നടി മഞ്ജുവാര്യറുടെ വിദേശയാത്രകള്‍ക്ക് പോലീസ് വിലക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘമാണ് വിദേശയാത്രകള്‍ പാടില്ലെന്ന് മഞ്ജുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുപ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ താരം പങ്കെടുക്കില്ലെന്ന് പ്രചരിക്കുകയും ചെയ്തു. എന്നാല്‍ 22ന് നടക്കുന്ന പരിപാടിയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
മാധവിക്കുട്ടിയുടെ ജീവിതചരിത്രം പറയുന്ന കമലിന്റെ ആമിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മഞ്ജുവാര്യര്‍ക്ക് തിരക്കിട്ട ഷെഡ്യൂളുകളാണ്. എറണാംകുളത്തും ഫോര്‍ട്ട് കൊച്ചിയിലുമായി പുരോഗമിക്കുന്ന ചിത്രീകരണവും മൂലമാണ് മഞ്ജുവാര്യറുടെ വിദേശയാത്ര റദ്ദ് ചെയ്തതെന്നായിരുന്നു പരന്നിരുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് യാത്ര റദ്ദ് ചെയ്തിട്ടില്ലെന്ന് താരം സംഘാടകസമിതിയെ അറിയിച്ചിട്ടുണ്ടെന്ന് മഞ്ജുവാര്യറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ വിദേശയാത്ര റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിന്റെ യാതൊരു തരത്തിലുള്ള നോട്ടീസോ നിര്‍ദ്ദേശങ്ങളോ മഞ്ജുവിന് ലഭിച്ചിട്ടില്ലെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യറുടെ മൊഴി എടുത്തെന്ന് വാര്‍ത്തയുണ്ടായിരുന്നു. കേസില്‍ മഞ്ജു രണ്ടാം സാക്ഷിയാണെന്നും മറ്റു നടിമാരും സാക്ഷികളാകുമെന്നുമുള്ള പ്രചാരണവും ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് നിഷേധിച്ചു.
ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ആണ് നോര്‍ത്ത് അമേരിക്കയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന അവാര്‍ഡ് നിശയില്‍ നിവിന്‍പോളി, ടോവിനോ തോമസ്, ഭാവന, അജു വര്‍ഗ്ഗീസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ദിലീഷ് പോത്തന്‍, എബ്രിഡ് ഷൈന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ആശാ ശരത് എന്നീ താരങ്ങള്‍ പങ്കെടുക്കും.