Connect with us

india

മണിപ്പൂര്‍ കലാപം; ഏറ്റെടുക്കാന്‍ ആളില്ലാതെ 96 മൃതദേഹങ്ങള്‍

: മണിപ്പൂരില്‍ നാല് മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറികളില്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ നാല് മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറികളില്‍. 96 മൃതദേഹങ്ങളാണ് മോര്‍ച്ചറികളിലുള്ളത്. മെയ് മൂന്ന് മുതല്‍ നടക്കുന്ന കലാപത്തില്‍ ഇതുവരെ 189 പേരാണ് കൊല്ലപ്പെട്ടത്. 1,118 പേര്‍ക്ക് പരിക്കേറ്റു. 33 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 60,000 പേര്‍ ഭവന രഹിതരായി.

കുറഞ്ഞത് 5,172 തീവയ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കലാപത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിതിവിവരണ കണക്കുക ള്‍ വ്യക്തമാക്കുന്നു. 4,786 വീടുകളും 386 ആരാധനാലയങ്ങളും കത്തിച്ചു. 5,668 ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 1,329 എണ്ണം സുരക്ഷാ സേന കണ്ടെടുത്തു. 15,050 വെടിമരുന്നുകളും 400 ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. 360 അനധികൃത ബങ്കറുകള്‍ നശിപ്പിച്ചു. ഇംഫാല്‍-ചുരാചന്ദ്പൂര്‍ റോഡില്‍ ഒരു കിലോമീറ്ററോളം വരുന്ന ഫൗഗക്ചാവോ ഇഖായ്, കാങ്‌വായ് ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ വ്യാഴാഴ്ച നീക്കം ചെയ്തിരുന്നു.

india

ഓപ്പറേഷന്‍ സിന്ദൂര്‍; ‘ഇത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു..’, ട്രംപിന്റെ ആദ്യ പ്രതികരണം

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സ്ട്രൈക്കിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു

Published

on

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സ്ട്രൈക്കിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു, ‘ഇത് വേഗത്തില്‍ അവസാനിക്കും’ എന്ന് പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തോടുള്ള തന്റെ ആദ്യ പ്രതികരണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, ‘ഇത് വളരെ വേഗത്തില്‍ അവസാനിക്കും’. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ട്രംപിനോട് ഏറ്റവും പുതിയ ആക്രമണത്തെക്കുറിച്ച് പ്രതികരണമുണ്ടോ എന്ന് ചോദിച്ചിരുന്നു.

‘ഇത് നാണക്കേടാണ്. ഭൂതകാലത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നു. അവര്‍ നിരവധി പതിറ്റാണ്ടുകളായി പോരാടുന്നു. അത് വളരെ വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഭീകരതയ്ക്കെതിരായ ന്യൂഡല്‍ഹിയുടെ പോരാട്ടത്തെ സഹായിക്കുന്നതിന് ആവശ്യമായ ഊര്‍ജവും വിഭവങ്ങളും വാഷിംഗ്ടണ്‍ നല്‍കുമെന്ന് യുഎസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ നേരത്തെ പറഞ്ഞിരുന്നു.

‘ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണം. ആ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യും. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഊര്‍ജ്ജവും വിഭവങ്ങളും നല്‍കി ട്രംപ് ഭരണകൂടം ഇന്ത്യയെ സഹായിക്കും,’ ജോണ്‍സണ്‍ പറഞ്ഞു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ

പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ കുറിച്ചു. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞമാസം 22ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം കനത്തിരുന്നു. തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു.

Continue Reading

india

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തർ

Published

on

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. കുറ്റവാളികളെ നീതിക്ക് മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികളിലും പിന്തുണ നൽകി. പ്രധാനമന്ത്രി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിക്ക് നന്ദി അറിയിച്ചു.

അതേസമയം ഇന്ത്യ പാക് സംഘർഷ സാഹചര്യം തുടർന്നതിനിടെ പാകിസ്താനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ആക്രമണത്തിൽ ലക്ഷ്കർ ഇ തൊയ്ബക്ക് ബന്ധമുണ്ടോ എന്ന് യു .എൻ ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി യോഗത്തിലാണ് പാകിസ്താനെതിരെ ചോദ്യങ്ങൾ ഉയർന്നത്. ആക്രമണത്തിൽ ലക്ഷ്കർ ഇ തെയ്ബക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ച ഐക്യരാഷ്ട്രസഭ, പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടതെന്നാണ് യു എൻ നിരീഷണം.

പാകിസ്താന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇന്ത്യ – പാക് സംഘർഷ സാഹചര്യം ഐക്യരാഷ്ട്രസഭ രക്ഷാസമിതി ചർച്ച ചെയ്തത്. സൈനിക നടപടി പരിഹാരമല്ലെന്നും ഇരു രാജ്യങ്ങളും സമ്യപനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

സാധാരണക്കാരെ ലക്ഷ്യംവെക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ല ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം വഷളായി പോകുന്നതിൽ വേദനയുണ്ടെന്നും അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്ക ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണം എന്നും ആ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് പ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി.

Continue Reading

Trending