Connect with us

More

സംഘപരിവാര ചൂണ്ടയിലാണ് റഫീഖ് അഹമ്മദ് പോയി കൊത്തുന്നത: മനില സി മോഹന്‍

Published

on

റഫീഖ് അഹമ്മദിന്റെ ശബരിമല യാത്രയെ വിമര്‍ശിച്ച് പ്രമുഖ മലയാള എഴുത്തുകാരി മനില സി മോഹന്‍. വര്‍ഗ്ഗീയതക്കെതിരെ ശബരിമലയ്ക്ക് എന്ന പേരിലാണ് കെ.പി രാമനുണ്ണിക്കും രാഹുല്‍ ഈശ്വറിനുമൊപ്പം റഫീഖ് അഹമ്മദ് ശബരിമലക്ക് പുറപ്പെടുന്നത്. ഇത് സംഘപരിപാര തന്ത്രമാണെന്നും അവര്‍ നീട്ടുന്ന കെണിയിലാണ് റഫീഖ് അഹമ്മദു പെട്ടിരിക്കുന്നതെന്നുമാണ് മനില ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

 

പ്രിയ റഫീഖ് അഹമ്മദ്, താങ്കളുടെ എല്‍.പി സ്‌കൂള്‍ ടാബ്ലോ രാഷ്ട്രീയം നിരാശപ്പെടുത്തുന്നു.
വര്‍ഗ്ഗീയതയ്ക്കും മതവിരുദ്ധതയ്ക്കുമെതിരായുള്ള സന്ദേശം ഉയര്‍ത്തിപ്പിടിച്ച് താങ്കള്‍ രണ്ട് പേര്‍ക്കൊപ്പം ശബരിമലയ്ക്ക് പോകുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തമാശ തോന്നിയെങ്കിലും താങ്കളെപ്പോലുള്ളവരെ കെണി വെച്ച് പിടിച്ച സംഘപരിവാര്‍ രാഷ്ട്രീയ കൗശലം അടുത്ത നിമിഷത്തില്‍ ഭയമാണുണ്ടാക്കിയത്. ഹിന്ദുവര്‍ഗ്ഗീയതയുടെ അപ്പോസ്തലനായ തന്ത്രി കുടുംബാംഗത്തിന്റെയും ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് സാഹിത്യത്തിന്റെ ചെലവില്‍ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്റെയുമൊപ്പം താങ്കള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യാത്ര എത്രമേല്‍ ഹൈന്ദവ തീവ്രവാദത്തിന് ശക്തിയുണ്ടാക്കിക്കൊടുക്കുമെന്ന് മനസ്സിലായിട്ടുണ്ടോ?
വിശ്വാസികള്‍, സദ്ഭാവന, കേരളത്തിന്റെ ആത്മീയ പാരമ്പര്യം തുടങ്ങി ചൂണ്ടയില്‍ കൊളുത്തിയിട്ട ഇരവാക്കുകളില്‍ താങ്കള്‍ പോയി കടിക്കരുത്. പെട്ട് പോവും. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘ പരിവാര്‍ കേരളത്തില്‍ പ്രധാന കളി കളിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പല തരം ടൂളുകളെ കൃത്യമായ ഇടവേളകളില്‍ അവര്‍ പരീക്ഷിച്ചു കൊണ്ടിരിക്കും. ശബരിമല അതിനു പറ്റിയ ഇടമാണ്. ഒരു സമയത്ത് ആര്‍ത്തവാശുദ്ധിയുടെ ടൂളുപയോഗിക്കും, സ്ത്രീ അവകാശം എന്ന് പറയും, ഇപ്പോള്‍ ഉപയോഗിച്ചത് മതേതരത്വത്തിന്റെ ടൂളാണ്. ആത്യന്തികമായി വിശ്വാസ പരിസരങ്ങളെയും ഹൈന്ദവതയെയും ഹിന്ദുത്വയെയും ഉറപ്പിക്കുക തന്നെയാണ് അവര്‍ ചെയ്യുന്നത്. തന്ത്രി കുടുംബാംഗത്തിന്റെ മുഖം മൂടിയിട്ട വാക്ചാതുര്യത്തില്‍ കാപട്യവും ഹിന്ദുത്വവര്‍ഗ്ഗീയതയും മാത്രമാണുള്ളത്. സംഘപരിവാറിന് ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ. അതില്‍ നന്മയുണ്ട് എന്ന് അബദ്ധത്തില്‍ പോലും തെറ്റിദ്ധരിക്കരുത്. പ്രിയ റഫീഖ് അഹമ്മദ്, വര്‍ഗ്ഗീയത നല്ലത്, ചീത്ത എന്നൊന്നുമില്ല.
രാജ്യം ഭരിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ പ്രയോഗിക്കുന്ന തന്ത്രമാണിത്. സാംസ്‌കാരിക മൂലധനം കൈവശമുള്ള, മുസ്ലിം നാമധാരി കൂടിയായ ഒരാളുടെ പങ്കാളിത്തം ഹൈന്ദവതയിലേക്ക് മുതല്‍ക്കൂട്ടുക എന്ന തന്ത്രം. അതില്‍ ഒരു വിപ്ലവവുമില്ല പ്രിയ കവീ. പണ്ട് എല്‍.പി.സ്‌കൂളില്‍ ടാബ്ലോ ചെയ്യാറില്ലേ? വെള്ള സാരിയുടുത്ത് ദേശീയ പതാക പിടിച്ച ഒരു ഭാരതമാതാവിന്റെയടുത്ത് ലോഹയിട്ട പള്ളീലച്ചനും തൊപ്പിയും പച്ച ബെല്‍റ്റും കെട്ടിയ മുസ്ലിയാരും ഷര്‍ട്ടിടാതെ പൂണൂലിട്ട ബ്രാഹ്മണനും കൈകോര്‍ത്ത് നില്‍ക്കുന്ന ടാബ്ലോ! അതില്‍ കാലത്തിന്റെയും പ്രായത്തിന്റേയും നിഷ്‌കളങ്കത ആരോപിക്കാമായിരുന്നു. പക്ഷേ ഈ കാലത്ത്, ഈ പ്രായത്തില്‍ നിങ്ങളത് ചെയ്യുന്നത് കഷ്ടമാണ്. താങ്കളുടെ പച്ച ബെല്‍റ്റും തലയിലെ തൊപ്പിയുമാണ് അവരുടെ ആകര്‍ഷണം. ഫാന്‍സിഡ്രസിനെ താങ്കള്‍ രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ ഫുള്‍ ടൈം പലതരം വേഷങ്ങളില്‍ ഫാന്‍സിഡ്രസ് കളിക്കുന്നവരാണ്, ഹിന്ദുത്വവര്‍ഗ്ഗീയതയ്ക്കപ്പുറം മറ്റൊന്നും മനസ്സിലാവാത്തവര്‍. തരം കിട്ടിയാല്‍ കൊന്നുകളയാന്‍ അറപ്പില്ലാത്തവര്‍.
പ്രിയ റഫീഖ് അഹമ്മദ്, താങ്കളീ കോമാളിക്കളിയില്‍ പങ്കാളിയാവരുത്. വര്‍ഗ്ഗീയതയെ പ്രതിരോധിക്കേണ്ടത് ഹൈന്ദവ വിശ്വാസത്തെ ഉയര്‍ത്തിക്കാണിച്ചിട്ടാണെന്ന് അവര്‍ പറയുമ്പോള്‍ അതു കേട്ട് കെട്ടുമുറുക്കാന്‍ നില്‍ക്കരുത്. നവോത്ഥാന ചരിത്രത്തെ മറന്നു കൊണ്ട് വര്‍ഗ്ഗീയ ചേരിയില്‍ ചെന്ന് കയറിക്കൊടുക്കരുത്. അതിന് പുറത്താണ് താങ്കളെന്ന് ഒരു വരി കവിതയെഴുതണം.

