X

തമിഴ്നാടിൻറെ തണലിൽ പരിശീലനം പുനരാരാംഭിച്ച് മണിപ്പൂരി കായിക താരങ്ങള്‍

കലാപ പ്രദേശമായ മണിപ്പൂരിൽ നിന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ക്ഷണപ്രകാരം തമിഴ്നാട്ടിലെത്തിയ 15 കായിക താരങ്ങൾ ചെന്നൈയിൽ പരിശീലനം തുടങ്ങി. രണ്ട് പരീശീലകരും സംഘത്തിലുണ്ട്.പരിശീലനം മുടങ്ങിയതോടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയപ്പെട്ട 15 ഫെന്‍സിംഗ് താരങ്ങൾക്കും 2 പരിശീലകര്‍ക്കുമാണ് തമിഴ്നാട് തുണയായിരിക്കുന്നത്. മണിപ്പൂരിൽ ഞങ്ങളുടെ പരിശീലനം മുടങ്ങിക്കിടക്കുകയായിരുന്നു എന്നും തമിഴ്നാട് സര്‍ക്കാരിന്‍റെ ക്ഷണം ആശ്വാസമാണെന്നും കായികതാരങ്ങള്‍ പറഞ്ഞു.അടുത്തുവരുന്ന ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും വേണ്ടിയാണ് പരിശീലനം.ഇഷ്ടമുള്ളിടത്തോളം നാൾ ചെന്നൈയിൽ തുടരാമെന്ന കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വാഗ്ദാനം ആശ്വാസകരമാണെന്നും കായിക താരങ്ങള്‍ പറഞ്ഞു.

webdesk15: