X

മോദി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്; മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്‍മോഹന്‍സിംഗ്. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്‌ധോപദേശം നേടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. പക്ഷേ മോദി സര്‍ക്കാരിന്റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത് മന്‍മോഹന്‍ സിംഗ് പറഞ്ഞു. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്‌ധോപദേശം നേടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം സിംഗ് അഭിപ്രായപ്പെട്ടു.

മനുഷ്യനിര്‍മിതമായ വന്‍ അബദ്ധങ്ങളായിരുന്നു നോട്ട് നിരോധനവും തിരക്ക് പിടിച്ച് ആലോചനയില്ലാതെ നടപ്പാക്കിയ ജിഎസ്ടിയും. ഇതാണ് നിര്‍മാണമേഖല തകരാന്‍ കാരണം. ആഭ്യന്തര വാങ്ങല്‍ശേഷി ഇടിഞ്ഞു. ആളുകളുടെ വാങ്ങല്‍ശേഷിയില്‍ 18 മാസത്തിനിടയിലുള്ള ഏറ്റവും വലിയ ഇടിവാണ്. നികുതിപ്പണം പിരിക്കുന്നതില്‍ വന്‍ വീഴ്ചയാണ്. ഉപഭോക്താക്കള്‍ വിപണിയില്‍ വലിയ രീതിയില്‍ സാധനങ്ങള്‍ വാങ്ങാതിരിക്കുകയും, സ്വകാര്യ നിക്ഷേപങ്ങള്‍ കുത്തനെ ഇടിഞ്ഞതും വളര്‍ച്ചാ മാന്ദ്യത്തിന് ആക്കം കൂട്ടി.

chandrika: