Connect with us

india

‘മണിപ്പൂര്‍ കലാപം ഭരണകൂടം സ്പോണ്‍സര്‍ ചെയ്തത്’; ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്

മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സെഡ് കലാപം എന്ന് ആരോപിച്ചതിന് ആണ് കേസ്.

Published

on

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിനെതിരെ സംസാരിച്ച സിപിഐ നേതാവ് ആനി രാജയക്ക് എതിരെ രാജ്യദ്രോഹ കേസ്്. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സെഡ് കലാപം എന്ന് ആരോപിച്ചതിന് ആണ് കേസ്.

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശത്തിന് എതിരെയും കേസ്. ആനീ രാജയക്ക് പുറമെ ദേശിയ വനിതാ ഫെഡറേഷന്‍ നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെ ഇംഫാല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആനി രാജയക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തു.

രാജ്യദ്രോഹ കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.

india

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പി.എം.കെയി​ൽ പൊ​ട്ടി​ത്തെ​റി: ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റം

ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം.

Published

on

എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി (പി.​എം.​കെ) ജ​ന​റ​ൽ കൗ​ൺ​സി​ൽ വേ​ദി​യി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സും പി​താ​വും സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​എ​സ്. രാ​മ​ദാ​സും ത​മ്മി​ൽ വാ​ക്കേ​റ്റം. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ബ​ഹ​ളം​വെ​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ശ​നി​യാ​ഴ്ച പു​തു​ച്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സാ​ണ് യോ​ഗം വി​ളി​ച്ച​ത്.

നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ പ​ര​ശു​രാ​മ​ൻ മു​കു​ന്ദ​നെ പാ​ർ​ട്ടി യു​വ​ജ​ന സം​ഘ​ട​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കു​ന്ന​താ​യും സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​എ​സ്. രാ​മ​ദാ​സ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ ഡോ. ​അ​ൻ​പു​മ​ണി രാ​മ​ദാ​സ് എ​തി​ർ​ത്തു. നാ​ലു മാ​സം മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന പ​ര​ശു​രാ​മ​നെ ഉ​യ​ർ​ന്ന പ​ദ​വി​യി​ൽ അ​വ​രോ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ത​ന്റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പാ​ർ​ട്ടി വി​ട്ടു​പോ​കാ​മെ​ന്നും രാ​മ​ദാ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് താ​ൻ പ​ന​യൂ​രി​ൽ പു​തി​യ പാ​ർ​ട്ടി ഓ​ഫി​സ് തു​റ​ന്നി​ട്ടു​ണ്ടെ​ന്നും ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വി​ടെ വ​രാ​മെ​ന്നും ഡോ. ​അ​ൻ​പു​മ​ണി അ​റി​യി​ച്ചു. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് പി​താ​വി​നും മ​ക​നും അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

Continue Reading

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

india

മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി നിര്‍മാണ തൊഴിലാളി മരിച്ചു

മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്

Published

on

മുംബൈ: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഊര്‍മിള കോട്ടാരെ വെള്ളിയാഴ്ച അര്‍ധരാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പോയസര്‍ മെട്രോ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ ജീവനക്കാരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്‍ത്തിച്ചതോടെയാണ് താരം വലിയ പരിക്കിലാതെ രക്ഷപെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.

Continue Reading

Trending