 

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Film

റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം

ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മലയാള ചലച്ചിത്രം ‘അമരം’ പ്രദര്‍ശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകന്‍ മധു അമ്പാട്ടാണ്.

സിനിമയുടെ പല രംഗങ്ങള്‍ക്കും വന്‍ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓര്‍മ പുതുക്കല്‍ വേദി കൂടിയായി പ്രദര്‍ശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയില്‍ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തില്‍ അന്‍പത് വര്‍ഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയില്‍ ‘അമരം’ പ്രദര്‍ശിപ്പിച്ചത്.

Continue Reading

Film

ഭാസ്‌കരന്‍ മാഷിന്റെ ഓര്‍മകളില്‍ വിപിന്‍ മോഹന്‍ ; നീലക്കുയില്‍ ഐ.എഫ്.എഫ്.കെയില്‍

ഭാസ്‌കരന്‍ മാഷിന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്‍ന്ന് ‘നീലക്കുയില്‍’ പ്രദര്‍ശിപ്പിച്ചു.

Published

on

29 ാമത് ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്‍ പി. ഭാസ്‌കരന്റെ സ്മരണകള്‍ ഉണര്‍ത്തി നീലക്കുയിലിന്റെ പ്രദര്‍ശനം നടന്നു. നീലക്കുയിലില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനെ നിള തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിന്‍ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അര്‍പ്പിച്ചു.

നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരന്‍ മാഷിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെയും ഓര്‍മ്മകളില്‍ വിപിന്‍ മോഹന്‍ വാചാലനായി. ഭാസ്‌ക്കരന്‍ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരന്‍ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവര്‍ത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നല്‍കിയത് ഭാസ്‌കരന്‍ മാഷാണ്, മലയാള സിനിമയില്‍ ആദ്യമായി തനതായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാല്‍ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓര്‍മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു’ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Continue Reading

Trending