Connect with us

More

‘ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക’;മഞ്ജു

Published

on

ആമിയില്‍ അഭിനയിക്കുന്നതിന് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍ രംഗത്ത്. സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ലെന്ന് മഞ്ജു പറയുന്നു. കമല്‍സാറിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെ പക്ഷം ചേരലായി തന്റെ അഭിനയത്തെ കാണരുത്. എല്ലാവരേയും പോലെ തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയമെന്നും ദയവായി ആമിയെ ഒരു സിനിമയായി മാത്രം കാണണമെന്നും മഞ്ജു പറയുന്നു. തന്റേത് ഒരു കഥാപാത്രം മാത്രമാണെന്നും പോസ്റ്റില്‍ മഞ്ജു വ്യക്തമാക്കുന്നുണ്ട്. ആമിയായി അഭിനയിക്കുന്നതിന് മഞ്ജുവാര്യര്‍ക്കെതിരെ ഫേസ്ബുക്കില്‍ വര്‍ഗ്ഗീയവാദികളുടെ ആക്രണം ഉണ്ടായിരുന്നു. ആമിയില്‍ നിന്ന് പിന്‍മാറണമെന്നും ദേശീയ ഗാനത്തെ ബഹുമാനിക്കാത്ത സംവിധായകനൊപ്പം അഭിനയിക്കുന്നത് ആരാധകര്‍ക്ക് വിഷമമുണ്ടാക്കി എന്നൊക്കെയായിരുന്നു കമന്റുകള്‍. വിവാദം ശക്തമായപ്പോഴാണ് തന്റെ നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.
മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ‘ആമി’യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.
അതുകൊണ്ട് പ്രിയപ്പെട്ടവരേ…എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മു കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുന്നു

Published

on

ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ‌ ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.

കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ സർക്കർ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 

Continue Reading

kerala

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം; സാന്ദ്രാ തോമസ്

സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്

Published

on

കോട്ടയം: നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.

അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.

Continue Reading

kerala

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്‌ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം

Published

on

കൊച്ചി: താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു. ഇത് എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ വേടനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് 3ല്‍ വേടനെ ഹാജരാക്കി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്‌ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.

വേടന്റെ പക്കല്‍ നിന്ന് പുലിപ്പല്ല് പിടികൂടിയ സംഭവത്തില്‍ കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്ന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ അഥീഷ് പ്രതികരിച്ചു. വേടന് പുലിപ്പല്ല് നല്‍കിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്മാനമായി ലഭിക്കുമ്പോള്‍ ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് വേടന് അറിയില്ലെന്നും അഥീഷ് കൂട്ടിച്ചേര്‍ത്തു. പ്രാഥമിക പരിശോധനയില്‍ യഥാര്‍ത്ഥ പുലിപ്പല്ലാണിതെന്ന് വനംവകുപ്പിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. റിമാന്‍ഡിന് ശേഷം വേടനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെയാണ് വേടന്റെ കൈവശം പുലിപ്പല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചയുടനേ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading

Trending