Connect with us

india

മോദിക്കെതിരെ മണിപ്പൂരില്‍ നടന്ന പ്രതിഷേധം വേദനിപ്പിച്ചുവെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മണിപ്പൂരില്‍ നടന്ന പ്രതിഷേധം വേദനിപ്പിച്ചുവെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ്. ഇതിനാലാണ് താന്‍ രാജിക്ക് ഒരുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കലാപം അണയാതെ തുടരുന്ന മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്‍കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം. തനിക്ക് ഇപ്പോഴും ജനപിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനായിരുന്നു ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു നാടകം അരങ്ങേറിയതെന്നാണ് പ്രധാന വിമര്‍ശനം. ബിരേന്‍ സിങ് രാജി വെക്കാന്‍ പദ്ധതിയില്ലായിരുന്നു എന്ന് ബിജെപി കേന്ദ്ര നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവ വികാസങ്ങളില്‍ ബിജെപിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നടന്നത് എല്ലാവരും അറിഞ്ഞു കൊണ്ടുള്ള നാടകമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ എന്‍.ബിരേന്‍ സിങ് മണിപ്പൂര്‍ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തടിച്ചുകൂടുകയും ചെയ്തു. രാജിവെക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. മെയ്തി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.

വൈകീട്ട് നാലോടെ ബിരേന്‍ സിങിന്റെ ട്വീറ്റ് പുറത്തുവരികയും ചെയ്തു. ”ഈ നിര്‍ണായക ഘട്ടത്തില്‍, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ കാബിനറ്റ് മന്ത്രി എല്‍. സുസിന്ദ്രോ മെയ്തേയ് മുഖ്യമന്ത്രിയുടെ രണ്ട് വരി രാജിക്കത്ത് അനുഭാവികളുടെ മുന്നില്‍ കീറിയെറിഞ്ഞു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.

മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തികള്‍ക്ക് എസ്.ടി സംവരണം നല്‍കാനുള്ള സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കുകി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് കലാപം ഉണ്ടായത്. കലാപത്തില്‍ ഇതുവരെ 133 പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവന രഹിതരാവുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറു കണക്കിന് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനായലങ്ങളും സ്‌കൂളുകളും കലാപകാരികള്‍ അഗ്‌നിക്കിരയായിക്കിയിട്ടുണ്ട്. അക്രമങ്ങളില്‍ ദിനംപ്രതി മരണങ്ങള്‍ വര്‍ധിച്ചതോടെ മെയ്തി സ്ത്രീകളുടെ ഒരു വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയ പ്രതിരോധ നീക്കങ്ങള്‍ ബിരേന്‍ സിങ് ശക്തമായത്.

എന്നാല്‍, വ്യാഴാഴ്ച രാത്രിമുതല്‍ തന്നെ രാജി നടകത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടന്നിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ രാജി നീക്കങ്ങള്‍ തടയാന്‍ വാര്‍ത്ത പുറത്തുവരുന്നതിന് മുന്‍പ് വെള്ളിയാഴ്ച രാവിലെ മുതല്‍ പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഉണ്ടായിരുന്നു. ബിരേന്‍ സിങിന് വലിയ സ്വാധീനമുള്ള തലസ്ഥാന നഗരത്തിലെ ഹെയംഗാന്‍, വാങ്ഖേയ്, സിങ്ജമേയ്, കക്വ, ഖുറൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് രാത്രി വൈകി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിഷേധക്കാരെ സംഘടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കലാപം അവസാനിപ്പിക്കാന്‍ ഇടപെടാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം ശക്തമായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബിജെപിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ മെയ്തി സമുദായത്തില്‍പ്പെട്ട എട്ട് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മണിപ്പൂര്‍ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ രാജിവെക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വം ബിരേന്‍ സിങിന് മുന്നില്‍ വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

india

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.

Published

on

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന പാരമ്പര്യം ‘നക്‌സലൈറ്റുകള്‍’ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നുമാണ് രാജാ സിങിന്റെ വിവാദ വിശദീകരണം. വാവര്‍ പള്ളി സന്ദര്‍ശിച്ചാല്‍ മാത്രമേ ശബരിമല സന്ദര്‍ശനവും അയ്യപ്പ ദീക്ഷയും പൂര്‍ത്തിയാവുകയുള്ളൂ എന്ന് ഇവര്‍ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

india

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും

ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Published

on

അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ സെബി പരിശോധിക്കും. ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചക്കകം വിവരങ്ങള്‍ ധരിപ്പിക്കണമെന്നും സെബി പറഞ്ഞു. ശേഷം ഔദ്യോഗിക അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം അദാനി ഓഹരികളില്‍ ഇറക്കവും മുന്നേറ്റവുമെല്ലാം മാറി മാറി വരുന്നുണ്ട്. ഒറ്റയടിക്ക് ഇടിഞ്ഞ അദാനി ഓഹരികള്‍ കരകയറി വരുന്നതാണ് ഇന്നത്തെ വ്യാപാര സൂചനകള്‍ നല്‍കുന്നത്. അദാനി എന്റര്‍പൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ക്ക് നേട്ടം ഉണ്ടായി.

കൈക്കൂലി ആരോപണം കാണിച്ച് അമേരിക്കന്‍ കോടതിയാണ് ഗൗതം അദാനിക്കെതിരെ കേസെടുത്തത്. എന്നാല്‍ രാഷ്ട്രീയകോളിളക്കം മുഴുവന്‍ ഇന്ത്യയിലാണ്. ഇപ്പോഴത്തെ വിവാദംകൂടി വന്നതോടെ പ്രതിപക്ഷം മോദി- അദാനി ബന്ധത്തിനു മേല്‍ ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ശീതകാല സമ്മേളനം ആരംഭിക്കുന്നതോടെ അദാനി വിഷയത്തില്‍ വലിയ വാക്കേറ്റങ്ങള്‍ക്കാകാം പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക. പ്രധാനമന്ത്രിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം സമ്മര്‍ദ്ദമുയര്‍ത്തിയേക്കും.

അതേസമയം അദാനിക്കെതിരായ കൈക്കൂലി ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

 

 

Continue Reading

Trending