Categories: indiaNews

56 ഇഞ്ച് ചർമ്മത്തിൽ വേദനയും നാണക്കേടും തുളച്ചുകയറാൻ 79 ദിവസമെടുത്തു ; പ്രധാനമന്ത്രിയുടെ നീണ്ടുപോയ മൗനത്തെ ഓർമിപ്പിച്ച് ‘ദി ടെലഗ്രാഫ്’

മണിപ്പുരിൽ കലാപം തുടങ്ങി 79 ദിവസത്തിനുശേഷം പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ ഓർമിപ്പിച്ച് ‘ദി ടെലഗ്രാഫ്‌’ പത്രം. 56 ഇഞ്ചിന്റെ ശരീരത്തിൽ വേദനയും നാണക്കേടും തുളച്ചുകയറാൻ 79 ദിവസമെടുത്തു എന്ന് ക്യാപ്ഷനോടെ കണ്ണീർ പൊഴിക്കുന്ന മുതലയുടെ ചിത്രമാണ് ആദ്യ പേജിൽ കൊടുത്തിരിക്കുന്നത്. മണിപ്പൂരിൽ കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ 78 ദിവസം ഓരോ കള്ളിയിലും കണ്ണീർ പൊഴിക്കാത്ത മുതലയും 79-ാം ദിവസം കരയുന്ന മുതലയുടെ ചിത്രവുമാണ് കൊടുത്തിരിക്കുന്നത്.

മണിപ്പുരിൽ അക്രമിസംഘം കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടുകൂടിയാണ് പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത്. “ഹൃദയത്തിൽ വേദനയും രോക്ഷവും നിറയുന്നുവെന്നും . പുറത്തുവന്ന സംഭവം പരിഷ്‌കൃത സമൂഹത്തിന് ലജ്ജാകരമാണെന്നും .കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

 

webdesk15:
whatsapp
line