Connect with us

Culture

കൊലചെയ്യപ്പെടുന്ന ജനാധിപത്യം; ഒരു മണിപ്പൂര്‍ മാതൃക

Published

on

 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
പ്രത്യേകിച്ച് പുതിയ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് വലിയ ഒറ്റകക്ഷികള്‍ ഗവര്‍ണറെ കണ്ട പശ്ചാത്തലത്തില്‍. ഇതില്‍ തന്നെ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും അതുവഴി ജനാധിപത്യത്തെ തന്നെ കൊല്ലാക്കൊല ചെയ്യുന്നതിന്റെയും ഏറ്റവും രൗദ്രഭാവങ്ങള്‍ കണ്ട സംസ്ഥാനമാണ് മണിപ്പൂര്‍.60 അംഗ നിയമസഭയിലേക്ക് 2017 മാര്‍ച്ച് നാല്, എട്ട് തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന ജനവിധിയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
28 സീറ്റ് ലഭിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷത്തിന് മൂന്നു സിറ്റിന്റെ മാത്രം കുറവാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ നെജ്മ ഹെപ്തുല്ല ഇത് തള്ളി രണ്ടാമത്തെ വലിയ കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുകയായി രുന്നു. 21 അംഗങ്ങളാണ് ബി. ജെ.പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 പേരുടെ കുറവ്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ എന്‍.പി.പിയേയും എന്‍.പി.എഫിനെയും കൂട്ടുപിടിച്ചെങ്കിലും അംഗബലം 29 മാത്രമേ ആയുള്ളൂ.
എല്‍.ജെ.പിയുടെ ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ 30 ആയി. എന്നിട്ടും ഒരംഗത്തിന്റെ കുറവ്. ഇത് നികത്താന്‍ കോണ്‍ഗ്രസ് അംഗം ശ്യാംകുമാര്‍ സിങിനെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ചാക്കിട്ടുപിടിച്ചു.വിശ്വാസ വോട്ടെടുപ്പില്‍ ശ്യാംകുമാര്‍ സിങ് വിപ്പ് ലംഘിച്ച് ബി.ജെ.പിയുടെ എന്‍ ബിരേണ്‍ സിങിനെ പിന്തുണച്ചു.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെടാവുന്ന കുറ്റമാണിത്. അന്നുതന്നെ ശ്യാംകുമാര്‍ സിങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. എന്നാല്‍ സ്പീക്കര്‍ ഇതിന്മേല്‍ നടപടി സ്വീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വാദം നീണ്ടുപോയതല്ലാതെ ഇതുവരേയും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫലത്തില്‍ ശ്യാംകുമാര്‍ സിങ് നിയമസഭാംഗമായി തുടരുന്നു എന്നു മാത്രമല്ല, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്നോണം ബി.ജെ.പി അദ്ദേഹത്തെ പൊതുവിതരണ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു.
അതേസമയം ഒരംഗം എതിര്‍ത്താല്‍ ഏതു സമയത്തും അവിശ്വാസം പാസാകുമെന്നതിനാല്‍ ബി.ജെ.പി സര്‍ക്കാറിനുമേല്‍ ഭീഷണി തൂങ്ങിനിന്നു. ഇത് മറികടക്കാന്‍ ഒമ്പത് കോണ്‍ഗ്രസ് എം .എല്‍.എമാരെക്കൂടി ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി വേദിയിലെത്തി പരസ്യമായി ഇവര്‍ രാഷ്ട്രീയ കൂറുമാറ്റം പ്രഖ്യാപിച്ചു.
ഇതോടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ബി.ജെ.പി നോമിനികള്‍ ആയതിനാല്‍ നടപടിയെടുക്കാതെ പരാതി ഫയലില്‍വച്ചു. ഇതിനിടെ കൂറുമാറ്റം ബാധകമാകാതിരിക്കാന്‍ ബി.ജെ.പി മറ്റൊരു തന്ത്രംകൂടി പരീക്ഷിച്ചു. കൂറുമാറിയ എം.എല്‍.എമാരെയെല്ലാം സഭാ സമ്മേളനങ്ങളില്‍ പ്രതിപക്ഷ ബെഞ്ചില്‍ തന്നെ ഇരുത്തി. ‘പ്രതിപക്ഷ’ത്തിരുന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന അത്യപൂര്‍വ്വ സാഹചര്യം മണിപ്പൂര്‍ നിയമസഭയില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ പ്രതിഭാസമാണിത്. കേന്ദ്ര ഭരണത്തിലെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടുന്നതിനെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്‍മാണ സഭകളില്‍ തന്നെ ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും പ്രകടമായ നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ നിയമവും ഭരണഘടനയുമെല്ലാം നോക്കു കുത്തി മാത്രമാവുകയാണെന്ന് കോണ്‍ഗ്രസ് പി.സി.സി പ്രസിഡണ്ട് ടി.എന്‍ ഹോകിപ് ആരോപിക്കുന്നു.

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending