X

മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; സഹകരിക്കില്ലെന്ന് കുക്കി വിഭാഗം

സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കിവിഭാഗം. സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് കുക്കി വിഭാഗത്തിന്റെ ബഹിഷ്‌കരണം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും പറയുന്നു.

അതേസമയം മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് 3ന് കലാപമുണ്ടായത് കലാപമുണ്ടായത്. മുതല്‍ സംസ്ഥാത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റര്‍നെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. മെയ് 3 മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ തടയാനാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.

മണിപ്പൂര്‍ കലാപത്തില്‍ സിബിഐ അന്വേഷണം നടന്നുവരികയാണ്. ഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ആറ് കേസുകള്‍ക്ക് പിന്നിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കും. കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രത്യേക സംഘത്തില്‍ പത്ത് ഉദ്യോഗസ്ഥരാണുള്ളത്. സര്‍ക്കാരിനെതിരെയുള്ള ?ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേന്‍സിം?ഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ ?വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ മാസങ്ങളായി നീണ്ടുനില്‍ക്കുന്ന കലാപത്തിന് ഇതുവരേയും ശമനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മണിപ്പൂരിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 3് ദിവസം മണിപ്പൂരില്‍ ചര്‍ച്ച നടത്തിയെങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കലാപം ഒടുങ്ങാത്ത സാഹചര്യം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

webdesk13: