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

india

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്

Published

on

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ

ഇന്ന് വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌.

Published

on

ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.വി. അൻവറിനെ തള്ളിപ്പറയുകയും, അൻവർ ഉന്നയിച്ച ഗുരുതരമായ അരോപണങ്ങളിൽ ഒരു പരിശോധനയും ആവശ്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ട്‌ -എന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്.

അൻവറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി, അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. അന്‍വര്‍ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്‍റെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അന്‍വര്‍ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു.

സംസാരിക്കുന്ന കാര്യം റിക്കോർഡ് ചെയ്യുന്ന പൊതുപ്രവർത്തകൻ ആണ് അൻവർ. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. അൻവർ ഇങ്ങനെ തുടർച്ചയായി പറഞ്ഞാൽ ഞാനും തുടർച്ചയായി പറയും. അൻവറിന്‍റെ പാശ്ചാത്തലം ഇടതുപക്ഷ പാശ്ചാത്തലം അല്ല, കോൺഗ്രസ്‌ പാശ്ചാത്തലം ആണ് -മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Trending